‘അമിത ചാര്‍ജ് ഈടാക്കുന്ന ബസ്സുകളെ നിയന്ത്രിക്കും’

തിരുവനന്തപുരം: അമിത ചാര്‍ജ്ജ് ഈടാക്കുന്ന അന്തര്‍ സംസ്ഥാന ബസ്സുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ടൂറിസ്റ്റ് ബസ് ഓപ്പറേറ്റര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അമിത ചാര്‍ജ് ഈടാക്കുന്ന ബസ്സുകളെ നിയന്ത്രിക്കും. യാത്രക്കാരെ ബാധിക്കുമെന്ന ആശങ്ക കൊണ്ടാണ് കര്‍ശന നടപടി എടുക്കാത്തതെന്നും മന്ത്രി പറഞ്ഞു. പരിധിക്ക് അപ്പുറത്തേക്ക് ചൂഷണം നടത്തിയാല്‍ കയ്യുംകെട്ടി നോക്കി നില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഓണക്കാലമായതോടെ അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസ്സുകള്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതായി റിപ്പോര്‍ട്ടര്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടല്‍.

ബംഗളൂരു, ചെന്നൈ റൂട്ടുകളില്‍ ടിക്കറ്റ് നിരക്കില്‍ ഇരട്ടിയിലേറെയാണ് വര്‍ദ്ധന. ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാന്‍ നിയമമില്ലാത്തതാണ് ടൂറിസ്റ്റ് ബസ്സ് ഉടമകള്‍ക്ക് തുണയാകുന്നത്. ഉത്സവകാലങ്ങളിലെ അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകളുടെ പതിവ് കൊള്ളക്ക് ഈ തവണയും മാറ്റമില്ല. ഓണം ആഘോഷിക്കാന്‍ നാട്ടിലേക്ക് എത്തുന്ന യാത്രക്കാര്‍ക്ക് ഇരുട്ടടിയാണ് ടിക്കറ്റ് നിരക്കിലെ ഈ വര്‍ദ്ധനയെന്ന യാഥാര്‍ത്ഥ്യം റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു.

റെയില്‍വേക്കെതിരെയും മന്ത്രി ആന്റണി രാജു രംഗത്തെത്തി. ബാംഗ്ലൂര്‍ – ചെന്നൈ റൂട്ടുകളിലെ യാത്രാ പ്രശ്‌നത്തില്‍ റെയില്‍വേയുടേത് കുറ്റകരമായ അനാസ്ഥയാണ്. ഉത്സവകാലങ്ങളില്‍ റെയില്‍വെ സ്‌പെഷ്യല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തുന്നില്ല. ചില ട്രെയിനുകളില്‍ ടിക്കറ്റ് ലഭിക്കുന്നില്ല. റെയില്‍വേ കൃത്യമായി ടിക്കറ്റ് ലഭ്യമാക്കുന്നില്ല. ഈ കാര്യം ചൂണ്ടിക്കാട്ടി റെയില്‍വേ മന്ത്രിക്ക് കത്ത് അയയ്ക്കും.

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഇടപെടലാണ് യാത്രക്കാര്‍ക്ക് ആശ്വാസം. നാളെ മുതല്‍ ബംഗളൂരുവിലേക്ക് രണ്ട് ഹൈബ്രിഡ് ബസ്സുകള്‍ ഓടി തുടങ്ങും. ഒരു എസി, ഒരു നോണ്‍ എസി ബസ് ആണ് ഓടിക്കുക. അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ കൂടുതല്‍ സ്വിഫ്റ്റ് ബസുകള്‍ ഓടിക്കും. കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തുന്നതിന് പരിമിതിയുണ്ട്. ആവശ്യത്തിന് വണ്ടികള്‍ ഇല്ലാത്തതാണ് പ്രശ്‌നമെന്നും മന്ത്രി വ്യക്തമാക്കി.

 

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

പിണറായി വിജയൻ -നിർമ്മലാ സീതാരാമൻ കൂടിക്കാഴ്ച ഇന്ന്; ആശാ വര്‍ക്കര്‍മാരുടെ വിഷയം ചര്‍ച്ചയാകുമോ?

ഡൽഹി: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച...

ആറ്റുകാൽ പൊങ്കാല; ഭക്തജനങ്ങൾക്ക് പ്രത്യേക ക്രമീകരണങ്ങളുമായി റെയിൽവേ

തിരുവനന്തപുരം: നാളെ ആറ്റുക്കാൽ പൊങ്കാല നടക്കാനിരിക്കെ ഭക്തജനങ്ങൾക്കായി പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയ്യാതായി...

കെ.പി.സി.സിയുടെ പരിപാടിയിൽ ഇടതുമുന്നണിയിലെ മുതിർന്ന നേതാക്കളും

തിരുവനന്തപുരം: ഇടതുമുന്നണിയിലെ മുതിർന്ന നേതാക്കൾ ഇന്ന് കോൺ​ഗ്രസ് വേദിയിലെത്തും. സിപിഎം നേതാവ്...

സംസ്ഥാനത്ത് അപകട പരമ്പര; രണ്ടു മരണം

തൃശ്ശൂർ: സംസ്ഥാനത്ത് മൂന്നിടത്ത് വാഹനാപകടം. രണ്ടുപേർ മരിച്ചു. തൃശ്ശൂരിൽ കല്ലിടുക്ക് ദേശീയ...

ശസ്ത്രക്രിയക്കിടെ കുടലിൽ മുറിവ്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവെന്നു പരാതി: രോഗി മരിച്ചു

ഗർഭപാത്രം നീക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടെകോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി....

പോലീസിന്റെ ചവിട്ടേറ്റ് 25 ദിവസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

ആല്‍വാര്‍: പോലീസ് റെയ്ഡനിടെ ചവിട്ടേറ്റ് 25 ദിവസം പ്രായമുള്ള പെണ്‍ കുഞ്ഞ്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!