മുംബൈ∙ മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി അജിത് പവാർ വിഭാഗം നേതാവുമായ ബാബാ സിദ്ദിഖി (66) വെടിയേറ്റ് കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി ഒൻപതരയോടെ ബാന്ദ്രയിൽ വച്ചാണ് വെടിയേറ്റത്.Former Maharashtra minister and NCP Ajit Pawar wing leader Baba Siddiqui (66) was shot dead.
മൂന്നു പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. വയറിനും നെഞ്ചിലുമാണ് വെടിയേറ്റത്. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
‘‘സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാൾ ഉത്തർപ്രദേശ് സ്വദേശിയും മറ്റൊരാൾ ഹരിയാന സ്വദേശിയുമാണ്. മറ്റൊരാൾ ഒളിവിലാണ്. സംഭവത്തിന് പിന്നാലെ കർശന നടപടികൾ സ്വീകരിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്’’– മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു.
ബാന്ദ്ര വെസ്റ്റ് മണ്ഡലത്തിൽനിന്നു തുടർച്ചയായി മൂന്നു തവണ (1999, 2004, 2009) എംഎല്‍എയായിട്ടുണ്ട്. ഭക്ഷ്യ, സിവിൽ സപ്ലൈസ്, തൊഴിൽ, സഹമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ബാന്ദ്ര ഈസ്റ്റിൽനിന്നുള്ള എംഎൽഎയാണ്.
ഈ വർഷം ഫെബ്രുവരിയിലാണ് അദ്ദേഹം കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ച് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയിൽ ചേർന്നത്. അദ്ദേഹത്തിന്റെ മകൻ സീഷൻ സിദ്ദിഖിനെ ഓഗസ്റ്റിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു.