വഴിയരികിൽ തളർന്നുവീണയാളെ കണ്ടപ്പോൾ മറ്റൊന്നും ചിന്തിച്ചില്ല, കാർ ആംബുലൻസാക്കി അവർ പാഞ്ഞു; യുവാക്കൾക്ക് കാരിത്താസിന്റെ ആദരം
കോട്ടയം: വഴിയരികിൽ തളർന്നു വീണയാളെ സ്വന്തം കാറിൽ ആശുപത്രിയിലെത്തിച്ച് ഒരു ജീവൻ രക്ഷിച്ച യുവാക്കളെ കോട്ടയം കാരിത്താസ് ആശുപത്രി ആദരിച്ചു. അനീഷ് സിറിയക്ക്, എസ്. വിനയൻ, വിഷ്ണു പ്രസാദ്, ഹഫീസ് അഷ്‌റഫ് എന്നിവരെയാണ് ആദരിച്ചത്.
നാൽവർ സംഘത്തിന്റെ ഒരു സാധാരണ യാത്രയ്ക്കിടെയാണ് സംഭവം. വഴിയരികിൽ തളർന്നുവീണ ഒരാളെ കണ്ട അനീഷും, വിനയനും, വിഷ്ണുവും, ഹാഫിസും ഒരു നിമിഷം പോലും പാഴാക്കാതെ സ്വന്തം കാറിൽ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു
ഗതാഗതക്കുരുക്കിൽ ആംബുലൻസ് എത്താൻ വൈകുമെന്നറിഞ്ഞ്, മനുഷ്യത്വം കൈവിടാതെ പ്രവർത്തിച്ച ഇവരുടെ ധൈര്യത്തെയും സമയോചിതമായ ഇടപെടലിനെയും ചടങ്ങിൽ കാരിത്താസ് ആശുപത്രി പ്രശംസിച്ചു.
ദീർഘനാളായുള്ള ബുദ്ധിമുട്ടിന് വിട; യുവതിയുടെ നട്ടെല്ലിലെ വളവു നിവർത്തി കാരിത്താസ് ആശുപത്രി
കോട്ടയം: നട്ടെലിലെ വളവുമൂലം ദീർഘനാളായി ബുദ്ധിമുട്ടനുഭവിക്കുന്ന യുവതിയ്ക്ക് ആശ്വാസമായി കാരിത്താസ് ആശുപത്രിയിലെ ഓർത്തോ വിഭാഗം ഡോക്ടർമാർ. 8 മണിക്കൂർ നീണ്ട സർജറിയിലൂടെയാണ് യുവതിയുടെ നട്ടെലിലെ വളവു നിവർത്തിയത്.
കൗമാരപ്രായത്തിലുള്ളവർക്ക് നട്ടെല്ലിൽ ബാധിക്കുന്ന ഇഡിയൊപാത്തിക് സ്കോളിയോസിസ് എന്ന വളരെ വിരളമായ അവസ്ഥ ബാധിച്ച യുവതിയ്ക്കാണ് ഡോ ജോമിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തിയത്.
ഇത്തരത്തിലുള്ള ശസ്ത്രക്രിയ നടത്തുന്ന സമയത്ത് കാലുകളുടെ ബലഹീനതയാണ് പ്രധാന വെല്ലുവിളി. ഈ സങ്കീർണതകൾ ഒഴിവാക്കുന്നതിനായി, ഓപ്പറേഷൻ സമയത്ത് രോഗിയുടെ കാലുകളുടെ ബലം നിരീക്ഷിക്കുന്നതിനുള്ള നൂതന സംവിധാനമായ ന്യൂറോമോണിറ്ററിംഗ് (ONM) എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു മാസത്തെ വിശ്രമത്തിന് ശേഷം പഠനം തുടരാനായി യുകെയിലേക്ക് മടങ്ങാനൊരുങ്ങുകയാണ് യുവതി.
എൻഡോസ്കോപ്പിക് നട്ടെല്ല് സർജറി, മിനിമലി ഇൻവേസീവ് സർജറി, കൈഫോപ്ലാസ്റ്റി തുടങ്ങിയ വിവിധ നട്ടെല്ല് പ്രശ്നങ്ങൾക്കുള്ള നൂതന ചികിത്സാ രീതികളിലൂടെ പാർശ്വഫലങ്ങളില്ലാതെ ഇത്തരം അസ്ഥിരോഗ സങ്കീർണതകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന അപൂർവ നേട്ടമാണ് കാരിത്താസിൻ്റെ ഓർത്തോ തെളിയിക്കുന്നത്. കാരിത്താസ് ഓർത്തോപീഡിക്‌സിൽ കൃത്രിമ ഡിസ്‌ക് മാറ്റിസ്ഥാപിക്കലും വേദനയ്ക്ക് എപ്പിഡ്യൂറൽ കുത്തിവയ്പ്പുകളും ഉണ്ട്.
Summary: Four youngsters who saved a life by rushing a collapsed man on the roadside to the hospital in their car were honored by Caritas Hospital, Kottayam. The heroes are Aneesh Syriac, S. Vinayan, Vishnu Prasad, and Hafis Ashraf.