തെളിവ് അവശേഷിക്കാതിരുന്ന കൊലപാതക കേസി​ന്റെ ചുരുളഴിച്ചത് ഈച്ചകൾ; 19 കാരൻ അറസ്റ്റിൽ

ഒരു തെളിവു പോലും അവശേഷിക്കാതിരുന്ന ഒരു കൊലപാതക കേസ് തെളിയിക്കാൻ പോലീസിനെ ഈച്ചകൾ സഹായിച്ചു. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. തെളിവുകൾ ഒന്നും കിട്ടാതെ ബുദ്ധിമുട്ടിയ പോലീസിന് കൊലപാതകി ആരെന്നും അതിനുള്ള തെളിവും ഈച്ചകൾ നൽകുകയും ചെയ്തു.

ഒക്‌ടോബർ 31 -ന് രാവിലെ മധ്യപ്രദേശിലെ ജബൽപൂരിലെ വയലിൽ ഒരു മൃതദേഹം കണ്ടെത്തി. വിശദമായ പരിശോധനയിൽ അത് ഒരു ദിവസം മുൻപ് കാണാതായതായി പോലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മനോജ് താക്കൂർ എന്ന 26 -കാരന്റേതാണെന്ന് തിരിച്ചറിയുകയും ചെയ്തു.

ഒക്‌ടോബർ 30 -ന് രാത്രി അനന്തരവൻ ധരം സിങ്ങിനൊപ്പം മദ്യപിച്ചുകൊണ്ടിരിക്കുന്ന മനോജിനെ നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. പിന്നീട് അയാളെക്കുറിച്ച് ആർക്കും ഒരു വിവരവും ലഭിച്ചില്ല. ആ രാത്രി കഴിഞ്ഞ് പിറ്റേന്ന് നേരം പുലർന്നിട്ടും മനോജ് തിരികെ വീട്ടിലെത്താത്തതിനെ തുടർന്നാണ് വീട്ടുകാർ പോലീസിൽ പരാതി നൽകിയത്.

പിറ്റേന്ന് രാവിലെയാണ് മനോജ് താക്കൂറിൻ്റെ മൃതദേഹം വയലിൽ കണ്ടെത്തിയത്. ഇയാളെ ജീവനോടെ അവസാനമായി കണ്ടത് അദ്ദേഹത്തിൻ്റെ അനന്തരവൻ ധരം സിംഗിനൊപ്പം ആയിരുന്നുവെന്ന് നാട്ടുകാരുടെ മൊഴിയെ തുടർന്ന് പോലീസ് അയാളെ വിശദമായി ചോദ്യം ചെയ്തു. എന്നാൽ, അയാളുടെ സംസാരത്തിലോ പെരുമാറ്റത്തിലോ സംശയിക്കേണ്ടതായി ഒന്നും കണ്ടെത്താൻ പോലീസിന് സാധിച്ചില്ല.

ഇയാൾക്ക് പുറമേ നിരവധിപേരെ പോലീസ് ചോദ്യം ചെയ്തെങ്കിലും കേസന്വേഷണത്തിന് സഹായകമായ തുമ്പുകൾ ഒന്നും ലഭിച്ചില്ല. മൃതദേഹം കണ്ടെത്തിയപ്പോൾ മോഷണശ്രമം നടന്നതിന്റെ തെളിവുകൾ ഒന്നും ഉണ്ടായിരുന്നുമില്ല. ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് വീട്ടുകാർ സ്ഥിരീകരിച്ചു. ഇരയോട് ആർക്കും പകയുള്ളതായും കണ്ടെത്താൻ കഴിഞ്ഞില്ല.

ഡസൻ കണക്കിന് സാക്ഷികളെയും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തതിനുശേഷം പോലീസ് ഉദ്യോഗസ്ഥർ വീണ്ടും മനോജിനെ ജീവനോടെ അവസാനമായി കണ്ട അനന്തരവൻ ധരം സിംഗിനെ ഒരിക്കൽ കൂടി ചോദ്യംചെയ്യാൻ തീരുമാനിച്ചു. പോലീസിനോട് സഹകരിച്ച അയാൾ തീർത്തും ശാന്തനായാണ് ചോദ്യം ചെയ്യലിൽ കാണപ്പെട്ടത്. എന്നാൽ അസ്വാഭാവികമായ ചിലത് അന്ന് അവിടെ നടന്നു. അയാളിലേക്ക് ഈച്ചകൾ വല്ലാതെ ആകർഷിക്കപ്പെടുന്നതായി പോലീസ് ശ്രദ്ധിച്ചു. ചോദ്യം ചെയ്യലിൽ ഉടനീളം തന്നിൽ നിന്ന് ഈച്ചകളെ അകറ്റാൻ അയാൾ പാടുപെട്ടു.

ഇത് ശ്രദ്ധയിൽപ്പെട്ട ചാർഗവാൻ പൊലീസ് സ്റ്റേഷൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ അഭിഷേക് പയസിക്ക് സംശയം തോന്നുകയും ചെയ്തു. ഒടുവിൽ, ഷർട്ട് അഴിച്ച് പോലീസിന് കൈമാറാൻ ധരമിനോട് അദ്ദേഹം ആവശ്യപ്പെട്ടു, തുടർന്ന് അത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ഫൊറൻസിക് പരിശോധനയിൽ ഷർട്ടിൽ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്തവിധം പറ്റിപ്പിടിച്ചിരുന്ന മനുഷ്യരക്തം കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ നിൽക്കക്കള്ളിയില്ലാതെ 19 -കാരൻ കുറ്റം സമ്മതിക്കുകയും ചെയ്തു.

അന്നേദിവസം മദ്യപിക്കുന്നതിനിടയിൽ മദ്യത്തിനും ഭക്ഷണത്തിനും താൻ ന്യായമായി വിഹിതം നൽകിയില്ല എന്ന് പറഞ്ഞ് മനോജ് തന്നെ ശകാരിക്കുകയും മർദ്ദിക്കുകയും ചെയ്തു എന്നും അതിൽ ദേഷ്യം കയറിയ താൻ മദ്യലഹരിയിൽ അയാളെ മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു വെന്ന് ധരം ഒടുവിൽ പോലീസിനോട് കുറ്റസമ്മതം നടത്തി.

English summary : Files solved the murder case where no evidence was left ; A 19 -year -old man was arrested

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

നവജാത ശിശുവിനെ 50000 രൂപയ്ക്ക് വിറ്റു

നവജാത ശിശുവിനെ 50000 രൂപയ്ക്ക് വിറ്റു അസമിൽ നവജാത ശിശുവിനെ 50,000 രൂപയ്ക്ക്...

കാർ ഇടിച്ചു കയറി നാലുവയസ്സുകാരന് ദാരുണാന്ത്യം

കാർ ഇടിച്ചു കയറി നാലുവയസ്സുകാരന് ദാരുണാന്ത്യം കോട്ടയം: കാർ ചാര്‍ജിങ് സ്റ്റേഷനിലേക്ക് ഇടിച്ചു...

പോലീസുകാരനെ ഇഷ്ടികയ്ക്ക് അടിച്ചു വീഴ്ത്തി

പോലീസുകാരനെ ഇഷ്ടികയ്ക്ക് അടിച്ചു വീഴ്ത്തി പൂന്തുറയിൽ ഡ്യൂട്ടിക്കിടെ പോലീസുകാരന്റെ തലയിൽ ചുടുക്കട്ടകൊണ്ട്...

എല്ലാവർക്കും സ്വകാര്യ ആശുപത്രികള്‍ മതി

എല്ലാവർക്കും സ്വകാര്യ ആശുപത്രികള്‍ മതി തിരുവനന്തപുരം: നമ്പർ വൺ ആരോഗ്യ കേരളമെന്ന പറയുമ്പോഴും...

ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വാട്ട്‌സ്ആപ്പ് തട്ടിപ്പ്

ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വാട്ട്‌സ്ആപ്പ് തട്ടിപ്പ് പാലക്കാട്: ബാങ്ക് ഓഫ് ഇന്ത്യയുടെ...

റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല് കണ്ടെത്തി

റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല് കണ്ടെത്തി കണ്ണൂർ: വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ വീണ്ടും...

Related Articles

Popular Categories

spot_imgspot_img