ആലപ്പുഴ : കായംകുളത്ത് മുൻ ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ച് സിപിഐഎം പ്രവർത്തകർ ബിജെപിയിൽ ചേര്‍ന്നു.
പത്തിയൂർ മുൻ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ അഞ്ച് സജീവ പ്രവർത്തകരാണ് ബിജെപിയിൽ ചേർന്നത്. മുൻ ബ്രാഞ്ച് സെക്രട്ടറി രാജൻ, ഗീത ശ്രീകുമാർ, വേണു നാലാനക്കൽ എന്നിവരെ ശോഭ സുരേന്ദ്രൻ ഷാൾ അണിയിച്ച് സ്വീകരിച്ചു.
പത്താം തിയ്യതി ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പത്തിയൂർ പഞ്ചായത്തിലെ 12 ആം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലായിരുന്നു ഇവർക്ക് സ്വീകരണം നൽകിയത്. സിപിഐഎം വിട്ട് ബിജെപിയിൽ ചേർന്ന ബിപിൻ സി ബാബുവും ബിജെപിയ്ക്ക് വേണ്ടി പ്രചരണത്തിൽ സജീവമാണ്.