കൊച്ചി: എറണാകുളത്ത് വൻ തീപിടുത്തം. ചെമ്പുമുക്കിന് സമീപമുള്ള ആക്രിക്കടയിലാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്.(Fire breakout in scrap godown at ernakulam)
ഇന്ന് രാവിലെയാണ് സംഭവം. തീ വലിയ രീതിയിൽ പടരുകയും പ്രദേശത്താകെ വലിയരീതിയിൽ പുക ഉയരുകയും ചെയ്തിട്ടുണ്ട്. ജനവാസമേഖലയിലുള്ള ആക്രിക്കടയിലാണ് വൻ തീപിടുത്തം നടന്നത്. സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്. കൂടുതൽ ഫയര്‍ഫോഴ്സ് യൂണിറ്റുകളും സ്ഥലത്തെത്തി
വെൽഡിങ്ങിനിടെയുണ്ടായ തീപടർന്നെന്നാണ് ലഭിക്കുന്ന വിവരം. സ്ഥലത്തുണ്ടായിരുന്ന തെങ്ങുകൾ ഉൾപ്പെടെ പൂർണമായി കത്തിനശിച്ചിട്ടുണ്ട്. തീപിടുത്തത്തിൽ ഷെഡ്ഡിന്റെ ഒരു ഭാഗം തകർന്ന് വീണു. നിലവിൽ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.