ആലപ്പുഴ: താൻ ഒരു വാക്കും ഉമ്മൻ ചാണ്ടിക്കെതിരെ പറഞ്ഞിട്ടില്ലെന്ന് ജി. സുധാകരൻ. എതോ സ്ത്രീയുടെ പേരിൽ ഉമ്മൻ ചാണ്ടി ഒത്തിരി പഴികേട്ടു.
അങ്ങനെ ചെയ്യുമെന്ന് നമുക്ക് ബോധ്യപ്പെടേണ്ടേ എന്നും ജി. സുധാകരൻ ചോദിച്ചു. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ചികിത്സാസഹായ പരിപാടിയിലായിരുന്നു പരാമര്‍ശം.
ഉമ്മൻ ചാണ്ടിക്കെതിരെ എന്തെല്ലാം എഴുതി. രാഷ്ട്രീയ പ്രവർത്തകന് മൗലികാവകാശം ഉണ്ടെന്നും ജി സുധാകരൻ പറഞ്ഞു. പ്രതിപക്ഷത്തെ തെറി വിളിക്കുന്നതല്ല പാർട്ടി സ്നേഹമെന്ന് ജി. സുധാകരൻ പറഞ്ഞു.പ്രതിപക്ഷത്തോടുള്ള ബഹുമാനം പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷത്തെ തെറി വിളിക്കുന്നതല്ല പാർട്ടി സ്നേഹം. പ്രതിപക്ഷത്തോടുള്ള ബഹുമാനം പ്രധാനമാണെന്നും സുധാകരൻ വ്യക്തമാക്കി.
രാഷ്ട്രീയമായി ഇരു ചേരികളിലായിരുന്നെങ്കിലും ഉമ്മൻ ചാണ്ടിയുമായുള്ള സൗഹൃദത്തിന് ഒരു കോട്ടവും ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഉമ്മൻ ചാണ്ടിയോട് പല കാര്യങ്ങളിൽ യോജിപ്പും ചില കാര്യങ്ങളിൽ വിയോജിപ്പും ഉണ്ടായിരുന്നു. അതു തുറന്നു പറയാൻ സ്വാതന്ത്ര്യമുള്ള സൗഹൃദമായിരുന്നു പരസ്പരം ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ‘ഓർമയിൽ ഉമ്മൻ ചാണ്ടി’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്ക് ജൂലൈ 18 ന് ഒരാണ്ട് പൂർത്തിയായിരുന്നു. വ്യാഴാഴ്ച പള്ളി ഓഡിറ്റോറിയത്തിൽ നടന്ന ഒന്നാം ചരമവാർഷിക അനുസ്മരണസമ്മേളനത്തിൽ ഗവർണർ അടക്കം പങ്കെടുത്തിരുന്നു.