വിരണ്ടോടിയ പോത്തിനുനേരെ തുരുതുരാ വെടി വെച്ച് വനം വകുപ്പ് ഉദ്യോ​ഗസ്ഥർ; വെടികൊണ്ടത് നാട്ടുകാർക്കും

വയനാട്: വയനാട്ടിൽ വിരണ്ടോടിയ പോത്തിനുനേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവയ്ക്കുന്നതിനിടെ പെല്ലറ്റ് തുളച്ചുകയറി രണ്ടുപേർക്ക് പരിക്ക്. നാലാംമൈൽ കെല്ലൂർ കാപ്പുംകുന്ന് സ്വദേശി ജലീൽ, കൂളിവയൽ സ്വദേശി ജസീം എന്നിവർക്കാണ് വെടികൊണ്ട് പരിക്കേറ്റത്. മാനന്തവാടിക്കടുത്ത് നാലാംമൈൽ ഭാഗത്താണ് സംഭവം ഉണ്ടായത്.

അപകടത്തിൽ പരുക്കേറ്റ ഇരുവരെയും മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെല്ലറ്റുകൾ ഇരുവരുടെയും ശരീരത്തിൽനിന്ന് നീക്കംചെയ്തിട്ടുണ്ട്. ഒരാൾക്ക് മുഖത്തും മറ്റൊരാൾക്ക് വയറ്റിലുമാണ് വെടിയേറ്റത്.

വിരണ്ട് ഓടിയ പോത്ത് ആക്രമണകാരിയായതോടെ നാട്ടുകാരാണ് വനംവകുപ്പിന്റെ സഹായം തേടിയത്. തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ വയക്കുവെടി വെയ്ക്കാൻ തോക്ക് ഉപയോഗിക്കുന്നതിനിടെയാണ് ഇത്തരത്തിൽ അപകടം ഉണ്ടായത്.

റോഡരികിൽ കാർ നിർത്തിയപ്പോൾ രണ്ടുവയസ്സുകാരൻ ഇറങ്ങിയത് അമ്മപോലും അറിഞ്ഞില്ല; റോഡരികിലൂടെ ഒറ്റയ്ക്ക് നടന്ന കുട്ടിക്ക് രക്ഷകനായി കാൽനട യാത്രക്കാരൻ; സംഭവം കേരളത്തിൽ തന്നെ

കാഞ്ഞങ്ങാട്: വെള്ളം വാങ്ങാനായി റോഡരികിൽ കാർ നിർത്തിയപ്പോൾ രണ്ടുവയസ്സുകാരനും ഒപ്പം ഇറങ്ങിയത് കാറിലുള്ളവർ ശ്രദ്ധിച്ചില്ല. കുട്ടി പുറത്താണെന്ന് അറിയാതെ കുടുംബം യാത്ര തുടർന്നു.

ഇതിനു പിന്നാലെ ബന്ധുക്കളെ കാണാതെ കുട്ടി റോഡരികിലൂടെ ഒറ്റയ്ക്ക് നടന്നു. ഞായറാഴ്ച അഞ്ചരയോടെ ബസ് സ്റ്റാൻഡിനുസമീപത്താണ് കാർ നിർത്തിയിരുന്നത്.

കുട്ടി ഒറ്റയ്ക്ക് മീറ്ററുകളോളം നടന്നപ്പോൾ എതിരേവന്ന വഴിയാത്രക്കാരൻ ഇത് ശ്രദ്ധിച്ചു. കാർപോയ ഭാഗത്തേക്ക് കൈചൂണ്ടുന്നതല്ലാതെ കുട്ടി ഒന്നും പറഞ്ഞില്ല.

ഇയാൾ കുട്ടിയെ എടുത്ത് പോലീസ് എയ്ഡ് പോസ്റ്റിലെത്തിക്കുകയായിരുന്നു. പോലീസുകാർ വെള്ളം കൊടുത്തു. ആളുകൾ കൂടിയതോടെ കുട്ടി കരയാൻ തുടങ്ങി.

യാത്ര തുടർന്ന് പത്തുമിനിറ്റ് കഴിഞ്ഞപ്പോഴാണ് കുണിയ സ്വദേശികളായ കുടുംബം കുട്ടി ഒപ്പമില്ലാത്തതറിഞ്ഞ് തിരിച്ചു വന്നത്. വെള്ളം വാങ്ങാനായി ഒരാൾ പുറത്തിറങ്ങിയപ്പോൾ രണ്ടോ മൂന്നോ കുട്ടികളും ഒപ്പം ഇറങ്ങിയിരുന്നു.

എല്ലാവരും കയറിയിട്ടുണ്ടാകുമെന്നു കരുതിയാണ് യാത്ര തുടർന്നതെന്ന് കുട്ടിയുടെ അമ്മാവൻ പറഞ്ഞു. കരഞ്ഞുകൊണ്ട് ഓടിവന്ന അമ്മയെയും ബന്ധുക്കളെയും കണ്ടതോടെ കുട്ടിയുടെ കരച്ചിലും മാറി.

spot_imgspot_img
spot_imgspot_img

Latest news

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

Other news

നടി ഗ്രേസ് ആന്റണി വിവാഹിതയായി

നടി ഗ്രേസ് ആന്റണി വിവാഹിതയായി. സംഗീത സംവിധായകനായ എബി ടോം സിറിയക്...

സിഐക്കെതിരെ യുവതികളുടെ പ്രതിഷേധം

സിഐക്കെതിരെ യുവതികളുടെ പ്രതിഷേധം കൽപ്പറ്റ: വയനാട് പനമരം പോലീസ് സ്റ്റേഷന് മുന്നിൽ രണ്ട്...

ഓണത്തിന് ചരിത്ര നേട്ടവുമായി കെഎസ്ആർടിസി; സ്വന്തമാക്കിയിരിക്കുന്നത് ഇതുവരെ നേടാത്ത വമ്പൻ കളക്ഷൻ !

ഓണത്തിന് ചരിത്ര നേട്ടവുമായി കെഎസ്ആർടിസി; സ്വന്തമാക്കിയിരിക്കുന്നത് ഇതുവരെ നേടാത്തവമ്പൻ കളക്ഷൻ ! തിരുവനന്തപുരം:ഓണത്തിന്...

രാഹുലിന്റെ ആരോപണം; സിഇസിയോടുള്ള വിശ്വാസ്യത പോയി

രാഹുലിന്റെ ആരോപണം; സിഇസിയോടുള്ള വിശ്വാസ്യത പോയി ന്യൂഡൽഹി: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ...

നിലതെറ്റി സ്വർണം; 10000 കൊടുത്താലും ഒരു ഗ്രാം കിട്ടില്ല

നിലതെറ്റി സ്വർണം; 10000 കൊടുത്താലും ഒരു ഗ്രാം കിട്ടില്ല കൊച്ചി: സംസ്ഥാനത്ത് ഇന്നും...

കൊല്ലത്തെ പൊലീസ് സ്റ്റേഷനിൽ പുതിയ നിയമം

കൊല്ലത്തെ പൊലീസ് സ്റ്റേഷനിൽ പുതിയ നിയമം കൊല്ലം: മുൻകൂർ അനുമതി ഇല്ലാതെ അകത്തേക്ക്...

Related Articles

Popular Categories

spot_imgspot_img