വാ​യ്​​പ​യെ​ടു​ത്ത​യാ​ൾ മ​രി​ച്ചു; ഇ​ട​നി​ല നി​ന്ന​യാ​ളെ മർദ്ദിച്ച് ഫൈ​നാ​ൻ​സ് ഉ​ട​മ

കു​ഴ​ൽ​മ​ന്ദം: ഫൈ​നാ​ൻ​സ് സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് വാ​യ്​​പ​യെ​ടു​ത്ത​യാ​ൾ മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് വാ​യ്പ​ക്ക് ഇ​ട​നി​ല നി​ന്ന​യാ​ളെ ഫൈ​നാ​ൻ​സ് ഉ​ട​മ​യും സം​ഘ​വും മ​ർ​ദി​ച്ചു.

കു​ഴ​ൽ​മ​ന്ദം ചി​ത​ലി പ​ഴ​യ​ക​ളം വീ​ട്ടി​ൽ പ്ര​മോ​ദാ​ണ് (45) മ​ർ​ദ​ന​ത്തി​നി​ര​യാ​യ​ത്. പ​രി​ക്കേ​റ്റ പ്ര​മോ​ദി​നെ കു​ഴ​ൽ​മ​ന്ദം ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെൻറ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കു​ഴ​ൽ​മ​ന്ദ​ത്തെ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് പ്ര​മോ​ദ് സു​ഹൃ​ത്ത് ക​ഞ്ചി​ക്കോ​ട് സ​ന്ദീ​പി​ന് 25000 രൂ​പ വാ​യ്പ​യെ​ടു​ത്ത് ന​ൽ​കി​യി​രു​ന്നു.

വാ​യ്പാ ഈ​ടാ​യി പ്ര​മോ​ദി​ന്റെ ആ​ർ.​സി ബു​ക്കും സ​ന്ദീ​പി​ന്റെ ര​ണ്ട് ചെ​ക്ക് ലീ​ഫും ന​ൽ​കിയിരുന്നു.

പ​ലി​ശ​യി​ന​ത്തി​ൽ കു​റ​ച്ച് തു​ക സ​ന്ദീ​പ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, നാ​ല് മാ​സം മു​മ്പ് സ​ന്ദീ​പ് മ​രി​ച്ചു. വാ​യ്പാ​തു​ക തി​രി​ച്ച് ല​ഭി​ക്കാ​ത്ത​തി​നാ​ൽ ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​ന് ഫൈ​നാ​ൻ​സ് ഉ​ട​മ​യും സം​ഘ​വും പ്ര​മോ​ദി​ന്റെ വീ​ട്ടി​ലെ​ത്തി ഭാ​ര്യ അ​നി​ത​യെ​യും മ​ക​ളെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും വീ​ടി​ന്റെ മു​ൻ​വ​ശ​ത്തു​ണ്ടാ​യി​രു​ന്ന ബൈ​ക്ക് എ​ടു​ത്തു​കൊ​ണ്ടു​പോ​വു​ക​യും ചെ​യ്തു.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പ്ര​മോ​ദ് സം​ഘ​ത്തെ ചോ​ദ്യം ചെ​യ്യു​ക​യും ത​ട​യു​ക​യും ചെ​യ്തു.

ഈ ​സ​മ​യം ഫൈ​നാ​ൻ​സ് ഉ​ട​മ കാ​റു​കൊ​ണ്ട് ഇ​ടി​ച്ച് പ്ര​മോ​ദി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു.

ര​ക്ഷ​പ്പെ​ടാ​ൻ വേ​ണ്ടി പ്ര​മോ​ദ് കാ​റി​ന്റെ ബോ​ണ​റ്റി​ലേ​ക്ക് ചാ​ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു.

പ്ര​മോ​ദി​നെ​യും വ​ഹി​ച്ച് കാ​ർ 150 മീ​റ്റ​റോ​ളം മു​ന്നോ​ട്ട് പോ​യി. ഇ​തി​നി​ടെ പ്ര​മോ​ദ് ചാ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ്ര​മോ​ദി​ന്റെ പ​രാ​തി​യി​ൽ ഫൈ​നാ​ൻ​സ് ഉ​ട​മ​ക്കും സം​ഘ​ത്തി​നു​മെ​തി​രെ കു​ഴ​ൽ​മ​ന്ദം പൊ​ലീ​സ് കേ​സെ​ടു​ത്തു.

spot_imgspot_img
spot_imgspot_img

Latest news

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

Other news

15 വയസുകാരന്റെ തൊണ്ടയിൽ കുടുങ്ങിയത് ഹാങ്ങർ ഹുക്ക്; 3 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ തിരികെ ജീവിതത്തിലേക്ക്

കൊച്ചി: 15 വയസുകാരന്റെ തൊണ്ടയിൽ കുടുങ്ങിയ ഹാങ്ങർ ഹുക്ക് എൻഡോസ്കോപ്പി ശസ്ത്രക്രിയയിലൂടെ...

മേശയിലെ വെള്ളം ദേഹത്തേക്ക് വീണു; സിപിഎം നേതാക്കളും ഹോട്ടൽ ജീവനക്കാരും ഏറ്റുമുട്ടി

ആലപ്പുഴ: ഡിവൈഎഫ്ഐ-സിപിഎം നേതാക്കളും ഹോട്ടൽ ജീവനക്കാരും തമ്മിൽ സംഘര്‍ഷം. ആലപ്പുഴ ചേർത്തലയിലാണ്...

പള്ളിയിലേക്ക് പോകുന്നതിനിടെ വാഹനാപകടം; യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: വാഹനാപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുരിശുംമൂട് മഠത്തിച്ചിറ...

ചാതുർവർണ്യത്തിന്റെ ഉച്ചിഷ്ഠങ്ങളും എല്ലിൻ കഷ്ണങ്ങളും പൊക്കിയെടുത്ത് പഴയകാല വ്യവസ്ഥിതിയും പറഞ്ഞ് വരുന്ന…

ആലപ്പുഴ: ഇന്നത്തെകാലത്തും ചില സവർണ്ണ തമ്പുരാക്കൻമാർ ജാതിവിവേചനം നടപ്പിൽ വരുത്തുകയാണെന്ന് എസ്എൻഡിപി...

വീണ്ടും കൗമാര ആത്മഹത്യ! അഞ്ചലിൽ 17കാരി വീടിനുള്ളിൽ മരിച്ച നിലയിൽ

കൊല്ലം: അഞ്ചൽ ഏരൂർ കരിമ്പിൻകോണത്ത് 17കാരി തൂങ്ങിമരിച്ച നിലയിൽ. കരിമ്പിൻകോണം തടത്തിവിള...

ഇടുക്കിയിൽ ഗ്രാമ്പു വിളവെടുപ്പിനിടെ മരത്തിൽ നിന്നും വീണ് കർഷകൻ മരിച്ചു

ഇടുക്കി മേട്ടുക്കുഴിയിൽ കൃഷിയിടത്തിലെ ഗ്രാമ്പു വിളവെടുക്കുന്നതിനിടെ മരത്തിൽ നിന്നും വീണ് കർഷകൻ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!