ഈദ് അൽ ഇത്തിഹാദ് എന്നു പേരിട്ടിരിക്കുന്ന യു.എ.ഇ. ദേശീയ ദിനം വൻ ആഘോഷമാക്കാൻ ഒരുങ്ങി ഇമറാത്തി കുടുംബങ്ങൾ. 1971 ഡിസംബർ രണ്ടിന് നടന്ന എമിറേറ്റ്‌സിന്റെ ഏകീകരണ ദിനത്തെ എക്കാലത്തെയും വലിയ ആഘോഷമാക്കാനാണ് ഇത്തവണ യു.എ.ഇ. പൗരന്മാർ ഒരുങ്ങുന്നതെന്ന് യു.എ.ഇ.യിലെ പ്രമുഖ പത്രമായ ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. Emirati families celebrate ‘Eid Al Ittihad’
ഓരോ യു.എ.ഇ. കുടുംബവും വീട്ടിലെ വിവാഹപ്പാർട്ടി എന്നപോലെ ദേശീയ ദിനാഘോഷത്തിന് ഒരുങ്ങുന്നു. 6000 ദിർഹം വരെ ആഘോഷത്തിനായി പല കുടുംബങ്ങളും ചെലവഴിക്കുന്നു. യു.എ.ഇ.യുംടെ തീം വരുന്ന അലങ്കാരങ്ങൾ , സമ്മാനങ്ങൾ എന്നിവയ്ക്കായാണ് പൗരന്മാർ അന്നേ ദിനം പണം ചെലവഴിക്കുന്നത്. യു.എ.ഇ. പതാകയുടെ നിറത്തിലുള്ള ചോക്ലേറ്റുകളും പതാകകളും , വസ്ത്രങ്ങളും അലങ്കാരങ്ങളും വിപണിയിൽ ധാരാളമായി എത്തിയിട്ടുണ്ട്.