പഴക്കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും മുന്നറിയിപ്പുമായി ഫുഡ് സേഫ്‌റ്റി ആന്റ് സ്‌റ്റാൻഡേർഡ്‌സ് അതോറിറ്റി ഒഫ് ഇന്ത്യ. പഴങ്ങൾ പഴുപ്പിക്കുന്നതിന് കാൽസ്യം കാർബൈഡ്, കാർബൈഡ് വാതകം എന്നിവ ഉപയോഗിക്കരുതെന്നാണ് എഫ് എസ് എസ് ഐയുടെ കർശന നിർദേശം. പഴക്കച്ചവടക്കാരോ സംഭരണ-വിതരണക്കാരോ കാൽസ്യം കാർബൈഡ്, കാർബൈഡ് ഗ്യാസ് ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കാനാണ് നിർദേശം.
2011ലെ എഫ് എസ് എസ് ഐ നിയമപ്രകാരം പഴവർഗങ്ങൾ പഴുപ്പിക്കുന്നതിന് കാൽസ്യം കാർബൈഡ്, കാർബൈഡ് ഗ്യാസ് എന്നിവ നിരോധിച്ചിരുന്നു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഭക്ഷ്യസുരക്ഷ തലവന്മാർക്ക് എഫ് എസ് എസ് ഐ ഇതുമായി ബന്ധപ്പെട്ട് നിർദേശം നൽകി കഴിഞ്ഞു. രാജ്യത്ത് ഇപ്പോൾ മാമ്പഴം സീസൺ ആയതിനാലാണ് ഫുഡ് സേഫ്‌റ്റി അതോറ്റി വീണ്ടും മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുള്ളത്.
ലോകത്ത് 1500ൽ അധികം വ്യത്യസ്തങ്ങളായ മാമ്പഴങ്ങളുണ്ട്. ഇന്ത്യയിൽ പ്രധാനമായും എട്ട് തരം മാങ്ങകളാണ് ലഭ്യമായിട്ടുള്ളത്. വിപണയിലെ മാമ്പഴങ്ങൾ കെമിക്കലുകൾ അടങ്ങിയതാണെയെന്ന് തിരിച്ചറിയാൻ ചില മാർഗങ്ങളുണ്ട്. കുഴപ്പക്കാരായ മാമ്പഴത്ത എങ്ങനെ കണ്ടെത്താമെന്ന് നോക്കാം:
1. വാങ്ങുന്നയിടത്തെ മാമ്പഴത്തിൽ ഈച്ചയോ പ്രാണികളോ പറക്കുന്നില്ലെങ്കിൽ അത് കെമിക്കൽ അടിച്ചതാണ്.
2. കെമിക്കൽ അടങ്ങിയ പഴം വെള്ളത്തിൽ പൊങ്ങിക്കിടക്കും.
3. ഭാരം തീരെ കുറവായിരിക്കും, പഴച്ചാർ കൂടുതലായിരിക്കും.
4. ഒരു തീപ്പെട്ടി ഉരച്ച് മാമ്പഴത്തിനടുത്തേക്ക് കൊണ്ടുവരിക, കത്തിപ്പിടിക്കുകയോ, തീപ്പൊരു ഉണ്ടാവുകയോ ചെയ്താൽ സംഭവം വ്യാജനാണ്.