ചിരി ആയുസ്സ് വര്ധിപ്പിക്കുമെന്നാണ് പറയുന്നത്.എന്നാൽ, ചിരികാരണം ആയുസ്സ് തന്നെ തീർന്നുപോയേക്കാമെന്ന അവസ്ഥയിലെത്തി ഈ ഹൈദരാബാദ് സ്വദേശിയായ 53കാരൻ. ഹൈദരാബാദ് സ്വദേശിയായ 53കാരൻ. ചായ കുടിച്ച് കുടുംബത്തോടൊപ്പം ടി.വിയിൽ കോമഡി പരിപാടി കാണുന്നതിനിടെ ചിരി തുടങ്ങി. ഇതിന് പിന്നാലെ യുവാവിന് ബോധക്ഷയമുണ്ടാകുകയും കസേരയിൽ നിന്ന് താഴെ വീഴുകയും കൈകൗലുകളുടെ ചലനം നിലക്കുകയുമായിരുന്നു. ഇതോടെയാണ് കുടുംബം ഇയാളെ ആശുപത്രിയിലെത്തിക്കുന്നത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ബോധം തെളിയുകയും കൈകാലുകൾക്ക് ചലനം തിരികെ ലഭിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ സംഭവത്തെ കുറിച്ച് ഓർമയില്ലെന്നായിരുന്നു യുവാവിന്റെ പ്രതികരണം. ചിരി മൂലമുണ്ടാകുന്ന അബോധാവസ്ഥ അഥവാ മയക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് ഡോക്ടറുടെ വിശദീകരണം. വാസോവഗൽ മെക്കാനിസങ്ങൾ മൂലമുണ്ടാകുന്ന ഒരു അപൂർവ അവസ്ഥയാണ് ലാഫ്-ഇൻഡ്യൂസ്ഡ് സിൻകോപ്പ്. അമിതമായ ചിരി, നീണ്ട സമയം നിൽക്കുന്നത്, അമിത ആയാസം എന്നിവ ഒഴിവാക്കണമെന്നും ഡോക്ടർ നിർദേശിച്ചിട്ടുണ്ട്. ഇനി മേലിൽ അനാവശ്യമായി ചിരിക്കില്ല എന്നാണു യുവാവിന്റെ തീരുമാനം.
