web analytics

കോട്ടയത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു; രാത്രി യാത്രയും പാടില്ല

കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, മാർമല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനമാണ് നിരോധിച്ചത്. ജൂലൈ 18 വരെയാണ് നിരോധനം ഏർപ്പെടുത്തിയത്. ( Entry to tourist spots in Kottayam has been banned)

ഇത് സംബന്ധിച്ച ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവിറക്കി. ഈരാറ്റുപേട്ട – വാഗമൺ റോഡിലെ രാത്രികാലയാത്രക്കും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 18 വരെയാണ് രാത്രികാലയാത്ര നിരോധിച്ചത്. കോട്ടയം ജില്ലയിലെ ഖനന പ്രവർത്തനങ്ങളും നിരോധിച്ചിട്ടുണ്ട്. ജൂലൈ 25 വരെയാണ് നിരോധനമേർപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ കേരളത്തിൽ അതിശക്തമായ മഴയ്ക്കും വടക്കൻ കേരളത്തിൽ ഇന്ന് അതിതീവ്രമഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

Read Also:മഴയ്ക്ക് ശമനമില്ല; രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

spot_imgspot_img
spot_imgspot_img

Latest news

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

Other news

‘രോമാഞ്ചം’, ‘ആവേശം’ ടീമിലെ ഷിഫിന സംവിധാനം രംഗത്തേക്ക്; സൂര്യ ക്ലാപ്പ് നൽകി പുതിയ ചിത്രത്തിന് തുടക്കം

‘രോമാഞ്ചം’, ‘ആവേശം’ ടീമിലെ ഷിഫിന സംവിധാനം രംഗത്തേക്ക്; സൂര്യ ക്ലാപ്പ് നൽകി...

ഇടിച്ചിട്ടത് ഡോക്ടർ; അതേ ഡോക്ടർ തന്നെ പരിക്കേറ്റയാളെ ശസ്ത്രക്രിയയും ചെയ്തു! കണ്ണൂരിൽ സംഭവിച്ചത് ഇങ്ങനെ

കണ്ണൂർ: സിനിമയെ വെല്ലുന്ന നാടകീയ മുഹൂർത്തങ്ങൾക്കാണ് കണ്ണൂർ സാക്ഷിയായത്. റോഡരികിലൂടെ നടന്നുപോയ...

കുപ്പത്തൊട്ടിയിലിട്ട ലോട്ടറി ടിക്കറ്റിന് 1 കോടിയടിച്ചു; അവസാന നിമിഷം കണ്ടെത്തി വൻ സമ്മാനം

കുപ്പത്തൊട്ടിയിലിട്ട ലോട്ടറി ടിക്കറ്റിന് 1 കോടിയടിച്ചു; അവസാന നിമിഷം കണ്ടെത്തി വൻ...

രാഹുലിന് പിണറായിയുടെ ‘ഷോക്ക് ട്രീറ്റ്മെന്റ്’! “അന്ന് ലീവിലായിരുന്നോ?” ഛത്തീസ്ഗഢ് വിഷയം കത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ...

തടസ്സങ്ങളും മാനസിക സമ്മർദ്ദവും; ഇന്നത്തെ നക്ഷത്രഫലം

തടസ്സങ്ങളും മാനസിക സമ്മർദ്ദവും; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലത്തിൽ പല രാശിക്കാർക്കും രാവിലെക്കും വൈകുന്നേരത്തിനും...

മാലകൾ, സ്വർണമകുടം, പൈതൃക മാലകൾ…ക്ഷേത്രങ്ങളിൽ സ്വർണക്കവർച്ചയോ? ദുരൂഹതയേറുന്നു

മാലകൾ, സ്വർണമകുടം, പൈതൃക മാലകൾ…ക്ഷേത്രങ്ങളിൽ സ്വർണക്കവർച്ചയോ? ദുരൂഹതയേറുന്നു തിരുവനന്തപുരം: Sabarimala Templeയിൽ മാത്രമല്ല,...

Related Articles

Popular Categories

spot_imgspot_img