എറണാകുളം: പൊലീസ് ആണെന്ന വ്യാജേന ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്നും പണം തട്ടിയെടുത്ത രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ പിടിയിൽ. എറണാകുളം വാഴക്കുളത്ത് ആണ് സംഭവം.
പെരുമ്പാവൂർ എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥൻ സലീം യൂസഫ്, ആലുവയിലെ എക്സൈസ് ഉദ്യോഗസ്ഥൻ സിദ്ധാർത്ഥൻ എന്നിവരെയാണ് പിടികൂടിയത്. 70,000 രൂപയും നാല് മൊബൈൽ ഫോണുകളും ആണ് ഇരുവരും ചേർന്ന് തട്ടിയെടുത്തത്.
പോലീസ് ആണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ ശേഷം പ്രതികൾ പണം തട്ടുകയായിരുന്നു. ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയ്ക്ക് സീനിയർ അഭിഭാഷകന്റെ ക്രൂരമർദ്ദനം; സീനിയര്‍ അഭിഭാഷകനെ സസ്പെൻഡ് ചെയ്തു ബാര്‍ അസോസിയേഷൻ
വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയ്ക്ക് സീനിയർ അഭിഭാഷകന്റെ ക്രൂര മർദ്ദനം. കോടതി വളപ്പിനുള്ളിൽ ഇന്ന് ഉച്ചയ്ക്കു ശേഷമാണ് സംഭവം. ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ സീനിയർ അഭിഭാഷകനായ ബെയ്‌ലിൻ ദാസ് മോപ് സ്റ്റിക് ഉൾപ്പെടെ ഉപയോഗിച്ചാണ് മർദിച്ചത്.
സംഭവത്തിൽ സീനിയര്‍ അഭിഭാഷകനെ ബാര്‍ അസോസിയേഷൻ സസ്പെൻഡ് ചെയ്തു. അഭിഭാഷകയ്ക്ക് ഒപ്പമാണെന്നും നിയമപരമായ എല്ലാ സഹായവും യുവതിക്ക് നൽകുമെന്നും ബാര്‍ അസോസിയേഷൻ പറഞ്ഞു.
മുഖത്ത് സാരമായി പരുക്കേറ്റ ശ്യാമിലിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്യാമിലിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ശ്യാമിലിയുടെ മുഖത്ത് ക്രൂരമായി മര്‍ദിച്ചതിന്‍റെ പാടുകള്‍ കാണാം. കവിളില്‍ ആഞ്ഞടിക്കുകയാണ് ചെയ്തതെന്നും ഇയാള്‍ ജൂനിയര്‍ അഭിഭാഷകരോട് വളരെ മോശമായാണ് പെരുമാറാറുള്ളത് എന്നും മര്‍ദനമേറ്റ അഭിഭാഷക പറഞ്ഞു.
ക്രൂരമായി മര്‍ദിച്ചതിന്‍റെ കാരണം കൃത്യമായി അറിയില്ല എന്നാണ് അഭിഭാഷക പറയുന്നത്. ബെയിലിന്‍റെ കൂടെ പുതുതായി വന്ന മറ്റൊരു ജൂനിയര്‍ ശ്യാമിലി ചെയ്യാത്ത ഒരു കാര്യം ബെയിലിനോട് പരാതിയായി ചെന്ന് പറഞ്ഞിരുന്നു. അതിന്‍റെ പേരില്‍ ശ്യാമിലിയെ പുറത്താക്കുമെന്ന് ബെയിലിന്‍ പറഞ്ഞിരുന്നു.