കാലാവസ്ഥാ വ്യതിയാനം മൂലം അമേരിക്കയിൽ വൻ ഉഷ്ണ തരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് കാലിഫോർണിയ, കിഴക്കൻ ഒറിഗോൺ, , വടക്കു കിഴക്കൻ നൊവാഡ, തെക്കുപടിഞ്ഞാറൻ ഐഡഹോ , അരിസോണഎന്നിവിടങ്ങൾ ഇപ്പോൾ തന്നെ കടുത്ത ചൂടിൽ അമർന്നിരിക്കുകയാണ്. (experts warns that a massive heat wave is coming in us)
വടക്കൻ കാലിഫോർണിയയിലെ റെഡ്ഡിങ്ങിൽ കഴിഞ്ഞ ദിവസം ചൂട് 48 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. മുൻ വർഷങ്ങളിൽ നിന്നും 20 ഡിഗ്രിയാണ് ഇവിടെ ചൂട് ഉയർന്നത്. വരും വർഷങ്ങളിൽ അപകടകരമായ നിലയിൽ ഇവിടങ്ങളിൽ ചൂട് ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്.
വാഷിങ്ങ്ടൺ , ഒറിഗോൺ, കാലിഫോർണിയ എന്നിവിടങ്ങളിലും വടക്കൻ അരിസോണയിലും താപനില ഇനിയും ഉയരും. ജോ ബൈഡൻ ഭരണകൂടം ഒരാഴ്ച്ച മുൻപ് തൊഴിലാളികളെയും ജനങ്ങളെയും കടുതത്ത ചൂടിൽ നിന്നും സംരക്ഷിക്കാനായി സുരക്ഷാ മാനദണ്ഡങ്ങൾ നിർദേശിച്ചിരുന്നു.
ഏറെ നാൾ നീണ്ടു നിൽക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ് വർധച്ചതും എൽ നിനോ പ്രതിഭാസവുമാണ് ചൂട് വർധിക്കാൻ കാരണം.