ആലപ്പുഴ: ആലപ്പുഴ കളര്‍കോടിൽ അഞ്ച് മെഡിക്കൽ വിദ്യാർത്ഥിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്‌ഐആറിട്ടു. അലക്ഷ്യമായി വാഹനം വാഹനം ഓടിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഡ്രൈവർക്കെതിരെ കേസെടുത്തത്. എന്നാൽ സിസിടിവി ദൃശ്യങ്ങളുടെയും മൊഴികളുടേയും അടിസ്ഥാനത്തില്‍ ഇതില്‍ മാറ്റം വരുമെന്ന് പൊലീസ് അറിയിച്ചു.(FIR against KSRTC driver in Kalarcode Accident)
ഇന്നലെ രാത്രിയാണ് വൻ വാഹനാപകടം നടന്നത്. വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളായ പാലക്കാട് സ്വദേശി ശ്രീദേവ് വത്സന്‍, മലപ്പുറം കോട്ടക്കല്‍ സ്വദേശി ദേവനന്ദന്‍, കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
ഏഴുപേർക്ക് സഞ്ചരിക്കാവുന്ന വാഹനത്തിൽ 11 പേരാണ് സഞ്ചരിച്ചിരുന്നത്. അപകടത്തിൽ പരിക്കേറ്റ ആറ് വിദ്യാർഥികൾ ചികിത്സയിൽ തുടരുകയാണ്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.