web analytics

വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവച്ചു

വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവച്ചു

ഷാർജ: ഷാർജയിൽ ഒന്നര വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി കൊല്ലം സ്വദേശിനി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തിൽ മകൾ വൈഭവിയുടെ സംസ്കാരം മാറ്റിവച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് ഷാർജയിൽ കുഞ്ഞിന്റെ സംസ്കാരം നടത്താൻ നിശ്ചയിച്ചിരുന്നത്.

എന്നാൽ ഇന്ത്യൻ കോൺസുലേറ്റിന്റെ ഇടപെടലിനെ തുടർന്ന് സംസ്കാരം നടത്തുന്നത് മാറ്റി വെക്കുകയായിരുന്നു. വിപഞ്ചികയുടെയും മകളുടെയും സംസ്കാരം ഷാർജയിൽ നടത്തരുതെന്നും ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലേക്കു കൊണ്ടുപോകണമെന്നും യുവതിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

ജനിച്ച മണ്ണിൽ തന്നെ മക്കളെ സംസ്കരിക്കണമെന്നാണ് വിപഞ്ചികയുടെ അമ്മ ഷൈലജ ആവശ്യപ്പെട്ടത്. വിപിഞ്ചികയുടെ ഭർത്താവ് നിധീഷിന്റെ വീട്ടിൽ സംസ്കരിച്ചാലും വിഷമമില്ലെന്നും ഷാർജയിൽ സംസ്കരിക്കണമെന്ന് നിതീഷ് വാശിപിടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും ഷൈലജ വ്യക്തമാക്കി.

വൈഭവിയുടെ മൃതദേഹം നിതീഷിന് കൈമാറാൻ ഇന്ന് രാവിലെ കോടതി ഉത്തരവിട്ടിരുന്നു. വിപഞ്ചികയുടെയും മകളുടെയും മൃതദേഹങ്ങൾ നാട്ടിലേക്കു കൊണ്ടുപോകാനായി കൊല്ലത്തു നിന്ന് ചൊവ്വാഴ്ച പുലർച്ചെയാണ് ഷൈലജ യുഎഇയിലെത്തിയത്.

വിപഞ്ചികയുടെ സഹോദരനും ഇന്നു രാത്രിയോടെ കാനഡയിൽനിന്ന് യുഎഇയിലെത്തും എന്നാണ് വിവരം.

പൊലീസ് കേസെടുത്തു

അതേസമയം വിപഞ്ചികയുടെയും കുഞ്ഞിൻ്റെയും മരണത്തിൽ ദുരൂഹത സംശയിക്കുന്ന സാഹചര്യത്തിൽ വിപഞ്ചികയുടെ ഭർത്താവിനും വീട്ടുകാർക്കുമെതിരെ പൊലീസ് കേസെടുത്തു.

കുണ്ടറ പൊലീസാണ് കേസ് എടുത്തത്. വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയിലാണ് കേസെടുത്തത്. കേസിൽ ഭർത്താവ് നിതീഷാണ് ഒന്നാം പ്രതി. സഹോദരി നീതുവിനെ രണ്ടാം പ്രതിയും നിതീഷിൻറെ അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം വിപഞ്ചികയുടെ മരണത്തിൽ അന്വേഷണം വേണമെന്ന് കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു.

നാട്ടിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്കും ഡിജിപിക്കും കുടുംബം പരാതി നൽകിയിരുന്നു.വിവാഹം കഴിഞ്ഞ നാൾ മുതൽ ഭർത്താവ് നിതീഷിൽ നിന്നും വിപഞ്ചിക പീഡനം നേരിട്ടിരുന്നതായി ആരോപണമുണ്ട്.

അതിനാൽ ഷാർജയിൽ നടന്ന കുറ്റകൃത്യം നാട്ടിൽ നടന്നതിൻറെ തുടർച്ചയായി കണ്ട് ഇവിടെ അന്വേഷണം നടത്താൻ കഴിയുമെന്ന് വിപഞ്ചികയുടെ കുടുംബത്തിൻറെ അഭിഭാഷകൻ പറയുന്നു.

ഷാർജയിലെ പരിശോധനകളിൽ വിശ്വാസമില്ലെന്നും നാട്ടിൽ എത്തിക്കുന്ന മ‍തദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം നടത്താൻ ശ്രമിക്കുമെന്നും അഡ്വ. മനോജ് കുമാർ വ്യക്തമാക്കി.

വിപഞ്ചിക ഡയറിയിൽ കുറിച്ചത് ഇങ്ങനെ…


‘ഫിസിക്കലി ഉപയോഗിച്ചിട്ട് എപ്പോഴും അബദ്ധം പറ്റിയതാണെന്ന് പറയും,

ഒരേ സമയം എന്നോടും നിതീഷിന്റെ പെൺസുഹൃത്തിനോടുമൊപ്പം കിടക്ക പങ്കിടും,

ആ പെണ്ണിന്റെ ഭർത്താവിനു കാര്യങ്ങളറിയാം, ഒരു തവണ നിതീഷിനെ വിളിച്ച് ചീത്ത പറഞ്ഞിട്ടുണ്ട്,

വൈകൃതമുള്ള മനുഷ്യനാണ് നിതീഷ്, കാണാൻ പാടില്ലാത്ത വിഡിയോ കണ്ടിട്ട് അതെല്ലാം ബെഡിൽ വേണമെന്ന് ആവശ്യപ്പെടും.

ഭാര്യയുടെ കൂടെക്കിടക്കുന്നതിനെക്കുറിച്ച് മറ്റൊരു പെണ്ണിനോട് ഡിസ്കസ് ചെയ്യും, സഹിക്കാൻ വയ്യ,

പട്ടിയെപ്പോലെ തല്ലും, ആഹാരം തരില്ല, എന്റെ ലോക്കറിന്റെ കീ നിതീഷിന്റെ അച്ഛന്റെ കൈവശമായിരുന്നു,

അത് ഞാൻ വാങ്ങിയതും വലിയ പ്രശ്നമായി, പുറത്തോ നാട്ടിലോ കൊണ്ടുപോകില്ല,

എല്ലാം ക്ഷമിക്കുന്നതും സഹിക്കുന്നതും കുഞ്ഞിനു വേണ്ടിയാണ്, അവർക്കെന്നെ മാനസിക രോഗിയാക്കി ചിത്രീകരിക്കണം,

എന്റെ ഓഫീസിലെ എല്ലാവർക്കും കൂട്ടുകാർക്കും ഇതെല്ലാം അറിയാം. നിതീഷും പെങ്ങളും അച്ഛനും കൂടി എന്നെ ദ്രോഹിക്കുന്നത് എല്ലാവർക്കുമറിയാം’

‘ഒരുപാട് കാശ് ഉള്ളവരാണ്, എന്നാലും എന്റെ സാലറിക്കുവേണ്ടി ദ്രോഹിക്കും,

നിതീഷിന്റെ പെങ്ങൾ എന്റെയും കുഞ്ഞിന്റേയും സ്വർണമുൾപ്പെടെ കൈക്കലാക്കി,

ഒരു മാലക്ക് വേണ്ടി ദ്രോഹിച്ചോണ്ടിരിക്കുകയാണ്, ഈ കൊലയാളികളെ വെറുതേവിടരുത്, മരിക്കാൻ ആഗ്രഹമില്ല,

എന്റെ കുഞ്ഞിന്റെ ചിരികണ്ട് കൊതി തീർന്നിട്ടില്ല, കല്യാണം ആഢംബരമായി നടത്തിയില്ല, കാർ കൊടുത്തില്ല,

സ്ത്രീധനം കുറഞ്ഞു, കാശില്ലാത്തവൾ, തെണ്ടി ജീവിക്കുന്നവൾ, എന്നു പറഞ്ഞതെല്ലാം നിതിഷിനോടുള്ള സ്നേഹംകൊണ്ട് ഞാൻ ക്ഷമിച്ചു,

പക്ഷേ അമ്മായിയപ്പൻ എന്നോട് മിസ് ബിഹേവ് ചെയ്തിട്ടും ഭർത്താവ് നിതീഷ് ഒന്നും പ്രതികരിച്ചില്ല,

പകരം എന്നെ കല്യാണം കഴിച്ചത് അയാൾക്ക് കൂടിവേണ്ടിയാണ് എന്നു പറഞ്ഞു.

നാത്തൂൻ എന്നെ ജീവിക്കാൻ അനുവദിച്ചിട്ടില്ല, നിതീഷുമായി കലഹം ഉണ്ടാക്കിക്കുകയായിരുന്നു അവരുടെ പ്രധാന ജോലി.

Summary: In the tragic Sharjah incident, the funeral of one-and-a-half-year-old Vaibhavi, allegedly killed by her mother Vipanjika from Kollam, has been postponed. The cremation was initially scheduled for Tuesday evening in Sharjah.

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

കെ.എസ്.ആർ.ടി.സിയിൽ 10 വർഷമായി പി.എസ്.സി നിയമനമില്ല; വിവരാവകാശ രേഖ പുറത്ത്

കെ.എസ്.ആർ.ടി.സിയിൽ 10 വർഷമായി പി.എസ്.സി നിയമനമില്ല; വിവരാവകാശ രേഖ പുറത്ത് തിരുവനന്തപുരം: കേരള പബ്ലിക്...

യുഎഇയിൽ നഴ്സിങ് ലൈസൻസിന് ഇനി ആറുമാസത്തെ പ്രവൃത്തിപരിചയം വേണ്ട; ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം

യുഎഇയിൽ നഴ്സിങ് ലൈസൻസിന് ഇനി ആറുമാസത്തെ പ്രവൃത്തിപരിചയം വേണ്ട യുഎഇയിലെ ആരോഗ്യ...

ക്ഷേമപെൻഷൻ 3000, കുടുംബങ്ങൾക്ക് 25 ലക്ഷം ഇൻഷുറൻസ്; യുഡിഎഫ് പ്രകടന പത്രിക പുറത്തിറങ്ങി

ക്ഷേമപെൻഷൻ 3000, കുടുംബങ്ങൾക്ക് 25 ലക്ഷം ഇൻഷുറൻസ്; യുഡിഎഫ് പ്രകടന പത്രിക...

രഞ്ജിത്ത് കേസ്: പീഡനം നടന്ന കാരവൻ പൊലീസ് കണ്ടെത്തി; അന്വേഷണം ഊർജിതം

കൊച്ചി: ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ അന്വേഷണസംഘം നിർണായകമായ...

ഇന്നത്തെ രാശിഫലം: ചിലർക്കു വിജയം, ചിലർക്കു വേണം ജാഗ്രത

ഇന്നത്തെ രാശിഫലം: ചിലർക്കു വിജയം, ചിലർക്കു വേണം ജാഗ്രത ഇന്നത്തെ ദിവസഫലം പ്രകാരം...

Related Articles

Popular Categories

spot_imgspot_img