രാഹുൽ മാങ്കൂട്ടത്തിനെതിരെ കുറിപ്പുമായി ആദ്യപരാതിക്കാരി
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റിന് പിന്നാലെ കേസിലെ ആദ്യ പരാതിക്കാരിയായ യുവതി സമൂഹമാധ്യമങ്ങളിലൂടെ വൈകാരിക പ്രതികരണവുമായി രംഗത്തെത്തി.
നീതി ലഭിച്ചതിലുള്ള ആശ്വാസവും, അതിജീവിച്ച വേദനകളുടെ ഓർമകളും പങ്കുവെച്ചാണ് യുവതി കുറിപ്പ് പ്രസിദ്ധീകരിച്ചത്.
“ദൈവത്തിന് നന്ദി. വേദനകൾക്കും വഞ്ചനകൾക്കും ഇടയിൽ ദൈവം ഞങ്ങളെ അംഗീകരിച്ചു” എന്നാണ് കുറിപ്പിന്റെ തുടക്കം.
“ഇരുട്ടിൽ എന്താണ് നടന്നതെന്ന് നീ കണ്ടു. ലോകം കേൾക്കാതെ പോയ നിലവിളികൾ നീ കേട്ടു. ഞങ്ങളുടെ ശരീരം ആക്രമിക്കപ്പെട്ടപ്പോഴും കുഞ്ഞുങ്ങളെ ബലം പ്രയോഗിച്ച് അടർത്തി മാറ്റിയപ്പോഴും നീ ഞങ്ങൾക്ക് തുണയായി” എന്നാണ് യുവതി എഴുതുന്നത്.
രാഹുൽ മാങ്കൂട്ടത്തിനെതിരെ കുറിപ്പുമായി ആദ്യപരാതിക്കാരി
അനുഭവിച്ച മാനസികവും ശാരീരികവുമായ പീഡനങ്ങൾ നീതി സംവിധാനത്തിന്റെ മുന്നിലെത്തിയതിനെ ദൈവാനുഗ്രഹമായാണ് യുവതി വിശേഷിപ്പിക്കുന്നത്.
കുഞ്ഞുങ്ങളെ കുറിച്ചുള്ള വേദന നിറഞ്ഞ പരാമർശങ്ങളും കുറിപ്പിലുണ്ട്.
“ദൈവത്തിന് നന്ദി. വേദനകൾക്കും വഞ്ചനകൾക്കും ഇടയിൽ ദൈവം ഞങ്ങളെ അംഗീകരിച്ചു” എന്നാണ് കുറിപ്പിന്റെ തുടക്കം.
“ഇരുട്ടിൽ എന്താണ് നടന്നതെന്ന് നീ കണ്ടു. ലോകം കേൾക്കാതെ പോയ നിലവിളികൾ നീ കേട്ടു. ഞങ്ങളുടെ ശരീരം ആക്രമിക്കപ്പെട്ടപ്പോഴും കുഞ്ഞുങ്ങളെ ബലം പ്രയോഗിച്ച് അടർത്തി മാറ്റിയപ്പോഴും നീ ഞങ്ങൾക്ക് തുണയായി” എന്നാണ് യുവതി എഴുതുന്നത്.
അനുഭവിച്ച മാനസികവും ശാരീരികവുമായ പീഡനങ്ങൾ നീതി സംവിധാനത്തിന്റെ മുന്നിലെത്തിയതിനെ ദൈവാനുഗ്രഹമായാണ് യുവതി വിശേഷിപ്പിക്കുന്നത്.
കുഞ്ഞുങ്ങളെ കുറിച്ചുള്ള വേദന നിറഞ്ഞ പരാമർശങ്ങളും കുറിപ്പിലുണ്ട്. “തെറ്റായ ഒരാളെ അവരുടെ അച്ഛനായി തെരഞ്ഞെടുത്തതിന്, വിശ്വസിച്ചതിന്, സ്വർഗത്തിൽ നിന്ന് മാലാഖ കുഞ്ഞുങ്ങൾ ഞങ്ങളോട് ക്ഷമിക്കുമായിരിക്കും. അവരുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ” എന്നും യുവതി കുറിച്ചു.
“ഞങ്ങളുടെ കുഞ്ഞു മക്കളെ, ഞങ്ങളുടെ കണ്ണുനീർ സ്വർഗത്തിൽ എത്തുകയാണെങ്കിൽ, നിങ്ങളുടെ അമ്മ നിങ്ങളെ ഒരിക്കലും മറക്കില്ലെന്ന് ആ കണ്ണുനീർ പറയും. നമ്മൾ വീണ്ടും കാണുന്നതുവരെ അമ്മയുടെ ഹൃദയത്തിൽ നിങ്ങൾ എന്നും ഉണ്ടാകും” എന്നും കുറിപ്പിൽ പറയുന്നു.
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും, നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയെന്നും ആയിരുന്നു രാഹുൽ മാങ്കൂട്ടത്തിനുമേൽ യുവതി നൽകിയ ആദ്യ പരാതി.
ഗർഭിണിയായ വിവരം അറിഞ്ഞതിന് പിന്നാലെ കുഞ്ഞ് വേണ്ടെന്ന് നിർബന്ധിക്കുകയും ഗർഭച്ഛിദ്രത്തിന് സമ്മർദ്ദം ചെലുത്തുകയും ചെയ്തുവെന്നാണ് പരാതിയിൽ വ്യക്തമാക്കിയിരുന്നത്.
യുവതിയെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള ഫോൺ റെക്കോഡുകളും സന്ദേശങ്ങളും പിന്നീട് പുറത്തുവന്നിരുന്നു.
ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ശക്തമാക്കുകയും, തുടർ നടപടികളിലേക്ക് കടക്കുകയും ചെയ്തത്. രാഹുലിന്റെ അറസ്റ്റോടെ കേസിൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയാണ് അതിജീവിത ഉയർത്തിക്കാട്ടുന്നത്.
സ്ത്രീകൾ നേരിടുന്ന പീഡനങ്ങൾ തുറന്നു പറയാനും നിയമപാത സ്വീകരിക്കാനും ധൈര്യം നൽകുന്നതാണ് ഈ പ്രതികരണമെന്ന നിലയിൽ സാമൂഹിക രംഗത്ത് വലിയ ചർച്ചകൾക്കും പിന്തുണയ്ക്കും ഇടയാക്കിയിരിക്കുകയാണ്.