ചെന്നൈ: യൂട്യൂബർ ടി.ടി.എഫ്.വാസനെതിരെ കേസെടുത്ത് വനംവകുപ്പ്. അപൂർവയിനം പെരുമ്പാമ്പിനെ കയ്യിൽ ചുറ്റി വാഹനമോടിക്കുന്ന വീഡിയോ പുറത്തു വന്നതിന് പിന്നാലെയാണ് നടപടി. ഗതാഗത നിയമം ലംഘിച്ചതിനടക്കം ഒട്ടേറെ കേസുകളിൽ പ്രതിയാണ് ഇയാൾ.(Forest department registered case against YouTuber)
തന്റെ അരുമ ജീവിയായി പാമ്പിനെ വളർത്താൻ തീരുമാനിച്ചതായി ഏതാനും ആഴ്ച മുൻപാണ് യുട്യൂബ് വിഡിയോയിലൂടെ വാസൻ പ്രഖ്യാപിച്ചിരുന്നത്. ഇതിനു പിന്നാലെ അപൂർവ ഇനത്തിൽപെട്ട പെരുമ്പാമ്പിനെ കയ്യിൽ ചുറ്റി വാഹനമോടിക്കുന്നതും കഴുത്തിൽ അണിയുന്നതും അടക്കമുള്ള വീഡിയോ ഇയാൾ പുറത്തിറക്കുകയായിരുന്നു.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വനംവകുപ്പ് അധികൃതർ അറിയിച്ചു. അപൂർവ ഇനത്തിൽപെട്ട പാമ്പിനെ എവിടെ നിന്ന് ലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം തുടങ്ങിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.