മസാജ് ചെയ്യുന്നതിനിടെ കഴുത്തിൽ ക്ഷതം സംഭവിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു. തായ്ലൻഡിൽ നടന്ന ഈ സംഭവത്തിൽ, പ്രശസ്ത തായ് ഗായികയായ ചയാദ പ്രാവോ ഹോം ആണ് മരിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ, ഇരുപതുകാരിയായ ചയാദ പ്രാവോ ഹോമിന് ബോഡി മസാജ് ചെയ്യുമ്പോൾ കഴുത്തിൽ ക്ഷതം സംഭവിച്ചു, ഇതിന്റെ ഫലമായി തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന ധമനികൾ തകരുകയായിരുന്നു. ഇതിന് പിന്നാലെ രക്തത്തിൽ അണുബാധയും തലച്ചോറിൽ വീക്കുമുണ്ടായി, ഇത് യുവതിയുടെ ആരോഗ്യനില ഗുരുതരമാക്കാൻ കാരണമായി. Famous Thai singer dies after neck injury during massage
ഒക്ടോബർ മാസത്തിൽ, തോൾ വേദനയെ തുടർന്ന് യുവതി മസാജ് പാർലറിലേക്ക് പോയി. കഴുത്തിന് ശക്തമായ മസാജുകൾ നൽകിയതിനെ തുടർന്ന്, ആദ്യ ദിവസത്തിൽ തന്നെ ചയാദയ്ക്ക് പിൻ കഴുത്തിൽ വേദന അനുഭവപ്പെട്ടു. രണ്ടാം ദിവസത്തിൽ, ശരീരത്തിന്റെ എല്ലാ ഭാഗത്തും കഠിനമായ വേദന അനുഭവപ്പെട്ടു. രണ്ടാഴ്ചക്കുള്ളിൽ, യുവതി അനങ്ങാൻ കഴിയാത്ത അവസ്ഥയിലായതായി റിപ്പോർട്ട് ചെയ്യുന്നു. പിന്നീട്, വലതുകൈയുടെ സ്വാധീനം നഷ്ടമായെന്നും പറയുന്നു.