കൽപ്പറ്റ: വയനാട്ടിൽ എൽപി സ്കൂൾ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ഡബ്ല്യൂഎംഒ മുട്ടിൽ എൽപി സ്കൂളിലെ വിദ്യാർഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.
ഭക്ഷ്യസുരക്ഷാ വിഭാഗം സ്കൂളില്‍ പരിശോധന നടത്തി സാംപിളുകള്‍ ശേഖരിച്ചു. എല്‍പി സ്കൂള്‍ വിദ്യാര്‍ഥികളാണ് പനി, ഛര്‍ദി, വയറിളക്കത്തെ തുടര്‍ന്ന് ചികില്‍സ തേടിയത്.
20 ഓളം വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്.
സ്കൂളിലെ ഭക്ഷണത്തിൽനിന്ന് ഭക്ഷ്യവിഷബാധയേറ്റതാകാമെന്നാണ് സംശയം. കൈനാട്ടി താലൂക്ക് ആശുപത്രിയിൽ ആണ് കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുന്നത്.