web analytics

പ്രതിഷേധം, അറസ്റ്റ് … കട്ടപ്പനയിൽ ബാങ്കിനു മുന്നിൽ ആത്മഹത്യ ചെയ്ത നിക്ഷേപകന്റെ സംസ്‌കാരം നടത്തി

കട്ടപ്പനയിൽ നിക്ഷേപത്തുക ലഭിക്കാത്തതിനെ തുടർന്ന് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റിയ്ക്ക് മുന്നിൽ ആത്മഹത്യ ചെയ്ത മുളങ്ങാശ്ശേരി സാബു(56) വിന്റെ സംസ്‌കാരം കട്ടപ്പന സെയ്ന്റ് ജോർജ് ഫൊറോന ദേവാലയ സെമിത്തേരിയിൽ വൈകീട്ട് നാലിന് നടത്തി.Funeral held for investor who committed suicide in front of bank in Kattappana

വിവിധ സാമൂഹിക , രാഷ്ട്രീയ പ്രവർത്തകരും വ്യാപാരികളും നാട്ടുകാരുമായി നൂറുകണക്കിനാളുകൾ വീടിന് സമീപം തടിച്ചുകൂടിയിരുന്നു. കട്ടപ്പന പള്ളിക്കവലയിലെ വീട്ടിൽ ഉച്ചയ്ക്ക് ഒരുമണിയോടെ മൃതദേഹം പൊതു ദർശനത്തിനെത്തിച്ചു. തുടർന്ന് കുടുംബാംഗങ്ങൾക്കും അമ്മ ത്രേസ്യാമ്മക്കും കാണാനായി മൃതദേഹം വീടിനുള്ളിൽ ഏതാനും സമയം വെച്ച ശേഷം പുറത്ത് പൊതുദർശനത്തിന് വെച്ചു.

സാബുവിന് നീതി കിട്ടുംവരെ മൃതദേഹവുമായി പോലീസ് സ്റ്റേഷൻ ഉപരോധിക്കണമെന്ന ആവശ്യവുമായി പൊതു പ്രവർത്തകരിൽ ചിലർ ഇതിനിടെ ബന്ധുക്കളെ സമീപിച്ചെങ്കിലും കർമങ്ങൾക്ക് ശേഷം സംസ്‌കാരം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ബന്ധുക്കൾ വ്യക്തമാക്കി. തുടർന്ന് 3.30 ന് മൃതദേഹം സംസ്‌കാരത്തിനായി പള്ളിയിലേക്ക് എടുത്തു.

ഈ സമയം മക്കളും ഭാര്യ മേരിക്കുട്ടിയും അവസാനമായി മൃതദേഹത്തിൽ സ്പർശിക്കുകയും അന്ത്യചുംബനം അർപ്പിക്കുകയും ചെയ്തു. നാലിന് കട്ടപ്പന സെയ്ന്റ് ജോർജ്ജ് ഫൊറോന പള്ളിയിലെത്തിച്ച മൃതദേഹം ആചാരങ്ങളോടെ ദേവാലയ സെമിത്തേരിയിൽ അടക്കംചെയ്തു.

റൂറൽ ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയ്ക്ക് മുന്നിൽ വ്യാപാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ ജില്ലാപോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് നീയോഗിച്ചു.

കട്ടപ്പന , തങ്കമണി സി.ഐ.മാരുടെ മേൽനോട്ടത്തിൽ രണ്ട് എസ്.ഐ.മാരും ഒരു എ.എസ്.ഐ.യും അടങ്ങിയ ഒൻപത് അംഗസംഘത്തിനാണ് അന്വേഷണച്ചുമതല. വൈകീട്ട് ഏഴിന് കോൺഗ്രസ് കട്ടപ്പന പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് അക്രമാസതക്തമായതിനെ തുടർന്ന് പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

വിജയ് വെറും ‘റീൽ’ ഹീറോയോ? എംജിആറിനോട് ഉപമിക്കേണ്ട! ദളപതിക്കെതിരെ ആഞ്ഞടിച്ച് ഇപിഎസ്

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയിയുടെ തമിഴക വെട്രി കഴകം തരംഗമാകുമ്പോൾ, താരതമ്യ...

₹1000ല്‍ താഴെ പെട്രോള്‍ നല്‍കില്ല! വിശദീകരണവുമായി റിലയന്‍സ്

₹1000ല്‍ താഴെ പെട്രോള്‍ നല്‍കില്ല! വിശദീകരണവുമായി റിലയന്‍സ് ന്യൂഡൽഹി: ₹1000ല്‍ താഴെ പെട്രോള്‍ നല്‍കില്ലെന്ന...

പുഴയിൽ കുളിക്കാനിറങ്ങിയ കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു

കോഴിക്കോട്: നാദാപുരത്തെ നടുക്കി വൻ ദുരന്തം. പുളിയാവ് പുഴയിൽ കുളിക്കാനിറങ്ങിയ ഒരേ...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

ഈ 6 രാശിക്കാർക്ക് സൂപ്പർ ദിനം… മറ്റുള്ളവർ ജാഗ്രത പാലിക്കൂ!

ഈ 6 രാശിക്കാർക്ക് സൂപ്പർ ദിനം… മറ്റുള്ളവർ ജാഗ്രത പാലിക്കൂ! ഇന്ന് ചിലർക്കു...

Related Articles

Popular Categories

spot_imgspot_img