ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു
ഷാർജയിലെ ഉണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള ഇന്ത്യക്കാരി ദാരുണമായി മരിച്ചു. വ്യാഴാഴ്ച രാത്രി 10.45ഓടെ അൽ മജാസ് 2 ഏരിയയിലെ ഒരു അപ്പാർട്മെന്റിൽ ആണ് സംഭവം.
പതിനൊന്ന് നിലകളുള്ള റസിഡൻഷ്യൽ കെട്ടിടത്തിന്റെ എട്ടാം നിലയിലാണ് തീപിടിത്തം ഉണ്ടായത്. അന്ന് കെട്ടിടത്തിൽ ഒരു പ്രത്യേക ചടങ്ങ് നടക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
വിവരം ലഭിച്ച ഉടൻ സിവിൽ ഡിഫൻസ്, പൊലീസ്, ആംബുലൻസ് ടീമുകൾ സംഭവസ്ഥലത്തെത്തി തീ അണയ്ക്കാനുള്ള പ്രവർത്തനം ആരംഭിച്ചു.
സുരക്ഷാ മുന്നറിയിപ്പിന്റെ ഭാഗമായും അന്വേഷണം പൂർത്തിയാകുന്നത് വരെ കെട്ടിടത്തിന്റെ എട്ടാം നില പൂർണമായും ഒഴിപ്പിച്ചു. ഈ സമയത്ത് താമസക്കാർക്ക് തിരിച്ചെത്താൻ അനുവാദം നിഷേധിച്ചു.
യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി കണക്കാക്കപ്പെടുന്ന ഇത്തിഹാദ് റെയിൽ അടുത്ത വർഷം മുതൽ
എന്നാൽ, കെട്ടിട മാനേജ്‌മെന്റ് താൽക്കാലിക താമസ സൗകര്യങ്ങൾ നൽകുകയോ മറ്റ് സഹായങ്ങൾ ഒരുക്കുകയോ ചെയ്തില്ലെന്ന് ഒരുതാമസക്കാരൻ പരാതി ഉന്നയിച്ചു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സുരക്ഷാ ലംഘനങ്ങൾ ഉണ്ടോ എന്നതടക്കം പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ച ഇന്ത്യക്കാരിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അതോറിറ്റികൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അപകടത്തിൽ മരിച്ച ഇന്ത്യക്കാരിയുടെ മൃതദേഹം ഫൊറൻസിക് ലാബിലേക്ക് മാറ്റി. തീപിടിത്തം മറ്റ് ഫ്ലാറ്റുകളിലേക്ക് പടരാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കിയതായി അധികൃതർ വ്യക്തമാക്കി.
കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം
അന്തേവാസിയെ മര്‍ദിച്ച സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത ശേഷം, ബ്രിട്ടനിലെ ഒരു കെയര്‍ ഹോമില്‍ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരിയായ കെയര്‍ വര്‍ക്കര്‍ “സോഫിയ” (പേര് യഥാര്‍ത്ഥമല്ല) ഒരു പ്രതികാരത്തിനിരയായതായി റിപ്പോർട്ട്.
കെയര്‍ ഹോമിലെ ഒരു കെയറര്‍, വൃദ്ധനായ ഒരു അന്തേവാസിയുടെ മുതുകത്ത് നിരവധി തവണ ഇടിക്കുന്നത് കണ്ടുവെന്ന റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് പ്രതികാര നടപടി.
സോഫിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന്, തന്നെ സ്ഥാപനത്തില്‍ നിന്നും പുറത്താക്കിയതായും, തെളിവുകള്‍ തുറന്നു പറഞ്ഞതിന്റെ പ്രതിഫലനമായാണ് എല്ലാ പ്രശ്നങ്ങളും സംഭവിച്ചതെന്നും അവര്‍ പറയുന്നു.
കേസുമായി ബന്ധപ്പെട്ട് നിലവില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, നിയമപരമായ കാരണം കൊണ്ട് കെയര്‍ ഹോമിന്റെ പേര് പുറത്തുവിടാന്‍ സാധിക്കില്ലെന്ന് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സോഫിയുടെ ജോലി കെയര്‍ ഹോം തന്നെയാണ് സ്പോണ്‍സര്‍ ചെയ്തത്. ജോലി നഷ്ടപ്പെട്ടതോടെ വിസയും റദ്ദായി. അതിനാൽ ഉടനെ പുതിയൊരു സ്പോണ്‍സറെ കണ്ടെത്താനായില്ലെങ്കില്‍ നാടുകടത്തപ്പെടേണ്ടി വരും എന്ന അവസ്ഥയിലാണ് അവര്‍ ഇപ്പോഴുള്ളത്.
അധികാരികളെ സമീപിച്ചപ്പോള്‍ വേണ്ട സഹായം ലഭിച്ചില്ലെന്നും, മാനേജ്‌മെന്റ് നടത്തിയ നടപടികള്‍ അനീതിയെന്നും സോഫിയ ആരോപിക്കുന്നു. പരാതിപ്പെടുത്തിയതിനെ തുടര്‍ന്ന് മാനേജര്‍ അവരെ വിളിച്ച് പരാതി പിന്‍വലിക്കാനാണ് ആവശ്യപ്പെട്ടത്.
പിന്‍വലിക്കാത്ത പക്ഷം ജോലിയില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അത് അനുസരിക്കാതിരുന്നതിനാല്‍ അടുത്ത മാസം തന്നെ അവരെ പിരിച്ചുവിട്ടു.
ജോലിയില്‍ ആവശ്യമായ നിലവാരം പാലിച്ചില്ലെന്നാണ് മാനേജ്‌മെന്റ് പറഞ്ഞ പുറത്താക്കലിന്റെ ഔദ്യോഗിക കാരണം.
പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് കെയര്‍ ഹോമിലെ ചില ജീവനക്കാരെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് കെയര്‍ ക്വാളിറ്റി കമ്മീഷന്‍ സ്ഥാപനം പരിശോധിച്ചെങ്കിലും “very good ” എന്ന റാങ്കിംഗ് കെയര്‍ ഹോമിന് നിലനിര്‍ത്താന്‍ സാധിച്ചു.
Summary:
A 46-year-old Indian woman tragically died in a fire that broke out in an apartment in the Al Majaz 2 area of Sharjah. The incident occurred around 10:45 PM on Thursday night.