അയർലൻഡിലെ മലയാളികളുടെ പ്രിയങ്കരനായിരുന്ന ഫാദർ ഡെർമോട്ട് വിടവാങ്ങി; ഇന്ത്യക്കാരെ ചേർത്തുപിടിച്ച പുരോഹിതൻ:

അയർലൻഡിലെ മലയാളികളുടെ പ്രിയങ്കരനായിരുന്ന ബ്ലാക്ക്‌റോക്ക് ഗാർഡിയൻ ഏഞ്ചൽ ചർച്ച് ഇടവക വികാരി ഫാ. ഡെർമോട്ട് T ലെയ്‌കോക്ക് അന്തരിച്ചു. സിറോ മലബാർ സഭയ്ക്കും ഇന്ത്യൻ സമൂഹത്തിനും ഏറെ പിന്തുണ നൽകിയ അദ്ദേഹത്തിന്റെ മരണം ഇന്ന് പുലർച്ചെ 4.51 ന് ആയിരുന്നു.

ന്യൂടൗൺ പാർക്ക് ഇടവകപള്ളിയിൽ വികാരിയായി സേവനം അനുഷ്ഠിച്ച അദ്ദേഹം ഇടവക ജനത്തിന് വളരെ പ്രിയപ്പെട്ടവനായിരുന്നു. ഫാ. ഡെർമോട്ട് ട് വികാരി ആയിരുന്ന സമയത്താണ് സിറോ മലബാർ സഭ ഗാർഡിയൻ ഏഞ്ചൽ പള്ളിയിൽ കുർബാന അർപ്പണം തുടങ്ങിയത്.

ബ്ലാക്ക്‌റോക്ക് ഇടവകയിലെ ജനത്തിന്റെ ഏത് ആവശ്യത്തിനും ഫാ. ഡെർമോട്ട് സഹായവുമായി മുന്നിൽ ഉണ്ടായിരുന്നു. ശവസംസ്കാര ചടങ്ങുകൾ ബുധനാഴ്ചയും വ്യാഴാഴ്ചയുമായി ബ്ലാക്ക്‌റോക്കിലെ ഗാർഡിയൻ എയ്ഞ്ചൽ ദേവാലയത്തിൽ നടക്കും. ഫാ. ഡെർമോട്ട് ട് ലെയ്‌കോക്കിന്റെ വിയോഗത്തിൽ ഡബ്ലിൻ റീജൻ പിതൃവേദി പ്രസിഡന്റും ബ്ലാക്ക്‌റോക്ക് ഇടവക മുൻ ട്രസ്റ്റിയുമായ സിബി സെബാസ്റ്റ്യൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

യുകെയിൽ മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ജോലി നഷ്ടമാകും ! നിരവധി കഫേകളും കൺവീനിയൻസ് സ്റ്റോറുകളും അടച്ചുപൂട്ടാനൊരുങ്ങി മോറിസൺസ്: പൂട്ടുന്നവയുടെ ലിസ്റ്റ് ഇതാ:



യുകെയിലെ നൂറുകണക്കിന് തൊഴിലവസരങ്ങൾ അപകടത്തിലാക്കിക്കൊണ്ട് സൂപ്പർമാർക്കറ്റ് ശൃംഖലയായ മോറിസൺസ് 52 കഫേകളും 17 കൺവീനിയൻസ് സ്റ്റോറുകളും അടച്ചുപൂട്ടാൻ പോകുന്നു എന്ന വാർത്ത മലയാളികൾ ഉൾപ്പെടെയുള്ളവർക്കിടയിൽ ആശങ്കയായി മാറുന്നു. അടുത്ത കുറച്ച് മാസങ്ങളിൽ വെട്ടിക്കുറവുകൾ നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

യുകെയിൽ ഉടനീളമുള്ള മോറിസണിൻ്റെ ഷോപ്പുകളിൽ നിരവധി മലയാളികളാണ് ജോലി ചെയ്യുന്നത്. അടച്ചുപൂട്ടൽ നടപടി ഒട്ടേറെ മലയാളികളുടെ ജോലി സാധ്യതകളെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ഉയരുകയാണ്. മീറ്റ്, ഫിഷ് കൗണ്ടറുകൾ, ഫാർമസികൾ, മാർക്കറ്റ് കിച്ചൻ എന്നിവ ഉൾപ്പെടെയുള്ള നിരവധി സേവനങ്ങൾ നിർത്തലാക്കാനാണ് മോറിസൺസ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

2022-ൽ യുകെയിലെ നാലാമത്തെ വലിയ സൂപ്പർമാർക്കറ്റ് ശൃംഖലയായ മോറിസൺസിനെ മറികടന്ന് ആൽഡി രംഗത്തെത്തിയതോടെ ഉടലെടുത്ത അതിശക്തമായ മത്സരം മോറിസണിനെ കടുത്ത സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. മോറിസണിനെ പിന്തള്ളി ആൽഡി യുകെയിലെ ഏറ്റവും വലിയ നാലാമത്തെ സൂപ്പർമാർക്കറ്റ് ശൃംഖല എന്ന സ്ഥാനം കൈവരിച്ചത് പുതിയ തീരുമാനത്തിന് കാരണമായിട്ടുണ്ട് എന്നാണു വിലയിരുത്തൽ.

മാറ്റങ്ങൾ ബാധിച്ച മിക്ക ജീവനക്കാരെയും പുനർവിന്യസിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഏകദേശം 365 ജീവനക്കാർ പിരിച്ചുവിടലിന് ഇരയാകുമെന്ന് മോറിസൺസ് പറഞ്ഞു. അടച്ചുപൂട്ടുന്ന എല്ലാ സ്റ്റോറുകളും മോറിസൺസ് ഡെയ്‌ലി കൺവീനിയൻസ് സ്റ്റോറുകളായിരിക്കുമെന്നാണ് അറിയുന്നത്. ശൃംഖലയുടെ 500 സൂപ്പർമാർക്കറ്റുകളിലും 1,600 മോറിസൺസ് ഡെയ്‌ലികളിലുമായി 95,000 പേർ ആണ് നിലവിൽ ജോലി ചെയ്യുന്നത് .

അടച്ചുപൂട്ടുന്നവയിൽ ൽ 52 കഫേകൾ, 13 ഫ്ലോറിസ്റ്റുകൾ, 35 മീറ്റ് കൗണ്ടറുകൾ, 35 ഫിഷ് കൗണ്ടറുകൾ, നാല് ഫാർമസികൾ, പുതുതായി തയ്യാറാക്കിയ ഭക്ഷണം കൊണ്ടുപോകാൻ കഴിയുന്ന ചെറിയ ഫുഡ് കോർട്ടുകളായ 18 മാർക്കറ്റ് കിച്ചണുകൾ എന്നിവ ഉൾപ്പെടുന്നു. ലണ്ടനിലെ അഞ്ച് സ്റ്റോറുകളിലെ ഇൻ-സ്റ്റോർ കഫേകൾ, ലീഡ്സ്, പോർട്ട്സ്മൗത്ത്, ഗ്ലാസ്ഗോ എന്നിവിടങ്ങളിലെ കഫേകൾ എന്നിവയെയും ഇത് ബാധിക്കും.

spot_imgspot_img
spot_imgspot_img

Latest news

രണ്ടുനില ട്രെയിനിൻ്റെ ചൂളം വിളിക്ക് കാതോർത്ത് കേരളം; ഓടുന്നത് ഈ റൂട്ടിൽ

സംസ്ഥാനത്തെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ കോയമ്പത്തൂര്‍-പാലക്കാട് റൂട്ടില്‍ ഓടാന്‍ സാധ്യതയെന്ന്...

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച് ഇന്ന് ഈസ്റ്റർ: ലോകമെമ്പാടും ആഘോഷങ്ങൾ

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച്ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. വിവിധ...

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍: കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്ന് നടൻ

നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍. ഇന്ന് നോർത്ത് പൊലീസ് സ്റ്റേഷനിൽ...

ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി. എറണാകുളം...

ഷൈൻ ടോം ചാക്കോയ്ക്ക് നോട്ടീസ് നൽകി പൊലീസ്; നാളെ ഹാജരാകണം; കേസ് വെറും ഓലപ്പാമ്പാണെന്നു പിതാവ്

നാളെ രാവിലെ 10 മണിക്ക് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ...

Other news

5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കനറാ ബാങ്ക് കൺകറന്റ് ഓഡിറ്റർ വിജിലൻസ് പിടിയിലായി

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ കനറാ ബാങ്ക് കൺകറന്റ് ഓഡിറ്റർ വിജിലൻസ് പിടിയിലായി. കാനറാ...

മൂവാറ്റുപുഴക്കാരുടെ സ്വന്തം കട്ടബൊമ്മൻ; നടൻ മുഹമ്മദ് പുഴക്കര അന്തരിച്ചു

മൂവാറ്റുപുഴ: പ്രശസ്ത സിനിമാ-നാടക പ്രവർത്തകനും നടനുമായ മുഹമ്മദ് പുഴക്കര (78) അന്തരിച്ചു. മൂവാറ്റുപുഴ...

രണ്ടുനില ട്രെയിനിൻ്റെ ചൂളം വിളിക്ക് കാതോർത്ത് കേരളം; ഓടുന്നത് ഈ റൂട്ടിൽ

സംസ്ഥാനത്തെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ കോയമ്പത്തൂര്‍-പാലക്കാട് റൂട്ടില്‍ ഓടാന്‍ സാധ്യതയെന്ന്...

കണ്ണൂർ സർവകലാശാലയിലെ ചോദ്യപേപ്പർ ചോർച്ച; പ്രിൻസിപ്പലിനെതിരെ കേസെടുത്തു

കാസർകോട്: കണ്ണൂർ സർവകലാശാലയിലെ അവസാന സെമസ്റ്റർ ബിസിഎ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന...

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്; രണ്ട് സിനിമാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മട്ടാഞ്ചേരി: ഓൺലൈൻ തട്ടിപ്പിലൂടെ 46 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ രണ്ട്...

Related Articles

Popular Categories

spot_imgspot_img