കോഴിക്കോട്: നിർത്തിയിട്ടിരുന്ന ഓട്ടോ തനിയെ ഉരുണ്ട്നീങ്ങി stopped auto rolled യുവതിയെയും കൈകുഞ്ഞിനെയും ഇടിച്ചിട്ടു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ് സംഭവം. ആനവാതിൽ സ്വദേശി സബീനയ്ക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ആശുപത്രി കോംബൗണ്ടിൽ നിറയെ രോഗികളുണ്ടായ സമയത്താണ് അപകടമുണ്ടായത്.
ഡ്രൈവറും വണ്ടിയിലുണ്ടായിരുന്ന ആളുകളും ഇറങ്ങിയ ശേഷം ഇറക്കത്തിൽ വാഹനം നിർത്തിയിട്ടിരിക്കുകയായിരുന്നു. വണ്ടി തനിയെ നീങ്ങി കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവതിയെ ഇടിച്ചു. യുവതിയുടെ കാലിന് മുകളിലൂടെയാണ് വണ്ടി കയറിയിറങ്ങിയത്.