ഇപിക്ക് ബിജെപിയിലേക്ക് വരണമെന്ന് ഒരു മോഹമൊക്കെ ഉണ്ടായിരുന്നു ദേശീയ ഉപാധ്യക്ഷന്റെ തുറന്ന് പറച്ചിൽ
സിപിഎം നേതാവ് ഇ.പി. ജയരാജൻ ബിജെപിയിലേക്ക് ചേരാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും, പാർട്ടി അതിന് അനുമതി നൽകിയില്ലെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി വെളിപ്പെടുത്തി.
ഇപിയുമായി ബിജെപി നേതാക്കൾ ചർച്ച നടത്തിയിരുന്നുവെന്നും, സിപിഎം വിടാൻ ജയരാജൻ തയാറായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ, ദേശീയ നേതൃത്വം ജയരാജനെ സ്വീകരിക്കാൻ താൽപര്യം കാട്ടിയില്ലെന്നാണ് അബ്ദുള്ളക്കുട്ടിയുടെ വാക്കുകൾ.
ഇപി ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി പാർട്ടി പ്രവേശനം സംബന്ധിച്ച് ചർച്ച നടത്തിയതായും അദ്ദേഹം വെളിപ്പെടുത്തി. “പലതരത്തിലുള്ള ചർച്ചകൾ നടന്നു. എങ്കിലും, ഇത്തരക്കാരെ സ്വീകരിക്കുന്നത് ബിജെപിയുടെ നയം അല്ല,” എന്ന് അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.
തന്റെ ആത്മകഥയായ ‘ഇതാണെന്റെ ജീവിതം’ എന്ന പുസ്തകത്തിൽ ഇപി ജയരാജൻ ബിജെപിക്കെതിരെ ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു.
മകനെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ വിളിച്ചെന്നും, തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കമാണെന്നു തോന്നിയതായും അദ്ദേഹം എഴുതിയിരുന്നു. ദല്ലാൾ നന്ദകുമാറിനൊപ്പമാണ് ജാവദേക്കർ വന്നത് എന്നും ജയരാജൻ തന്റെ പുസ്തകത്തിൽ പറഞ്ഞിരുന്നു.
എന്നാൽ, ഈ ആരോപണങ്ങൾ എല്ലാം നിഷേധിച്ചുകൊണ്ടാണ് അബ്ദുള്ളക്കുട്ടിയുടെ ഇപ്പോഴത്തെ പ്രതികരണം വന്നിരിക്കുന്നത്.
സിപിഎം നേതൃത്വത്തിനെതിരെ ഒളിയമ്പെയ്ത് കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ. തന്റെ ആത്മകഥയായ ‘ഇതാണെന്റെ ജീവിതം’ എന്ന പുസ്തകത്തിലാണ് ജയരാജൻ വെളിപ്പെടുത്തലുകൾ നടത്തിയത്.
കണ്ണൂരിലെ വൈദേകം റിസോർട്ട് വിവാദത്തിൽ ബന്ധപ്പെട്ടവർ നേരത്തെ വ്യക്തത വരുത്തിയിരുന്നെങ്കിൽ, തനിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ ഒഴിവാക്കാമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നുള്ള മാറ്റം തനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും പുസ്തകത്തിൽ പറയുന്നു.
കൂടാതെ, മകൻ ജയ്സണിനെ ബിജെപി സ്ഥാനാർഥിയാക്കാനുള്ള ശ്രമം നടന്നതായും അദ്ദേഹം വെളിപ്പെടുത്തുന്നു.
ജയരാജൻ പുസ്തകത്തിൽ പറയുന്നു: “എറണാകുളത്ത് ഒരു വിവാഹച്ചടങ്ങിൽ ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ മകനെ പരിചയപ്പെട്ടു.
ഫോൺ നമ്പർ വാങ്ങി പിന്നീട് ബന്ധപ്പെടുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാനുള്ള ശ്രമമാണെന്ന് തോന്നിയതിനെ തുടർന്ന് മകൻ ഫോണെടുക്കാതെ വിട്ടു.”
വൈദേകം റിസോർട്ടിനെച്ചൊല്ലി പി. ജയരാജൻ തന്റെ മേൽ അഴിമതി ആരോപണം ഉന്നയിച്ചെന്ന വാർത്തകളെക്കുറിച്ചും ഇ.പി. ജയരാജൻ പുസ്തകത്തിൽ പരാമർശിക്കുന്നു.
എന്നാൽ, താൻ ആ യോഗത്തിൽ പങ്കെടുത്തിരുന്നില്ലെന്നും യഥാർത്ഥ വിവരം പിന്നീട് മാത്രമാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം എഴുതുന്നു.
ആത്മകഥയുടെ ആദ്യ കോപ്പി കഥാകൃത്ത് ടി. പത്മനാഭന് നൽകിയതായും, മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകം പ്രകാശനം ചെയ്തതായും പറയുന്നു.
‘സിപിഎം സംസ്ഥാന കമ്മിറ്റിയോഗത്തിൽ പി.ജയരാജൻ എനിക്കെതിരെ വൈദേകം റിസോർട്ട് നിക്ഷേപത്തിൽ അഴിമതി ആരോപണം ഉന്നയിച്ചെന്ന വാർത്ത ചില പത്രങ്ങളിൽ പ്രസിദ്ധീകരിച്ചു.
ആ യോഗത്തിൽ ഞാൻ പങ്കെടുത്തിരുന്നില്ല. അതുകൊണ്ടുതന്നെ അവിടെ എന്താണു സംഭവിച്ചതെന്ന്് അറിഞ്ഞിരുന്നില്ല. അപ്പോഴും എന്താണു സംഭവിച്ചതെന്ന വിവരം പുറത്തുവന്നതുമില്ല.
സത്യാവസ്ഥ അടുത്ത സംസ്ഥാന കമ്മിറ്റിയോഗത്തിലാണ് വ്യക്തമാകുന്നത്. ഒരു സ്വകാര്യ കമ്പനിയെ സഹകരണ സ്ഥാപനത്തെപ്പോലെ നയിക്കാൻ പാടുണ്ടോ എന്നുമാത്രമാണു താൻ ഉന്നയിച്ചതെന്നു പി.ജയരാജൻ വ്യക്തമാക്കി. .
English Summary:
BJP National Vice President A.P. Abdullakutty revealed that E.P. Jayarajan had expressed interest in joining the BJP, but the party’s central leadership rejected the proposal. According to Abdullakutty, discussions were held between Jayarajan and BJP leaders, including Prakash Javadekar, but the party decided not to proceed. Abdullakutty said BJP is “not a party for such people.” The revelation follows Jayarajan’s autobiography “Ithaanente Jeevitham”, where he claimed BJP leaders, including Sobha Surendran, had contacted his son about joining the party. Abdullakutty dismissed all such claims.









