കേന്ദ്ര പോർട്ടലിൽ റജിസ്റ്റർ ചെയ്യുന്നതിൽ പോസ്റ്റ് ഓഫീസുകൾ വരുത്തിയ വീഴ്ച വയറ്റത്തടിച്ചത് സംസ്ഥാനത്തെ പെൻഷൻ ഗുണഭോക്താക്കളുടെ. സംസ്ഥാനത്ത് പോസ്റ്റ് ഓഫീസുകൾ വഴിയുള്ള പെൻഷൻ വിതരണം പ്രതിസന്ധിയിൽ. ഇരുപത്തിരണ്ടായിരത്തോളം പേർക്ക് ഈ മാസം പെൻഷൻ കിട്ടാൻ വൈകുമെന്ന് കാണിച്ച് ട്രഷറി ഡയറക്ടർ അറിയിപ്പ് പുരഗത്തിറക്കി. (pension distribution through post offices in the state is in crisis)
സാങ്കേതിക തടസങ്ങൾ എന്നാണു പറഞ്ഞിരിക്കുന്നത്. പെൻഷൻ തുക മണി ഓർഡറായി കൈമാറാൻ കേന്ദ്രം തയാറാക്കിയ പോർട്ടലിൽ ഓരോ പോസ്റ്റ് ഓഫീസും റജിസ്റ്റർ ചെയ്യണം. 2019 മുതൽ ഈ നിയമമുണ്ടെങ്കിലും കേരളത്തിലെ ഒറ്റ പോസ്റ്റ് ഓഫീസ് റജിസ്റ്റർ ചെയ്തില്ല. ഇത്തവണത്തെ ഓഡിറ്റിൽ ഇത് കണ്ടെത്തി. ഇതോടെയാണ് പെൻഷൻ വൈകുന്നത്.
വാർധക്യ കാല ചികിത്സക്കും ജീവിത ചെലവിനുമായി ആയിരങ്ങൾ ആശ്രയിക്കുന്ന പെൻഷൻ മുടങ്ങുന്നത് ഇരുപത്തി രണ്ടായിരത്തോളം ആളുകളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. പ്രായാധിക്യവും ശാരീരിക ബുദ്ധിമുട്ടും മൂലം ട്രഷറിയിലോ ബാങ്കിലോ എത്തി നേരിട്ട് പെൻഷൻ വാങ്ങാൻ സാധിക്കാത്ത വയോജനങ്ങൾക്ക് പുതുക്കിയ അറിയിപ്പ് ഇരുട്ടടിയാകുകയാണ്.
സർവീസ് പെൻഷനും കുടുംബ പെൻഷനുമായി ഇരുപത്തി രണ്ടായിരത്തോളം പേരാണ് പോസ്റ്റ് ഫ വഴി പെൻഷൻ വാങ്ങുന്നത്. എല്ലാ മാസവും 5 -ാം തീയതിക്ക് മുൻപായി ഇവരുടെ വീട്ടിൽ പെൻഷൻ തുക എത്തുമായിരുന്നു. എന്നാൽ, വീഴ്ച പരിഹരിച്ച് പോസ്റ്റ് ഓഫീസ് റജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ മാത്രമേ ഇനി പെൻഷൻ ലഭിക്കൂ.