എമ്മി പുരസ്‌കാരനിശ മാറ്റിവെച്ചേക്കും

ഹോളിവുഡില്‍ പ്രതിസന്ധി നിലനില്‍ക്കെ ഈ വര്‍ഷത്തെ എമ്മി പുരസ്‌കാര പരിപാടി മാറ്റിവെച്ചേക്കുമെന്ന് യു എസ് മാധ്യമങ്ങള്‍. ഓസ്‌കറിന് തുല്യമായ പ്രശസ്ത ടെലിവിഷന്‍ പുരസ്‌കാര ചടങ്ങാണ് എമ്മി. സെപ്റ്റംബറില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന പരിപാടി ജനുവരിയിലേക്ക് മാറ്റിവെച്ചു.

നിര്‍മ്മാതാക്കളും ഇവന്റുമായി ബന്ധപ്പെട്ട മറ്റുള്ളവരുമാണ് പരിപാടി മാറ്റിവെച്ചതായി അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇത് ഔദ്യോഗിക പ്രഖ്യാപനമല്ലെന്ന്, വെറൈറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒപ്പം ഷോയുടെ പുതിയ തീയതി നിശ്ചയിച്ചിട്ടില്ലെന്നും ഒരു ഉറവിടം എഎഫ്പിയോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

ഹോളിവുഡിലെ അഭിനേതാക്കളും എഴുത്തുകാരും നടത്തുന്ന പണിമുടക്ക് തുടരുകയാണ്. ചടങ്ങ് നടക്കുന്ന സമയത്തും സമരം തുടരുകയാണെങ്കില്‍ താരങ്ങള്‍ക്ക് എമ്മിയില്‍ പങ്കെടുക്കാന്‍ കഴിയാതെ വരും. ഇത് പരിപാടിയെ ബാധിക്കുമെന്നതിനാലാണ് തീയതി മാറ്റിവെയ്ക്കുന്നത്. മാത്രമല്ല, അവതാരകര്‍ക്ക് വേണ്ടിയുള്ള സ്‌ക്രിപ്റ്റും മോണോലോ?ഗും എഴുതുന്നവരും സമരത്തില്‍ തന്നെയാണ്.

2001-ല്‍ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അവസാനമായി എമ്മി ചടങ്ങ് മാറ്റിവെയ്ക്കുന്നത്. റിയാലിറ്റി-ഗെയിം ഷോകള്‍ പോലെയുള്ള പരിപാടികള്‍ ഒഴികെ എല്ലാ ഹോളിവുഡ് സിനിമകളുടെയും ടെലിവിഷന്‍ പ്രൊഡക്ഷനുകളുടെയും പ്രവര്‍ത്തനം നിലവില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ് യൂണിയന്‍. ശമ്പളക്കുറവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്‍ഡസ്ട്രിയില്‍ ഭീഷണിയാകുന്നതുമായ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യൂണിയനുകള്‍ സമരത്തിലിരിക്കുന്നത്.

 

spot_imgspot_img
spot_imgspot_img

Latest news

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

Other news

ആവശ്യമുള്ള ബുക്കുകളുടെ പേരുകൾ ക്ലിക്ക്‌ ചെയ്താൽ മതി..എടിഎം പോലൊരു പുസ്തകക്കട

തിരുവനന്തപുരം: കേരളത്തിലെ ആദ്യ ബുക്ക്‌ വെൻഡിങ് മെഷീൻ കൈരളി തിയറ്ററിൽ. ബുക്ക്‌...

ലോകത്ത് 4 രാജ്യങ്ങളിൽ മാത്രം; അടുത്തത് ഇന്ത്യയിൽ; വമ്പൻ മാറ്റത്തിനൊരുങ്ങി ഇന്ത്യൻ റെയിൽവെ

ന്യൂഡൽഹി: ഹൈഡ്രജന്റെ കരുത്തിൽ കുതിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവെ. മാർച്ച് 31-ഓടെ...

വ്യാപക കൃഷി നാശം; കുന്നംകുളത്ത് വെടിവെച്ചു കൊന്നത് 14 കാട്ടുപന്നികളെ

തൃശ്ശൂർ: കുന്നംകുളത്ത് വ്യാപക കൃഷിനാശം വരുത്തിയ കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കർഷകർ നൽകിയ...

ഒരു വർഷത്തിലേറെയായി ശ്വാസകോശത്തിൽ കുടുങ്ങിയ മീൻമുള്ള് പുറത്തെടുത്ത് കൊച്ചിയിലെ ആശുപത്രി

കൊച്ചി: 64കാരനായ അബ്ദുൾ വഹാബിന് ഒരു വർഷത്തിലേറെയായി ഇടത് വശത്ത് നെഞ്ചുവേദന,...

സ്വകാര്യ ബസിൽ നിരോധിത ലഹരി വിൽപ്പന, അതും സ്കൂൾ കുട്ടികൾക്ക്; ഒടുവിൽ പിടി വീണു

ചേർത്തല: ചേർത്തല- എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എൻ.എം എന്ന സ്വകാര്യ...

അത് ആട്ടിറച്ചിയല്ല, നല്ല ഒന്നാംതരം ബീഫ്; കടയുടമയുടെ വെളിപ്പെടുത്തൽ വൈറൽ; ദൈവകോപം വരാതിരിക്കാൻ തല മൊട്ടയടിച്ചത് മുന്നൂറിലധികം പേർ

ഭുവനേശ്വർ: മട്ടൺ വിഭവങ്ങളെന്ന വ്യാജേനെ ബീഫ് ഐറ്റങ്ങളുണ്ടാക്കി വിറ്റ ഹോട്ടൽ പൂട്ടിച്ചു....

Related Articles

Popular Categories

spot_imgspot_img
error: Content is protected !!