കിഴക്കിന്റെ വെനീസിൽ തീപാറും; ആരിഫ് എന്ന കനൽ ഒരു തരി, കെ സി എന്ന മുൻ നായകൻ, ശോഭ കൂട്ടാൻ ശോഭ സുരേന്ദ്രനും

ആലപ്പുഴ: കിഴക്കിന്റെ വെനീസിൽ ഇത്തവണ പ്രവചനാതീതമാണ് കാര്യങ്ങൾ. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കേരളത്തിൽ ഇടതുപക്ഷ മുന്നണിയുടെ ‘കനൽ ഒരു തരി’ എന്ന വിശേഷണമായിരുന്നു ആലപ്പുഴ മണ്ഡലത്തിന്. ആകെയുള്ള 20ൽ 19 മണ്ഡലങ്ങളും യുഡിഎഫ് തൂത്തുവാരിയ 2019ൽ സംസ്ഥാനത്ത് ആലപ്പുഴയിൽ എ എം ആരിഫ് മാത്രമാണ് ഇടതുപക്ഷ സ്ഥാനാർഥിയായി വിജയിച്ചത്. കഷ്‌ടിച്ച് പതിനായിരം കടന്ന ഭൂരിപക്ഷത്തിൽ എ എം ആരിഫ് വിജയിച്ച ആലപ്പുഴയുടെ ഒഴുക്ക് ഇത്തവണ എങ്ങോട്ടാകും? കോൺഗ്രസിന്റെ ദേശീയ നേതാവ് കെ.സി വേണുഗോപാലും കേരളത്തിൽ സിപിഎമ്മിന്റെ ഏക ലോകസഭാംഗം എ.എം ആരിഫും ബിജെപിയുടെ തീപ്പൊരി നേതാവ് ശോഭാ സുരേന്ദ്രനും പോരടിക്കുമ്പോൾ ആലപ്പുഴയിൽ ഉശിരൻ പോരാട്ടമാണ് നടക്കുന്നത്. പ്രചാരണം മൂന്നാം റൗണ്ടിലേക്ക് കടക്കുമ്പോൾ മൂന്ന് സ്ഥാനാർഥികളും അവകാശ വാദങ്ങൾ നിരത്തുകയാണ് ആലപ്പുഴയിൽ. മണ്ഡലത്തിന്റെ ദൈർഘ്യത്തിലാകെ ദേശീയപാതയും റെയിൽപാതയുമുണ്ട്. അവയുടെ വികസനത്തിന്റെ പേരിൽ ആരിഫിന് അവകാശവാദങ്ങളുണ്ട്. ഒക്കെ കെസി എംപിയായിരുന്ന കാലത്തു തുടക്കമിട്ടതാണെന്നും അതിനു മുൻപ് എംഎൽഎയും മന്ത്രിയുമായപ്പോഴും ചെയ്ത നന്മകൾ ആലപ്പുഴ ഓർക്കുമെന്നും യുഡിഎഫ് തിരിച്ചടിക്കുന്നു.‌

കയ്യിലുള്ള സീറ്റ് വിട്ടു പോയപ്പോൾ നഷ്ടമുണ്ടാകുന്നതു കണ്ടവരാണു കെസിയും ആരിഫും. കഴിഞ്ഞ തവണ കെസി മത്സരിച്ചില്ല; സീറ്റ് യുഡിഎഫിനു നഷ്ടമായി. ജയിച്ച ആരിഫ് അരൂർ നിയമസഭാ മണ്ഡലം ഒഴിഞ്ഞപ്പോൾ ലോക്സഭയിൽ തോറ്റ ഷാനിമോൾ ഉസ്മാൻ ആ സീറ്റ് യുഡിഎഫിനു പിടിച്ചെടുത്തു കൊടുത്തു.

കേരളത്തിൽനിന്നുള്ള ലോക്സഭാ എംപിമാരിൽ എൽഡിഎഫ് പക്ഷത്ത് ആരിഫ് തനിച്ചായപ്പോൾ കനലൊരു തരി മതി എന്നു സിപിഎം സമാധാനിച്ചു. ഇത്തവണ കനൽ ഊതിത്തെളിക്കുമെന്ന വീറ് പ്രവർത്തകരുടെ വാക്കുകളിലുണ്ട്. പല ഊഹങ്ങളും സമവാക്യങ്ങളും കയറിമറിഞ്ഞ കോൺഗ്രസ് സീറ്റ് ചർച്ചയ്ക്കൊടുവിൽ കെസി തന്നെ എന്ന അറിയിപ്പു വന്നതോടെ വർധിച്ച ആവേശത്തിലാണു യുഡിഎഫ് അണികൾ. സാധ്യത കൂടിയ മണ്ഡലമായി ബിജെപി ഗ്രേഡ് ചെയ്തിട്ടില്ല ആലപ്പുഴയെ. എന്നാലും കഴിഞ്ഞ തവണത്തെ പ്രകടനത്തിൽ നേതാക്കൾക്കു സന്തോഷമുണ്ട്. ശോഭ സുരേന്ദ്രൻ അടിത്തറ കുറച്ചുകൂടി ഉറപ്പിക്കുമെന്ന വിശ്വാസവും.

കഴിഞ്ഞ തവണ ആരിഫിന്റെ ജയത്തിൽ കാര്യമായ നിക്ഷേപമുണ്ടായതു ചേർത്തലയിൽനിന്നാണ്. പിന്നെ കായംകുളത്തും. മറ്റിടങ്ങളിൽ യുഡിഎഫ് ഭൂരിപക്ഷം നേടി. പക്ഷേ, നിയമസഭാ തിരഞ്ഞെടുപ്പു വന്നപ്പോൾ 5 നിയമസഭാ സീറ്റും എൽഡിഎഫിന്റെ പക്കലായി. രണ്ടെണ്ണം യുഡിഎഫിനും.

പഴയതും പുതിയതുമായ ആലപ്പുഴ മണ്ഡലത്തിന്റെ ചരിത്രത്തിൽ (1951– 2019) 9 തവണ ഇടതുപക്ഷവും 8 തവണ കോൺഗ്രസും ജയിച്ചിട്ടുണ്ട്.

കേരളം ഉറ്റുനോക്കുന്ന പോരാട്ടത്തിനാണ് ഇത്തവണ ആലപ്പുഴ സാക്ഷ്യം വഹിക്കുന്നത്. 2019 ൽ സിപിഎം വിജയിച്ച കേരളത്തിലെ ഏക സീറ്റായ ആലപ്പുഴയിൽ വിജയം തുടരേണ്ടത് പാർട്ടിയുടെയും മുന്നണിയുടെയും അനിവാര്യതയാണ്. അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം നിയമസഭാ മണ്ഡലങ്ങളും കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയും ഉൾപ്പെട്ടതാണ് ആലപ്പുഴ മണ്ഡലം.

2009 മുതലാണ് കരുനാഗപ്പള്ളി ആലപ്പുഴയുടെ ഭാഗമായത്. ഏറെക്കാലം കൈയിലിരുന്ന മണ്ഡലം ഇടതു മുന്നണിയിൽ നിന്ന് തിരിച്ചുപിടിക്കാൻ ഇന്ത്യ മുന്നണിയ്ക്ക് നേതൃത്വം നൽകുന്ന കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാക്കളിലൊരാളും മുൻ കേന്ദ്രമന്ത്രിയുമായ മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാലിനെയാണ് കോൺഗ്രസ് കളത്തിലിറക്കിയിരിക്കുന്നത്. ആലപ്പുഴയിലെ മുൻ എംപി ആയ കെസി ആലപ്പുഴക്കാർക്ക് പ്രിയങ്കരനാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഡോ.കെ.എസ്. രാധാകൃഷ്ണനാണ് ബിജെപിക്കായി ആലപ്പുഴയിൽ മത്സരിച്ചത്. അദ്ദേഹം പിടിച്ച രണ്ടുലക്ഷത്തോളം വോട്ടുകളാണ് കഴിഞ്ഞ തവണ നിർണായകമായത്. ഒരു ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് ജയിച്ചു കയറിയത്. ഇത്തവണ മത്സരിക്കുന്ന ശോഭാ സുരേന്ദ്രനും നല്ലരീതിയിൽ വോട്ടുകൾ സമാഹരിക്കും. ഇതിന്റെ ഗുണം ആർക്ക് ലഭിക്കുമെന്നാണ് കണ്ടറിയേണ്ടത്.

സ്ഥാനാ‌ർത്ഥികളെല്ലാം വികസനം മുഖ്യ അജൻഡയാക്കുന്നുണ്ട്. വർഗീയതയോട് സന്ധിയില്ലെന്നും സുസ്ഥിരവികസനവും ജനക്ഷേമവുമാണ് ഇന്ത്യമുന്നണിയും കോൺഗ്രസും ലക്ഷ്യമിടുന്നതെന്നുമാണ് കെ.സി വേണുഗോപാൽ പറയുന്നത്. സിപിഎമ്മും ബിജെപിയും ഒരു കുടക്കീഴിലാണ്. യുവജനങ്ങൾ, കർഷകർ, തൊഴിലാളികൾ എല്ലാ വിഭാഗങ്ങളെയും വഞ്ചിച്ചവരാണ്. ഇതിന് ബദലാകാൻ യുഡിഎഫ് വിജയിക്കണം – ഇതാണ് വേണുഗോപാലിന്റെ പ്രചാരണം.

ആലപ്പുഴ മാത്രമല്ല, ഇരുപതു സീറ്റും യുഡിഎഫിന് നൽകി ജനം ബാലറ്റിലൂടെ പ്രതികരിക്കുമെന്നാണ് കെ.സി പറയുന്നത്. ഇതിന് ആരിഫിനുണ്ട് മറുപടി. ലോക്സഭയിലും രാജ്യസഭയിലും ബിജെപിയ്ക്ക് പരമാവധി അംഗസംഖ്യ കുറയ്ക്കുകയാണ് പ്രധാനം. രാജ്യം ഭിന്നിക്കാതെ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻ ജനങ്ങളും ബിജെപിക്ക് എതിരായി വോട്ട് ചെയ്യും.

റെയിൽവേ ഇരട്ടിപ്പിക്കലിന് 2660 കോടി അനുവദിച്ചു. ആലപ്പുഴ ബൈപ്പാസ് യാഥാർത്ഥമാക്കുന്നതിനും ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് 10 കോടി നേടിയെടുത്തതും കഠിന പരിശ്രമത്തിലൂടെയാണ്. രാജ്യത്ത് 14 കേന്ദ്രീയവിദ്യാലയങ്ങൾ അടച്ചുപൂട്ടിയപ്പോൾ നിയമനടപടിയിലൂടെ കായംകുളത്ത് നിലനിർത്താനായി. തിരുവനന്തപുരം ഉൾപ്പെടെ ആകാശവാണി നിലയങ്ങൾ അടച്ച് പൂട്ടിയപ്പോൾ ആലപ്പുഴ നിലയം നിലനിർത്തി. എം.പി ഫണ്ട് വിനിയോഗം നൂറ് ശതമാനത്തിലെത്തിച്ചു – ആരിഫ് തന്റെ അഞ്ചു വർഷത്തെ നേട്ടങ്ങൾ അക്കമിട്ടു നിരത്തുന്നു.

രാജ്യത്ത് വികസന മുന്നേറ്റത്തിന് നരേന്ദ്ര മോദിയുടെ നേത്വതൃം തുടരണമെന്നും നാടിന്റെ പുരോഗതിയും ക്ഷേമവും ഉറപ്പാക്കിയാണ് കേന്ദ്രം മുന്നോട്ട് പോകുന്നതെന്നുമാണ് ശോഭാ സുരേന്ദ്രൻ പറയുന്നത്. ആലപ്പുഴയുടെ മുഖച്ഛായമാറ്റാനും വികസന പദ്ധതികൾ നടപ്പാക്കി ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനുമുള്ള വികസന പദ്ധതികൾ എൻഡിഎ നടപ്പാക്കും.

വികസന കാര്യത്തിൽ കോൺഗ്രസും സിപിഎമ്മും തികഞ്ഞ പരാജയമാണ്. അഞ്ച് വർഷം ആലപ്പുഴയുടെ അടിസ്ഥാന വികസനത്തിന് ഒരു നിവേദനം പോലും എം.പി കൊടുത്തിട്ടില്ല. മുൻ മന്ത്രിയായ കോൺഗ്രസ് സ്ഥാനാർത്ഥിയും ആലപ്പുഴയുടെ വികസനത്തിന് ഇടപെട്ടില്ല. കേന്ദ്ര പദ്ധതികൾ ജനങ്ങളിലെത്താതിരിക്കാൻ ബോധപൂർവം വൈകിപ്പിക്കും. ആലപ്പുഴയിൽ ബൈപ്പാസ് നിർമ്മാണം പൂർത്തികരിച്ചത് മോദി സർക്കാരിന്റെ ഇടപെടലാണ് – ശോഭ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞ് പോപ്പ്; ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

വത്തിക്കാൻ സിറ്റി: കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ...

പാക് പടയെ പിടിച്ചുക്കെട്ടി കോഹ്‌ലി ഷോ; തകർപ്പൻ ജയത്തോടെ സെമി ഉറപ്പിച്ച് ഇന്ത്യ

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം....

വീണ്ടും ജീവനെടുത്ത് കാട്ടാന; കണ്ണൂരിൽ ദമ്പതികളെ ചവിട്ടിക്കൊന്നു

കണ്ണൂര്‍: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂർ ആറളം...

മഴ വരുന്നൂ, മഴ; സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ മഴയ്ക്ക് സാധ്യത, കാറ്റും വീശിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യത. മൂന്ന് ജില്ലകളിലാണ്...

വയനാട്ടിൽ ദുരന്തബാധിതരുടെ പ്രതിഷേധത്തിൽ സംഘർഷം; പോലീസും സമരക്കാരും ഏറ്റുമുട്ടി

വയനാട്: മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ചു നടന്ന സമരത്തിൽ...

Other news

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ കൗമാരക്കാരന് സൂര്യാഘാതമേറ്റു; പുറത്തിറങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം….

സംസ്ഥാനത്ത് വേനൽച്ചൂട് ഉയരുമ്പോൾ കോട്ടയത്ത് കൗമാരക്കാരന് സൂര്യാഘാതമേറ്റു. കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോട്...

കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു വയസ്സുകാരനു ദാരുണാന്ത്യം

പാലക്കാട് ∙ പാലക്കാട് കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു വയസ്സുകാരനു...

ഓർഡർ ചെയ്ത ഭക്ഷണം വരാൻ വൈകി;  ഹോട്ടലിൽ അതിക്രമം കാട്ടി പൾസർ സുനി; സംഭവം രായമംഗലത്ത്

കൊച്ചി: കൊച്ചിയിൽനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസ്....

വിദേശ വായ്പ വൈകുന്നു; കൊച്ചി മെട്രോ രണ്ടാംഘട്ടം നിര്‍മാണത്തില്‍ പ്രതിസന്ധി

കൊച്ചി: കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണം പ്രതിസന്ധിയിൽ. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു...

സുരക്ഷ ഭീഷണി; ഡല്‍ഹിയിലേക്കുള്ള അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം റോമിലേക്ക് വഴി തിരിച്ചു വിട്ടു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്കു വന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിനു നേരെ ബോംബ്...

ചാനൽ ചർച്ചയിൽ മത വിദ്വേഷ പരാമർശം; പി സി ജോർജ് ഇന്ന് ഹാജരാകും

തിരുവനന്തപുരം : ചാനൽ ചർച്ചയിലെ മത വിദ്വേഷ പരാമർശ കേസിൽ പി...

Related Articles

Popular Categories

spot_imgspot_img