ഇന്നസെന്റിന്റെ വേർപാടിന് ശേഷം കുറെ നാൾ ഞാൻ കറുപ്പ് വസ്ത്രങ്ങൾ മാത്രമേ ധരിച്ചിരുന്നുള്ളൂ; ഏറെ പ്രിയപ്പെട്ടവർ വരുമ്പോൾ പട്ടു സാരികൾ സമ്മാനമായി കൊടുക്കും…പ്രിയതമന്റെ മരണശേഷം ഉള്ള തന്റെ ജീവിതം എങ്ങനെയെന്ന് വെളിപ്പെടുത്തി താരപത്‌നി

കഴിഞ്ഞ വർഷം മാർച്ചിലാണ് നടനും ചാലക്കുടി മുൻ എംപിയും താരസംഘടന ‘അമ്മ’യുടെ മുൻ പ്രസിഡന്റുമായ ഇന്നസെന്റ് Innocent അന്തരിച്ചത്. ഒന്നരവർഷം പിന്നിട്ടെങ്കിലും ഇന്നസെന്റ് കൂടെയില്ലെന്ന യാഥാർത്ഥ്യവുമായി ഇതുവരെ പൊരുത്തപ്പെടാൻ സാധിച്ചില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഭാര്യ ആലീസ് Alice. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

മലയാളത്തിന്റ ഹാസ്യ സാമ്രാട്ട് ഇന്നസെന്റിന്റിന്റെ വിയോഗം ഉണ്ടാക്കിയ വിടവ് ഇന്നും നികത്താനായിട്ടില്ല. ആദ്യ കാലത്ത് പട്ടിണിയും പിന്നീട് കാൻസറും തളർത്താൻ ശ്രമിച്ചിട്ടും അതിനെയെല്ലാം പുഞ്ചിരിയോടുകൂടി നേരിട്ട ഒരാൾ അതായിരുന്നു ഇന്നസെന്റ്. ഇന്നസെന്റ് മരിച്ചുപോയി എന്ന് ഇന്നും ഞങ്ങൾ ആരും വിശ്വസിച്ചിട്ടില്ലെന്ന് പറയുകയാണ് ഭാര്യ ആലീസ്.

ജീവിച്ചിരുന്ന കാലത്ത് ഭാര്യയെ കുറിച്ച് പലപ്പോഴും തമാശകൾ പറയാറുള്ള ഇന്നസെന്റ് മരിക്കുന്നതിനു മുൻപ് ഭാര്യയെ കൊച്ചുമക്കളെയാണ് ഏൽപ്പിച്ചത്. അദ്ദേഹത്തിന്റെ മരണശേഷം ഉള്ള തന്റെ ജീവിതം എങ്ങനെയാണെന്ന് പറയുകയാണ് താരപത്‌നി ഇപ്പോൾ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആലീസ്.

ഇന്നസെന്റ് ഇല്ലാത്ത ഒന്നരവർഷം ഒന്നര യുഗമായിട്ടാണ് ഞങ്ങൾക്ക് തോന്നുന്നത്. ചിലപ്പോൾ തോന്നും ഇന്നസെന്റ് വിളിക്കുന്നുണ്ടെന്ന്. ഞാൻ വിളി കേൾക്കും, ചിലപ്പോൾ തോന്നും ഇന്നസെന്റ് കസേരയിൽ ഇരിക്കുന്നുണ്ടെന്ന്. ഒന്നുകൂടി നോക്കുമ്പോൾ കസേര ശൂന്യമായിരിക്കും. ഇന്നസെന്റ് ഇല്ലെന്ന് യാഥാർത്ഥ്യവുമായി ഞങ്ങൾ ഇന്നുവരെ പൊരുത്തപ്പെട്ടിട്ടില്ല. അദ്ദേഹവുമൊത്തുള്ള സുന്ദര നിമിഷങ്ങൾ ഓർക്കുമ്പോൾ ഞങ്ങൾക്ക് കരയാനേ നേരമുള്ളൂ.

ജീവിച്ചിരുന്നപ്പോൾ ഒരാൾ നമ്മളോട് എങ്ങനെയാണോ അതിനനുസരിച്ച് ആകുമല്ലോ മരണശേഷം അയാൾ നമ്മുടെ മനസ്സിലാവുണ്ടാവുക. ഇന്നസെന്റ് ഞങ്ങളെ അത്രയ്ക്കും സ്‌നേഹിച്ചു. ഒരു ദിവസം എത്ര പ്രാവശ്യം ആ മുഖവും സംസാരവും ഒക്കെ ഓർക്കാറുണ്ടെന്ന് അറിയില്ല. എത്ര തവണ കണ്ണ് നിറയാറുണ്ടെന്നും അറിയില്ല. ഇപ്പോഴും ഇന്നസെന്റിന്റെ ഒരു സിനിമ പോലും കാണില്ല. സിനിമ മാത്രമല്ല ഒരു സീൻ പോലും കാണാൻ എനിക്ക് കഴിയില്ല.

ഇന്നസെന്റ് വേർപാടിന് ശേഷം കുറെ നാൾ ഞാൻ കറുപ്പ് വസ്ത്രങ്ങൾ മാത്രമേ ധരിച്ചിരുന്നുള്ളൂ. മാത്രമല്ല ഏറെ പ്രിയപ്പെട്ടവർ വരുമ്പോൾ എന്റെ പട്ടു സാരികൾ സമ്മാനമായി ഞാൻ അവർക്ക് കൊടുക്കും. അങ്ങനെ പട്ടുസാരികൾ ഓരോന്നായി ഒഴിവാക്കി കൊണ്ടിരുന്നു. ഇതോടെ കുട്ടികൾ വഴക്ക് പറയാൻ തുടങ്ങി. കുറെ നിർബന്ധിക്കാൻ തുടങ്ങിയതോടെ ഇപ്പോൾ കറുപ്പ് നിറത്തിൽ കുറച്ച് മാറ്റം വരുത്തി. എന്നാലും മനസ്സ് ഇപ്പോഴും കറുപ്പിനോട് ചേർന്ന് നിൽക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

മലയാളി കന്യാസ്ത്രീമാരുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി

മലയാളി കന്യാസ്ത്രീമാരുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി ഛത്തീസ്ഗഡ്: ഛത്തീസ്​ഗഡിൽ അറസ്റ്റിലായ മലയാളി...

റഷ്യയിലും ജപ്പാനിലും സുനാമി ആഞ്ഞടിച്ചു; ജാഗ്രതയിൽ യു.എസ്

റഷ്യയിലും ജപ്പാനിലും സുനാമി ആഞ്ഞടിച്ചു; ജാഗ്രതയിൽ യു.എസ് മോസ്‌കോ: റഷ്യയിലുണ്ടായ വൻ ഭൂചലനത്തിന്...

റിക്ടർ സ്കെയിലിൽ 8.7; റഷ്യയിൽ ഭൂകമ്പം

മോസ്കോ: റഷ്യയുടെ കിഴക്കൻ തീരത്ത് ശക്തമായ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 8...

ഒരിടവേളക്കുശേഷം വെളിപ്പെടുത്തലുമായി സരിത നായർ

ഒരിടവേളക്കുശേഷം വെളിപ്പെടുത്തലുമായി സരിത നായർ കൊച്ചി: താര സംഘടയായ അമ്മയുടെ ജനറല്‍ സെക്രട്ടറി...

പിന്മാറാൻ ഒരുങ്ങി ജഗദീഷ്; ശ്വേത അമ്മയുടെ തലപ്പത്തേക്ക്

പിന്മാറാൻ ഒരുങ്ങി ജഗദീഷ്; ശ്വേത അമ്മയുടെ തലപ്പത്തേക്ക് കൊച്ചി: അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള...

Other news

റിക്ടർ സ്കെയിലിൽ 8.7; റഷ്യയിൽ ഭൂകമ്പം

മോസ്കോ: റഷ്യയുടെ കിഴക്കൻ തീരത്ത് ശക്തമായ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 8...

കേരള കോൺഗ്രസ് (ബി)ഏറ്റുമാനൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി നാസർ ജമാൽ അനുസ്മരണം നടത്തി

കേരള കോൺഗ്രസ് (ബി)ഏറ്റുമാനൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും, ജമാഅത്ത് കൗൺസിൽ...

ബസ്സിൽ കയറി കണ്ടക്ടറെ മർദിച്ചത് ഗുണ്ടാസംഘം

ബസ്സിൽ കയറി കണ്ടക്ടറെ മർദിച്ചത് ഗുണ്ടാസംഘം കണ്ണൂർ: കണ്ണൂർ പെരിങ്ങത്തൂരിൽ വിദ്യാർഥിനിക്ക് പാസ്...

മദ്യപിച്ച് പൊലീസുകാരന്‍ ഓടിച്ച വാഹനമിടിച്ചു

മദ്യപിച്ച് പൊലീസുകാരന്‍ ഓടിച്ച വാഹനമിടിച്ചു തിരുവനന്തപുരം: മദ്യപിച്ച് പൊലീസുകാരന്‍ ഓടിച്ച വാഹനമിടിച്ച് ദമ്പതികള്‍ക്ക്...

14 തവണ നാഗാര്‍ജുനയില്‍ നിന്ന് അടി വാങ്ങേണ്ടി വന്നു

14 തവണ നാഗാര്‍ജുനയില്‍ നിന്ന് അടി വാങ്ങേണ്ടി വന്നു ചന്ദ്രലേഖ എന്ന സിനിമയുടെ...

കാനഡയിൽ വീണ്ടും വിമാനാപകടം

കാനഡയിൽ വീണ്ടും വിമാനാപകടം ന്യൂഡൽഹി: കാനഡയിൽ വീണ്ടും വിമാനാപകടം. വാണിജ്യ വിമാനം തകർന്നു...

Related Articles

Popular Categories

spot_imgspot_img