web analytics

നേതാക്കളുടെ വാക്കിന് പുല്ലുവില; വടകര ഏരിയ കമ്മിറ്റിയിൽ കടുത്ത മത്സരം; 4 നേതാക്കൾ മത്സരിച്ചു തോറ്റു; ഇത്രയും പേർ പരസ്യമായി മത്സരിക്കുന്നത് ഇതാദ്യം

സിപിഎമ്മിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് വടകര ഏരിയ കമ്മിറ്റിയിൽ Vadakara area committee കടുത്ത മത്സരം. 4 നേതാക്കൾ മത്സരിച്ചു തോറ്റു. മുൻ സെക്രട്ടറി ടി.പി.ഗോപാലനെ വീണ്ടും കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്തു.

മണിയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.കെ.അഷ്‌റഫ്‌, സിഐടിയു നേതാവ് വേണു കക്കട്ടിൽ, ലോക്കൽ സെക്രട്ടറിമാരായ പി.പി.ദാമോദരൻ, വത്സൻ കുനിയിൽ എന്നിവരാണ് മത്സരിച്ചത്.

മത്സരം ഉണ്ടാകുമെന്ന മുന്നറിയിപ്പ് കിട്ടിയതിനെ തുടർന്ന് നേതൃത്വം ഇതു വിലക്കിയിരുന്നു. എന്നാൽ നാലുപേര്‍ പേർ തീരുമാനം തള്ളി മത്സരത്തിനിറങ്ങി.

നേതൃത്വത്തിന്റെ തീരുമാനം ലംഘിച്ച് ആണ് മത്സരമുണ്ടായതെങ്കിലും മത്സരിച്ചവരെ സഖാക്കള്‍ കയ്യൊഴിഞ്ഞില്ല.

167 അംഗങ്ങളുള്ള കമ്മിറ്റിയിൽ തോറ്റ ഒരാൾക്ക് 77 കിട്ടി. ഏരിയ കമ്മിറ്റിയിൽ ആദ്യമായാണ് ഇത്രയും പേർ പരസ്യമായി മത്സരിക്കുന്നത്.

വടകര ഏരിയാ കമ്മറ്റി സെക്രട്ടറി സ്ഥാനം പലരും ആഗ്രഹിച്ചിരുന്നു. ഭൂരിപക്ഷാഭിപ്രായം പരിഗണിച്ചാണ് ഗോപാലനെ തന്നെ നിയമിച്ചത്.

എന്നാൽ, ഏരിയ കമ്മിറ്റിയിൽ വോട്ടെടുപ്പ് നടന്നില്ലെന്നും പ്രചാരണം തെറ്റാണെന്നുമാണ് ഏരിയ സെക്രട്ടറി ടി.പി.ഗോപാലൻ പ്രതികരിച്ചത്.

https://news4media.in/a-lot-of-doubts-remained-in-the-death-of-parashala-couple-who-were-youtube-stars/
spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

Other news

ചത്താ പച്ച” ആദ്യ ടിക്കറ്റ് സ്വന്തമാക്കി മലയാളത്തിൻ്റെ മോഹൻലാൽ; ബുക്കിങ് ആരംഭിച്ചു; ആഗോള റിലീസ് ജനുവരി 22ന്

ചത്താ പച്ച" ആദ്യ ടിക്കറ്റ് സ്വന്തമാക്കി മലയാളത്തിൻ്റെ മോഹൻലാൽ; ബുക്കിങ് ആരംഭിച്ചു;...

പാർട്ടിയുടെ പരമോന്നത സ്ഥാനത്ത് ഇനി യുവരക്തം; ബിജെപി 12-ാമത് ദേശീയ അധ്യക്ഷനായി ചുമതലയേറ്റു നിതിൻ നബിൻ

ബിജെപി 12-ാമത് ദേശീയ അധ്യക്ഷനായി ചുമതലയേറ്റു നിതിൻ നബിൻ ന്യൂഡൽഹി ∙...

അശ്ലീല വീഡിയോയിൽ കുരുങ്ങി; ഡിജിപിക്ക് സസ്‌പെൻഷൻ

അശ്ലീല വീഡിയോയിൽ കുരുങ്ങി; ഡിജിപിക്ക് സസ്‌പെൻഷൻ ബെംഗളൂരു: അശ്ലീല വീഡിയോ വിവാദത്തെ തുടർന്ന്...

റിക്രൂട്ട്മെന്‍റ് ബോർഡ് അധികാരം റദ്ദാക്കി; സുപ്രീംകോടതിയെ സമീപിച്ച് ദേവസ്വം

റിക്രൂട്ട്മെന്‍റ് ബോർഡ് അധികാരം റദ്ദാക്കി; സുപ്രീംകോടതിയെ സമീപിച്ച് ദേവസ്വം ഡൽഹി: ഗുരുവായൂർ ദേവസ്വത്തിലെ...

Related Articles

Popular Categories

spot_imgspot_img