പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസില്‍ വനിതാ കണ്ടക്ടര്‍ക്കു നേരെ അതിക്രമം നടത്തിയ പ്രതി പിടിയിൽ. ഇലന്തൂര്‍ പൂക്കോട് സ്വദേശി കോശി ആണ് പിടിയിലായത്. പത്തനംതിട്ടയില്‍ നിന്നും ചെങ്ങന്നൂരേക്കു പോകുന്ന ബസില്‍ വച്ചാണ് അതിക്രമം നടന്നത്.(female conductor was attacked in ksrtc bus)
ഇന്ന് ഉച്ചയ്ക്ക് 2:40നാണു സംഭവം. ബസ്സില്‍ നിന്ന് ചാടിയിറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇയാളെ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. കണ്ടക്ടര്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല. പരാതി കിട്ടിയതിനു ശേഷം പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി ബംഗ്ലദേശ്: കേസെടുക്കാൻ കോടതി അനുമതി നൽകി