തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു
ചെന്നൈ: പ്രശസ്ത തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു. 46 വയസ്സായിരുന്നു. ഷൂട്ടിങ് സെറ്റില്‍ കുഴഞ്ഞ് വീണ് ഒരാഴ്ചയായി ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
തുടര്‍ന്ന് ഇന്ന് രാത്രി 8.30 ഓടെയാണ് അന്ത്യം സംഭവിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം കരളും വൃക്കയും തകരാറിലായതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
മാരി, വിശ്വാസം എന്നീ സിനിമകളിലെ അഭിനയം വലിയ ശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് അദ്ദേഹം.
ഇളയരാജയെക്കുറിച്ച് രജനികാന്ത്
സംഗീത ലോകത്ത് 50 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ഇളയരാജ. ശനിയാഴ്ച ചെന്നൈയിൽ വച്ച് ഇളയരാജയെ ആദരിക്കുന്ന ചടങ്ങ് നടന്നിരുന്നു.
തമിഴ് നടൻമാരായ രജനികാന്തും കമൽ ഹാസനും ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ചടങ്ങിൽ വച്ച് ഇളയരാജയ്ക്കൊപ്പമുള്ള രസകരമായ സംഭവം ഓർത്തെടുക്കുകയാണ് നടൻ രജനികാന്ത്.
ജോണി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സംവിധായകൻ മഹേന്ദ്രനും രജനികാന്തും ഇളയരാജയും ചേർന്ന് മദ്യപിച്ചപ്പോഴുണ്ടായ സംഭവങ്ങളാണ് അദ്ദേഹം പങ്കുവച്ചത്. ഇളയരാജ പറഞ്ഞു തുടങ്ങിയ സംഭവം രജനികാന്ത് ഇടപെട്ട് പൂർത്തിയാക്കുകയായിരുന്നു.
പരിപാടിയുടെ രണ്ടു ദിവസം മുൻപേ രജനികാന്ത് തന്നെ വിളിച്ചിരുന്നുവെന്ന് പറഞ്ഞാണ് ഇളയരാജ തുടങ്ങിയത്. പഴയതൊക്കെ താൻ പരിപാടിയിൽ വെളിപ്പെടുത്തുമെന്ന് രജനികാന്ത് പറഞ്ഞു.
“അരക്കുപ്പി ബിയർ, ഡാൻസ്” – രജനിയുടെ തമാശ
ഇളയരാജ തന്റെ പ്രസംഗത്തിനിടെ, “രണ്ടുദിവസം മുമ്പ് തന്നെ രജനികാന്ത് വിളിച്ചിരുന്നു, ‘പഴയ സംഭവങ്ങൾ ഞാൻ പരിപാടിയിൽ വെളിപ്പെടുത്തും’ എന്ന് പറഞ്ഞു” എന്നായിരുന്നു തുടക്കം. ഉടൻ തന്നെ രജനികാന്ത് മൈക്കിന് അടുത്തേക്ക് വന്നു, ജോണി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നടന്നൊരു സംഭവമോർത്തെടുത്തു.
“ഒരിക്കൽ സംവിധായകൻ മഹേന്ദ്രൻ, ‘ഇളയരാജയേയും പാർട്ടിയിലേക്ക് വിളിക്കാം’ എന്ന് പറഞ്ഞു. അരക്കുപ്പി ബിയർ കഴിച്ച ഇളയരാജയെ കാണുന്നത് മറക്കാൻ കഴിയില്ല. പുലർച്ചെ മൂന്നുമണി വരെ അദ്ദേഹം ഡാൻസ് കളിച്ചു.
പാട്ടിനെക്കുറിച്ച് ചോദിച്ചാൽ ‘അത് വിട്’ എന്ന് പറയും, നടിമാരെക്കുറിച്ച് മാത്രം ഗോസിപ്പ് പറയും,” – രജനികാന്തിന്റെ വാക്കുകൾക്ക് വേദിയിൽ മുഴുവൻ ചിരി.
“അവസരം കിട്ടിയപ്പോൾ ഇല്ലാത്ത കാര്യം കൂട്ടിച്ചേർത്തു,” എന്നാണ് ഇളയരാജയുടെ ചിരിയോടെയുള്ള മറുപടി.
“എല്ലാവർക്കും ഒരുപോലെ അല്ല” – കമലിനെ കുറിച്ച് രസകരമായ പരാമർശം
ഇളയരാജയുടെ സംഗീതം സിനിമകളെ ഇന്നും ഹിറ്റാക്കുന്നുവെന്ന് ഓർമ്മിപ്പിച്ച രജനികാന്ത്, തന്റെ ഒടുവിലെ ‘കൂലി’യിൽ ഇളയരാജയുടെ രണ്ട് പാട്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞു.
Summary: Famous Tamil comedy actor Robo Shankar passed away at the age of 46. He had been undergoing treatment at a private hospital in Chennai for a week after collapsing on a shooting set.