ബെംഗളൂരു: പ്രണയബന്ധത്തിൽ നിന്ന് പിന്മാറാത്തതിൽ അച്ഛൻ മകളെ തല്ലിക്കൊന്നു. കർണാടക ബീദറിലാണ് സംഭവം. മോണിക്ക മോത്തിരാമ ജാദവ് എന്ന പതിനെട്ടുകാരിയെയാണ് പിതാവ് മോത്തിരാമ തല്ലിക്കൊന്നത്.(Father beats daughter to death)
പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറാത്തതിൽ പ്രകോപിതനായതിനെത്തുടർന്നാണ് ഇത്തരമൊരു ക്രൂരകൃത്യം നടത്തിയത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് മകളെ തല്ലി അവശയാക്കുകയായിരുന്നു. തുടർന്ന് രക്ത സ്രാവമുണ്ടാവുകയും പിന്നാലെ മരണം സംഭവിക്കുകയുമായിരുന്നു. മോത്തിരാമയെ പൊലീസ് അറസ്റ്റ് ചെയ്തു.\