ഷൊര്‍ണൂര്‍: വിവാഹച്ചടങ്ങില്‍ നിന്ന് ഭക്ഷണം കഴിച്ച 50-ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ. ഷൊര്‍ണൂരില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന വിവാഹത്തിന്റെ റിസപ്ഷനില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. വരനും വധുവും അടക്കം 150 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിൽ കഴിയുകയാണ്.(Food poisoning at wedding party)
പനി, ഛര്‍ദി അടക്കമുള്ള ലക്ഷണങ്ങളെ തുടർന്നാണ് ഇവർ ചികിത്സ തേടിയത്. വിവാഹ റിസപ്ഷനില്‍ പങ്കെടുത്ത കോഴിക്കോട്, പാലക്കാട്, എറണാകുളം, തൃശ്ശൂര്‍, ഷൊര്‍ണൂര്‍ എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് രോഗബാധ ഉണ്ടായത്. വെല്‍ക്കം ഡ്രിങ്കില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം. വാടാനംകുറിശ്ശിയിലെ കാറ്ററിങ്ങ് സ്ഥാപനത്തില്‍ നിന്നാണ് വിവാഹ ചടങ്ങില്‍ ഭക്ഷണം വിതരണം ചെയ്തത്. ഇവിടെ ആരോഗ്യ വിഭാഗം പരിശോധന നടത്തി.