ആലപ്പുഴ: നൂറനാട് ഇരുമ്പ് വേലിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. പാലമേൽ സ്വദേശി രാഹുൽ രാജാ(32)ണ് മരിച്ചത്. കൃഷി സംരക്ഷണത്തിനായി സ്ഥാപിച്ചിരുന്ന ഇരമ്പുവേലിയിൽ നിന്ന് ഷോക്കേറ്റതായാണ് വിവരം.(Electric Shock from the iron fence, the young man died)
തിങ്കളാഴ്ച രാത്രി സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ പോയതായിരുന്നു രാഹുൽ. ഇതിനിടെ പന്നിയെ പിടിക്കാനായി അനധികൃതമായി സ്ഥാപിച്ചിരുന്ന വൈദ്യുതി വേലിയിൽ നിന്ന് ഷോക്ക് ഏൽക്കുകയായിരുന്നു. രാഹുലിനെ ഏറെ നേരമായി കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഷോക്കേറ്റു കിടക്കുന്നതായി കണ്ടത്.
ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹിറ്റാച്ചി ഡ്രൈവറാണ് രാഹുൽരാജ്. ബന്ധുക്കളുടെ പരാതിയിൽ നൂറനാട് പോലീസ് കേസെടുത്തു.