ഹാംബർഗ്: പോർചുഗലിനെ ഷൂട്ടൗട്ടിൽ കീഴടക്കി ഫ്രഞ്ച് പട യുറോ കപ്പ് സെമിഫൈനലിൽ കടന്നു. നിശ്ചിത സമയത്തും അധികസമയത്തും ഗോളടിക്കാതെ വന്നതോടെയാണ് ഷൂട്ടൗട്ടിൽ വിധി നിർണയിച്ചത് (3-5).France defeated Portugal in the shootout to reach the semi-finals of the Euro Cup
ഷൂട്ടൗട്ടിൽ ഫ്രാൻസിന്റെ 5 കിക്കുകളും ലക്ഷ്യത്തിലെത്തി. എന്നാൽ, പോർച്ചുഗൽ താരം ജോവ ഫെലിക്സ് കിക്ക് പാഴാക്കിയതോടെ ഫ്രാൻസ് വിജയം ഉറപ്പിക്കുകയായിരുന്നു. (5–3).
90 മിനിറ്റിലും എക്സ്ട്രാ ടൈമിലും ഇരു ടീമിന്റെയും ഗോൾമേഖലയിൽ നടന്ന മിന്നലാക്രമങ്ങൾ ഗോളാകാതെ പോയതിന്റെ തുടർച്ചയായിരുന്നു ഷൂട്ടൗട്ട്. ആറാമത്തെ യൂറോ കപ്പ് ടൂർണമെന്റ് കളിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിടവാങ്ങലിനും മത്സരം വേദിയായി. ഇതു തന്റെ അവസാന യൂറോപ്യൻ ചാംപ്യൻഷിപ്പായിരിക്കുമെന്നു ക്രിസ്റ്റ്യാനോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഫ്രാൻസ് ഗോളി മൈക്ക് മെയ്നാനും പോർച്ചുഗൽ ഗോളി ഡിയോഗോ കോസ്റ്റയും നടത്തിയ രക്ഷപ്പെടുത്തലുകളും മത്സരം എക്സ്ട്രാ ടൈമിലേക്കു നീട്ടി. പോർച്ചുഗലിന്റെ വെറ്ററൻ ഡിഫൻഡർ പെപ്പെയുടെ നേതൃത്വത്തിലുള്ള പ്രതിരോധ നിര കിലിയൻ എംബപ്പെയുടെ നേതൃത്വത്തിലുള്ള ഫ്രാൻസിന്റെ മുന്നേറ്റനിരയ്ക്ക് പലവട്ടം ഗോളവസരങ്ങൾ നിഷേധിച്ചു.
മറുവശത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നീക്കങ്ങൾക്കു മൂർച്ച കുറഞ്ഞതു പോർച്ചുഗലിനും തിരിച്ചടിയായി. മികച്ച ഒരു സ്ട്രൈക്കറുടെ അഭാവം കൊണ്ടു മാത്രമാണ്, പന്തവകാശത്തിൽ മുന്നിൽനിന്നിട്ടും പോർച്ചുഗലിനു മത്സരം ജയിക്കാൻ കഴിയാതെ പോകാൻ കാരണം.
റൊണാൾഡോ, ബെർണാഡോ സിൽവ, ന്യൂനോ മെൻഡസ് എന്നിവർ ഷൂട്ടൗട്ടിൽ പോർച്ചുഗലിനായി ഗോൾ കണ്ടെത്തിയെങ്കിലും ജാവോ ഫെലിക്സെടുത്ത് കിക്ക് പോസ്റ്റിൽ തട്ടി പുറത്തേക്ക് പോയി.
ഡെംബലെ, യൂസഫ് ഫൊഫാന, യൂസ് ക്യൂണ്ടേ, ബ്രാഡ്ലി ബക്കോല, തിയോ ഹെർണാണ്ടസ് എന്നീ കിക്കെടുത്ത ഫ്രഞ്ച് താരങ്ങളെല്ലാം ലക്ഷ്യം കണ്ടു. ക്വാർട്ടറിൽ വീണതോടെ പോർചുഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോക്ക് തന്റെ അവസാന യൂറോയിൽ കണ്ണീരോടെ മടങ്ങേണ്ടിവന്നു. ജൂലൈ 10 ന് നടക്കുന്ന സെമി ഫൈനലിൽ സ്പെയിനാണ് ഫ്രാൻസി െൻറ എതിരാളികൾ.