എപ്പോഴും ആരോഗ്യത്തോടെ ഇരിക്കാൻ പല ഘടകങ്ങളും അത്യാവശ്യമാണ്. ഇവയിൽ പ്രധാനിയാണ് വൈറ്റമിനുകൾ. ഭക്ഷണത്തിലൂടെയാണ് അധികവും നമുക്കാവശ്യമായ വൈറ്റമിനുകള്‍ നാം കണ്ടെത്തുന്നത്. എന്നാല്‍ സമഗ്രമായ ഭക്ഷണരീതിയല്ലെങ്കിൽ വൈറ്റമിനുകളടക്കം പല അവശ്യഘടകങ്ങളും ശരീരത്തിലേക്ക് എത്താതെ വരും. ഇത് ആരോഗ്യത്തെ പലരീതിയില്‍ ബാധിക്കുകയും ചെയ്യാം. ഇങ്ങനെ വരാതെ ഇരിക്കാൻ വൈറ്റമിൻ ഗുളികകള്‍ വാങ്ങി കഴിക്കുന്നവർ നിരവധിയാണ്. എന്നാലിങ്ങനെ വൈറ്റമിൻ ഗുളിക ളുടെ അമിതോപയോഗം നിരവധി ദോഷഫലമാണ് നൽകുക. അവ എന്തൊക്കെയെന്ന് നോക്കാം
*മള്‍ട്ടിവൈറ്റമിൻ ഗുളികകള്‍ അധികമെത്തുമ്പോള്‍ വൈറ്റമിൻ-എ, വൈറ്റമിൻ-ഡി, വൈറ്റമിൻ- ഇ, വൈറ്റമിൻ- കെ എന്നിങ്ങനെയുള്ള വൈറ്റമിനുകള്‍ (ഫാറ്റ് സൊല്യൂബിള്‍ വൈറ്റമിനുകള്‍) ശരീരത്തില്‍ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. ഇത് തലകറക്കം, ചര്‍മ്മത്തില്‍ വ്യത്യാസം, ഓക്കാനം എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ക്കും ഗുരുതരമാകുന്ന കരള്‍ പോലുള്ള ചില അവയവങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കുകയും ചെയ്യും.
* ഇവയുടെ അമിതോപയോഗം എല്ല് വേദനയ്ക്ക് കാരണമായേക്കാം.
*മള്‍ട്ടിവൈറ്റമിനുകള്‍ അധികമാകുമ്പോള്‍ അത് ദഹനപ്രശ്നങ്ങളിലേക്കും നയിക്കാം. ചില വൈറ്റമിനുകളുടെയും ധാതുക്കളുടെയും അളവ് കൂടുന്നതോടെയാണ് ഇങ്ങനെ സംഭവിക്കുന്നത്.
*മൂത്രത്തില്‍ കല്ല് വരുന്നതിലേക്കും വൈറ്റമിനുകള്‍ അമിതമാകുന്നത് നയിക്കും. വൈറ്റമിൻ-സി, വൈറ്റമിൻ-ഡി എന്നിവ അമിതമാകുന്നത് ചിലരില്‍ മൂത്രത്തില്‍ കല്ലിന് കാരണമാകാം.
*വൈറ്റമിനുകള്‍ അമിതമായി ശരീരത്തിലെത്തുമ്പോള്‍ അത് നമ്മള്‍ കഴിക്കുന്ന ചില മരുന്നുകളുമായി പ്രവര്‍ത്തിച്ച് പ്രശ്നങ്ങളുണ്ടാക്കാനും സാധ്യതയുണ്ട്. അതിനാല്‍ തന്നെ വൈറ്റമിൻ ഗുളികകള്‍ എടുക്കുമ്പോഴും അതിനൊപ്പം മറ്റ് മരുന്നുകള്‍ ഏതെങ്കിലും എടുക്കുമ്പോഴും ഡോക്ടറുടെ നിര്‍ദേശം കൃത്യമായും തേടേണ്ടതാണ്.
*ഏതെങ്കിലുമൊരു വൈറ്റമിൻ കൂടുതലാകുന്നത് ‘ഹൈപ്പർ വൈറ്റമിനോസിസ്’ എന്ന അവസ്ഥയ്ക്കും കാരണമാകാറുണ്ട്. ഇത് പിന്നീട് പല ആരോഗ്യപ്രശ്നങ്ങളിലേക്കും നമ്മെ നയിക്കാം. ഉദാഹരണത്തിന് വൈറ്റമിൻ ബി6 കൂടുന്നത് ചില ന്യൂറോളജിക്കല്‍ പ്രശ്നത്തിനു .
*വൈറ്റമിൻ- ഇ ഡോസ് കൂടുന്നത് രക്തം കട്ട പിടിക്കുന്നതിലേക്ക് നയിക്കാവുന്നതാണ്. ഇത് പിന്നീട് രക്തസ്രാവം സംബന്ധമായ പ്രശ്നങ്ങള്‍ക്കിടയാക്കാം.
Read Also: അകാലനര അകറ്റാൻ ഉണക്കമുന്തിരി