മാപ്പ് പറയണം, ഇല്ലെങ്കിൽ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും, സുധാകരനും ദല്ലാളിനുമെതിരെ നിയമ നടപടി ആരംഭിച്ച് ഇപി ജയരാജൻ; വക്കീൽ നോട്ടീസയച്ചു

പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയുടെ പിന്നാലെ തുടങ്ങിയ വിവാദത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ നിയമനടപടി ആരംഭിച്ചു. ആരോപണങ്ങൾ പിൻവലിച്ച്‌ മാധ്യമങ്ങളിലൂടെ മാപ്പ്‌ അപേക്ഷിച്ചില്ലെങ്കിൽ സിവിൽ–ക്രിമിനൽ നിയമ നടപടികൾനേരിടേണ്ടി വരുമെന്നും 2 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് ആവശ്യം. ബിജെപി നേതാവ്‌ ശോഭ സുരേന്ദ്രൻ, കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ ഇത് സംബന്ധിച്ച് വക്കീൽ നോട്ടിസ്‌ അയച്ചു. ”ബിജെപിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ച്‌ ദല്ലാളിനൊപ്പം കണ്ടുവെന്ന ശോഭയുടെ വാദം പച്ച കള്ളമാണ്. യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങൾ ആരോപിച്ചതിലൂടെ തന്നെയും പാർട്ടിയെയും നേതാക്കളെയും അധിക്ഷേപിച്ചു. കമ്യൂണിസ്‌റ്റ്‌ പാർട്ടിയിൽ 60 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള തന്റെ പാർട്ടി കൂറും പ്രത്യയശാസ്‌ത്രത്തോടുള്ള പ്രതിബദ്ധതയും ആർക്കും ചോദ്യം ചെയ്യാനാവില്ല. മുൻപും ഇത്തരം ഗൂഢനീക്കങ്ങൾ നടന്നിട്ടുണ്ട്‌’’– നോട്ടിസിൽ ഇ.പി പറയുന്നു. അഡ്വ. എം.രാജഗോപാലൻ നായർ മുഖേനയാണ് നോട്ടിസ്‌ അയച്ചത്‌.

Read also: കൊടുംചൂടിനിടെ കൊല്ലം ജില്ലയെ തണുപ്പിച്ച് വേനൽമഴ പെയ്തിറങ്ങി ! വരും മണിക്കൂറുകളിൽ ഈ ആറ് ജില്ലകളിൽ കൂടി മഴ മഴയെത്തുമെന്നുറപ്പ്; ഇന്നത്തെ കാലാവസ്ഥ:

spot_imgspot_img
spot_imgspot_img

Latest news

എളങ്കൂരിലെ വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിൻ റിമാൻഡിൽ

ആത്മഹത്യ പ്രേരണ,സ്ത്രീ പീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് മലപ്പുറം: എളങ്കൂരിൽ യുവതി ഭർതൃ...

പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി; ലോഡ്ജ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്

സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയ്ക്ക് നേരെയാണ് പീഡന ശ്രമം നടന്നത് കോഴിക്കോട്: പീഡനശ്രമത്തിൽ നിന്ന്...

കോഴിക്കോട് സ്വിഗ്ഗി തൊഴിലാളിയെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

രാത്രി ഭക്ഷണം വിതരണം ചെയ്യാൻ പോകുമ്പോൾ വീണതാകാമെന്നാണ് സൂചന കോഴിക്കോട്: സ്വിഗ്ഗി തൊഴിലാളിയെ...

നഗരമധ്യത്തിൽ പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി; ഒരാൾ പിടിയിൽ; സംഭവം കോട്ടയത്ത്

കോട്ടയം: കോട്ടയത്ത് പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി. ഏറ്റുമാനൂർ കാരിത്താസിനു സമീപത്താണ് സംഭവം. കോട്ടയം വെസ്റ്റ്...

Other news

മയക്കുമരുന്ന് കടത്തുസംഘത്തിൽ മലയാളികളോടൊപ്പം കർണാടക സംഘവും

കേരളത്തിലുടനീളം എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കൾ എത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിൽ മലയാളികളോടൊപ്പം...

കാള വിരണ്ടോടി;വീട്ടമ്മയെ കുത്തി വീഴ്ത്തി

തിരുവനന്തപുരം ആറ്റിങ്ങലിൽ കശാപ്പിനായി കൊണ്ടുവന്ന കാള വിരണ്ടോടി വീട്ടമ്മയെ കുത്തി വീഴ്ത്തി....
spot_img

Related Articles

Popular Categories

spot_imgspot_img