കൊച്ചി: എംഡിഎംഎയുമായി ഡോക്ടര്‍ പിടിയില്‍. നോര്‍ത്ത് പറവൂര്‍ സ്വദേശി അംജാദ് ഹസ്സനാണ് പിടിയിലായത്. അംജാദ് ഹസന്‍ ഏറെ നാളായി ഡാന്‍സാഫിന്റെ നീരിക്ഷണത്തിലായിരുന്നു.
എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർ ആണ് അംജാദ്. ഇയാളുടെ പക്കല്‍ നിന്നും ഒരു ഗ്രാം എംഡിഎംഎ ഡാന്‍സാഫ് സംഘം പിടിച്ചെടുത്തു.
എറണാകുളം സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ നിർദ്ദേശപ്രകാരം , DCP അശ്വതി ജിജി ips , ജുവനപ്പുടി മഹേഷ് ips എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മിഷണർ K A അബ്ദുൽസലാമിൻ്റെ നേതൃത്വത്തിലുള്ള DANSAF ടീമാണ് പ്രതിയെ പിടികൂടിയത്.
എംഡിഎംഎ യുമായി ആംബുലൻസ് ഡ്രൈവർ പിടിയിൽ
കണ്ണൂർ: തളിപ്പറമ്പിൽ നടന്ന എക്‌സൈസ് പരിശോധനയിൽ കർണാടകയിൽ നിന്ന് ആംബുലൻസിൽ കടത്തിക്കൊണ്ട് വന്ന ലഹരിമരുന്നുമായി യുവാവ് പിടിയിൽ. 430 മില്ലിഗ്രാം എംഡിഎംഎയുമായാണ് യുവാവ് കുടുങ്ങിയത്.
എംഡിഎംഎയുമായി വനിതാ യൂട്യൂബറും സുഹൃത്തും പിടിയിൽ
സംഭവത്തിൽ തളിപ്പറമ്പ് കായക്കൂൽ പുതിയപുരയിൽ വീട്ടിൽ കെ.പി.മുസ്തഫ (37) ആൺ പിടിയിലായത്. തളിപ്പറമ്പ് റേഞ്ച് എക്സൈസിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ കണ്ടിവാതുക്കൽ വച്ചാണ് യുവാവ് പിടിയിലായത്.
ആംബുലൻസ് ദുരുപയോഗം ചെയ്തു
പോലീസും എക്‌സൈസും രോഗികളെ കൊണ്ടുപോകുന്ന ആംബുലൻസുകൾ പരിശോധിക്കില്ലെന്ന ഉറപ്പാണ് മുസ്തഫയുടെ വ്യാപാരത്തിന്റെ അടിത്തറ.
രോഗികളോടൊപ്പം യാത്ര ചെയ്യുന്ന അവസരം മുതലെടുത്ത്, ലഹരി മരുന്നുകൾ സംസ്ഥാനത്തേക്ക് കടത്തുകയും ആവശ്യക്കാർക്ക് എത്തിക്കുകയും ചെയ്തിരുന്നു. ഇതിലൂടെ പിടിക്കപ്പെടാതെ നീണ്ടുനിൽക്കുന്ന ലഹരി കടത്ത് ശൃംഖല രൂപപ്പെടുത്താനായിരുന്നു ശ്രമം.
മാസങ്ങളോളം ഇയാളെ നിരീക്ഷിച്ച എക്‌സൈസ് സംഘം ആവശ്യമായ തെളിവുകൾ ശേഖരിച്ചശേഷമാണ് കണ്ടിവാതുക്കൽ വച്ചുനടത്തിയ പരിശോധനയിൽ ഇയാളെ പിടികൂടിയത്.
റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി.കെ. രാജീവന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ കെ. രാജേഷ്, പി.പി. മനോഹരൻ, പ്രിവന്റീവ് ഓഫിസർ കെ. മുഹമ്മദ് ഹാരിസ്, സിവിൽ എക്സൈസ് ഓഫിസർമാരായ ടി.വി. വിജയിത്, കലേഷ്, ഡ്രൈവർ പ്രകാശൻ എന്നിവർ പങ്കെടുത്തു.
സംഘം പിടികൂടിയത് വെറും 430 മില്ലിഗ്രാം എംഡിഎംഎ ആയിരുന്നെങ്കിലും, കടത്ത് രീതി തന്നെയാണ് ശ്രദ്ധേയമായത്. അടിയന്തര മെഡിക്കൽ സേവനങ്ങൾക്കായി മാത്രമുള്ള വാഹനങ്ങൾ അനധികൃത വ്യാപാരത്തിനായി മറവയായി ഉപയോഗിക്കപ്പെടുന്നത്, നിയമം നടപ്പാക്കുന്ന ഏജൻസികൾക്ക് പുതിയ വെല്ലുവിളികളാണ് സൃഷ്ടിക്കുന്നത്.
എൻഡിപിഎസ് നിയമപ്രകാരം കേസ്
പിടികൂടിയ മുസ്തഫക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഇയാൾക്ക് പിന്നാലെ സംഘടിതമായ ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനായി കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
കേരളത്തിലെ സിന്തറ്റിക് ലഹരികളുടെ വർധന
സമീപകാലത്ത് കേരളത്തിൽ സിന്തറ്റിക് ലഹരി മരുന്നുകളുടെ ഉപയോഗവും കടത്തും ആശങ്കാജനകമായ തോതിൽ വർധിച്ചുവരികയാണ്. പ്രത്യേകിച്ച് എംഡിഎംഎ (Ecstasy), LSD, മെഫഡ്രോൺ (MD) തുടങ്ങിയ കൃത്രിമ ലഹരികൾ യുവാക്കൾക്കിടയിൽ വ്യാപകമായി എത്തുന്നുണ്ട്.
2022-ൽ കൊച്ചിയിൽ നടത്തിയ പരിശോധനയിൽ 2 കിലോയിൽ അധികം എംഡിഎംഎ പിടിച്ചെടുത്തിരുന്നു.
കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിൽ കോളേജ് യുവാക്കൾ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംഘങ്ങൾ പലപ്പോഴും പിടിയിലായിട്ടുണ്ട്.
ഓൺലൈൻ നെറ്റ്‌വർക്കുകളും, സോഷ്യൽ മീഡിയയും ഉപയോഗിച്ച് ലഹരി വ്യാപാരം സംസ്ഥാനത്തുടനീളം വ്യാപിച്ചു വരികയാണ്.
തളിപ്പറമ്പിലെ സംഭവം, ഈ പ്രവണതയുടെ പുതിയൊരു മുഖം മാത്രമാണ്.
അപകടകരമായ പ്രവണത
ആംബുലൻസ് പോലുള്ള സേവന വാഹനങ്ങൾ ജനങ്ങളുടെ വിശ്വാസത്തിന്റെ പ്രതീകമാണ്. അവയെ ദുരുപയോഗം ചെയ്ത് ലഹരി കടത്തുന്നത്, നിയന്ത്രണ ഏജൻസികൾക്ക് മാത്രമല്ല, സമൂഹത്തിനും വലിയൊരു വെല്ലുവിളിയാണ്.
അടിയന്തര രോഗി സേവനത്തെ മറവായി ഉപയോഗിക്കുന്നത് നിയന്ത്രണ പരിശോധനകളിൽ നിന്നൊഴിവാകാൻ സഹായിക്കുന്നു.
ഇത്തരം സംഭവങ്ങൾ സത്യസന്ധമായ മെഡിക്കൽ സേവനങ്ങളുടെ വിശ്വാസ്യതയെ ബാധിക്കാനിടയുണ്ട്.
ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തര സേവന വാഹനങ്ങൾക്കു മേൽ കർശനമായ മേൽനോട്ടവും പ്രത്യേക പരിശോധനാ സംവിധാനവും വേണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.