കൊച്ചി: എറണാകുളത്ത് ആനയിടഞ്ഞ് മൂന്നുപേർക്ക് പരിക്ക്. എറണാകുളം പറവൂരിൽ ട്രാൻസ്പോർട്ട് സ്റ്റാന്‍ഡിന് സമീപത്തു വെച്ചാണ് ആനയിടഞ്ഞത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.
ഇടഞ്ഞ ആനയെ ഇതുവരെ തളക്കാനായിട്ടില്ല. ആനയുടെ പുറത്ത് പാപ്പാൻ ഉണ്ട്. ഇദ്ദേഹത്തെയും താഴെയിറക്കാനായിട്ടില്ല. അതിനിടെ കണ്ണൂർ ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണമുണ്ടായി. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾക്ക് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.