ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിയോടു ലൈംഗികാതിക്രമം; കോട്ടയത്ത് മുൻ ആർഎംഒ അറസ്റ്റിൽ
കോട്ടയം; ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിയോടു ലൈംഗികാതിക്രമം നടത്തിയ, മുൻപ് ജനറൽ ആശുപത്രിയിലെ ആർഎംഒ ആയിരുന്ന ഡോക്ടർ രാഘവൻ (70) അറസ്റ്റിലായി.
കോട്ടയം പലയിൾ ആണ് സംഭവം. ചികിത്സയ്ക്കായി ഡോക്ടറുടെ ക്ലിനിക്കിൽ എത്തിയ 23 കാരിയായ പെൺകുട്ടിയോട് ഇയാൾ അപമര്യാദയായി പെരുമാറുകയായിരുന്നു.
പെൺകുട്ടിയുടെ വസ്ത്രം അഴിച്ചു പരിശോധിക്കുകയും ശരീരഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തുവെന്നാണു പരാതി. തുടർന്ന് കുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു.
ഫേസ്ബുക്കിൽ കവിത എഴുതിയതാണ്…വിവാദ പോസ്റ്റിൽ വിനായകനെതിരെ കേസെടുക്കാൻ വകുപ്പില്ല; വിട്ടയച്ച് പോലീസ്
കൊച്ചി: വിവാദപരമായ ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരിൽ നടൻ വിനായകനെതിരെ യൂത്ത് കോൺഗ്രസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്ത ശേഷം പോലീസ് വിട്ടയച്ചു.
വി.എസ്. അച്യുതാനന്ദൻ അന്തരിച്ചപ്പോൾ വിനായകൻ ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് പരാതിക്ക് അടിസ്ഥാനമായത്. “ഞാൻ ഫേസ്ബുക്കിൽ കവിത എഴുതിയതാണ്” എന്ന് ചോദ്യം ചെയ്യലിന് ശേഷം വിനായകൻ പ്രതികരിച്ചു.
വിനായകനെതിരെ കേസെടുക്കാനുള്ള വകുപ്പുകളില്ലെന്ന് കണ്ടെത്തിയതിനാലാണ് പോലീസ് ഇദ്ദേഹത്തെ വിട്ടയച്ചത്.
പോലീസ് വിനായകനെ വിളിച്ചുവരുത്തി വിശദമായ ചോദ്യം ചെയ്യലുകൾ നടത്തി. “ഞാൻ ഫേസ്ബുക്കിൽ കവിത എഴുതിയതാണ്,” എന്ന് ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
അദ്ദേഹത്തിനെതിരെ കേസെടുക്കാനുള്ള വകുപ്പുകളൊന്നുമില്ലെന്ന് കണ്ടെത്തിയതിനാൽ തന്നെ വിട്ടയച്ചതാണെന്ന് പോലീസ് പറഞ്ഞു.
അതേസമയം, വിനായകന്റെ പ്രസ്താവനകളും സോഷ്യൽ മീഡിയ പോസ്റ്റുകളും തുടർച്ചയായി വിവാദമാകുന്ന സാഹചര്യത്തിൽ, കോൺഗ്രസ് നേതാക്കൾ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി.
എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, “ഫേസ്ബുക്കിലൂടെ നിരന്തരമായി അധിക്ഷേപകരമായ പോസ്റ്റുകളിടുന്ന വിനായകൻ ഒരു പൊതുശല്യമാണെന്നും, ലഹരിയുടെ സ്വാധീനത്തിലാണ് ഇത്തരത്തിൽ പെരുമാറുന്നതെന്നും, സർക്കാർ അദ്ദേഹത്തെ ചികിത്സിക്കണമെന്നും” ആവശ്യപ്പെട്ടു.
“എല്ലാ കലാകാരന്മാർക്കും വിനായകൻ അപമാനമാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്തിടെ അടൂർ ഗോപാലകൃഷ്ണൻ, ഗായകൻ കെ.ജെ. യേശുദാസ് എന്നിവർക്കെതിരെയും വിനായകൻ അശ്ലീലവും വിമർശനാത്മകവുമായ പോസ്റ്റുകൾ ഇട്ടിരുന്നു.
പിന്നീട് ക്ഷമ ചോദിച്ചെങ്കിലും, പിന്നാലെ ഒരു മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ചുകൊണ്ട് വീണ്ടും പോസ്റ്റിട്ടത് വലിയ വിവാദങ്ങൾക്ക് വഴിവച്ചു.









