web analytics

മലയാളികളടക്കമുള്ള പ്രവാസികൾക്ക് താങ്ങും തണലുമായി നിന്ന പ്രവാസി മലയാളി യുഎസിൽ അന്തരിച്ചു; വിടവാങ്ങിയത് ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിച്ച ‘ബാട്ടിയ ജോൺ’

മലയാളികളടക്കമുള്ള പ്രവാസികൾക്ക് താങ്ങും തണലുമായി നിന്ന പ്രവാസി വ്യവസായി നെല്ലിക്കുന്നം കീഴൂട്ട് വീട്ടിൽ എം.ജോൺ (ബാട്ടിയ ജോൺ 88) യുഎസിൽ നിര്യാതനായി.

ദുബായിൽ ദീർഘകാലം ബാട്ടിയ ബ്രോസ് കമ്പനിയുടെ ജനറൽ മാനേജർ, ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ച ഇദ്ദേഹം നാട്ടിലും യുഎഇയിലും ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിച്ചിട്ടുണ്ട്.

യാത്രാരേഖകൾ ഇല്ലാതെ ഗൾഫ് രാജ്യങ്ങളിൽ അകപ്പെട്ടു പോയവരെ സഹായിക്കുകയും ഒട്ടേറെപ്പേർക്ക് ജോലി സംഘടിപ്പിച്ചു നൽകുകയും ചെയ്തു.

1970ൽ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി യുഎഇ സന്ദർശിച്ചപ്പോൾ മലയാളികളടക്കമുള്ളവർ നേരിടുന്ന പ്രശ്നങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി പരിഹാരം കാണാൻ മുൻകയ്യെടുത്തത് ഇദ്ദേഹമാണ്. ദുബായിൽ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ആയ ആദ്യ മലയാളിയാണ്.

ദുബായിൽ മാർത്തോമ്മാ പള്ളി സ്ഥാപിക്കുന്നതിൽ മുൻകൈ എടുത്തതും ജോൺ ആണ്. ഭാര്യ: ഇലന്തൂർ തെക്കേതിൽ ആനി എം. ജോൺ. മക്കൾ: ഡോ.ലിബി ജോൺ, ഡോ.ലിൻറ്റി ജോൺ, ഡോ.ജിം മാത്യു ജോൺ (എല്ലാവരും യുഎസ്). മരുമക്കൾ: ഡോ.സുനിൽ ഗീവർഗീസ്, ഡോ.സഞ്ജു വർഗീസ്, ധാർത്തി ജിം (എല്ലാവരും യുഎസ്). സംസ്കാരം പിന്നീട്.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

മലയാള സിനിമയിൽ ഞാൻ കടിച്ചു തൂങ്ങി പിടിച്ചു നിൽക്കുന്ന ഒരാളാണ്; ഹണി റോസ്

മലയാള സിനിമയിൽ ഞാൻ കടിച്ചു തൂങ്ങി പിടിച്ചു നിൽക്കുന്ന ഒരാളാണ്; ഹണി...

പഠനത്തിനു പ്രായമില്ല: പിങ്ക് യൂണിഫോമിൽ മുത്തശ്ശിമാർ സ്കൂളിലേക്ക്

പഠനത്തിനു പ്രായമില്ല: പിങ്ക് യൂണിഫോമിൽ മുത്തശ്ശിമാർ സ്കൂളിലേക്ക് പഠിക്കാൻ പ്രായം ഒരു തടസമല്ലെന്ന്...

തേയില നുള്ളാനെത്തിയ സ്ത്രീയുടെ ദേഹത്തേക്ക് ചാടിവീണ് കരടി

തേയില നുള്ളാനെത്തിയ സ്ത്രീയുടെ ദേഹത്തേക്ക് ചാടിവീണ് കരടി നീലഗിരി: നീലഗിരി കോത്തഗിരിയിൽ സ്ത്രീയെ...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

‘എഐ ബബിൾ’ ഭയം: ആഗോള ഓഹരി വിപണികൾ കനത്ത നഷ്ടത്തിലേക്ക്

‘എഐ ബബിൾ’ ഭയം: ആഗോള ഓഹരി വിപണികൾ കനത്ത നഷ്ടത്തിലേക്ക് റെക്കോർഡ് നേട്ടങ്ങൾക്കുശേഷം...

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു അഡിസ് അബാബ: എത്യോപ്യയിൽ മാർബഗ് വൈറസ്...

Related Articles

Popular Categories

spot_imgspot_img