രാജ്യത്ത് വിതരണം ചെയ്യുന്ന 53ലേറെ മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തൽ. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സി,ഡി,എസ്,സി.ഒ) പ്രസിദ്ധികരിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത് പാരസെറ്റമോൾ ഉൾപ്പെടെയുള്ള മരുന്നുകളാണ്.Finding that more than 53 medicines distributed in the country are of poor quality
കാത്സ്യം, വിറ്റാമിൻ ഡി 3 സപ്ലിമെന്റുകൾ, പ്രമേഹത്തിനുള്ള ഗുളികകൾ, ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ എന്നിവയുൾപ്പെടെയുള്ള മരുന്നുകളാണ് ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടത്.
ഹെറ്ററോ ഡ്രഗ്‌സ്, ആൽകെം ലബോറട്ടറീസ്, ഹിന്ദുസ്ഥാൻ ആൻറിബയോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ), കർണാടക ആൻ്റിബയോട്ടിക്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്, മെഗ് ലൈഫ് സയൻസസ്, പ്യുവർ ആൻഡ് ക്യൂർ ഹെൽത്ത്‌കെയർ തുടങ്ങിയവയാണ് ഈ മരുന്നുകൾ നിർമ്മിക്കുന്നത്.
വിറ്റാമിൻ ബി കോംപ്ലക്സ്, വിറ്റാമിൻ സി സോഫ്ട്‌ജെൽസ്, ആൻ്റി ആസിഡ് പാൻ-ഡി, പാരസെറ്റമോൾ ഗുളികകൾ, പ്രമേഹത്തിനുള്ള ഗ്ലിമെപിറൈഡ് , രക്തസമ്മർദ്ദത്തിനുള്ള ടെൽമിസാർട്ടൻ എന്നിവയുൾപ്പെടെ പട്ടികയിൽ ഉണ്ട്.
ഗുരുതരമായ ബാക്ടീരിയ അണുബാധയുള്ള കുട്ടികൾക്കായി നിർദ്ദേശിക്കപ്പെട്ട സെപോഡെം എക്സ്പി 50 ഡ്രൈ സസ്പെൻഷൻ നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി.