മലപ്പുറം: ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു.മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. വളാഞ്ചേരി സ്വദേശി സൈഫുദ്ദീന്റെ സ്കൂട്ടറാണ് ഇന്ന് രാവിലെ കത്തിനശിച്ചത്.
ഇന്ന് വെളുപ്പിന് 3.15 നായിരുന്നു സംഭവം. മൂന്ന് വർഷം പഴക്കമുള്ള സ്കൂട്ടറിനാണ് ആണ് തീപിടിച്ചത്.
സ്കൂട്ടറിൽ നിന്നും വീടിന്റെ മുൻഭാഗത്തേക്കും തീ പടർന്നു.
സാധാരണ രാത്രി പത്തുമണിയോടെ ചാർജ്ജിലിട്ടാൽ പുലർച്ചെ 4 മണിയോടെ ഓഫ് ചെയ്യാറാണ് പതിവ്. എന്നാൽ, ഇന്നലെ പുലർച്ചെ മൂന്നുമണിയോടെ വലിയ ശബ്ദം കേട്ടാണ് ഉണർന്നത്. പിന്നീട്പൈപ്പ് വെള്ളം ഉപയോഗിച്ച് തീയണച്ചു.
വണ്ടി നിർത്തിയിട്ടിരുന്ന സ്ഥലവും നശിച്ചുപോയിരുന്നു. ബാറ്ററിയുടെ ഭാഗത്തായിരുന്നു തീയുണ്ടായിരുന്നത്. അത് പിന്നീട് മറ്റിടങ്ങളിലേക്ക് വ്യാപിച്ചു. പെട്ടെന്ന് കണ്ടതോടെ തീയണക്കാൻ കഴിഞ്ഞത് വലിയ നാശനഷ്ടങ്ങൾ ഒഴിവാക്കി.
സൈഫുദ്ദീൻ കച്ചവടത്തിനായി വാങ്ങിയ വാഹനമാണിത്. മലപ്പുറംഅങ്ങാടിപ്പുറത്ത് നിന്നാണ് കൊമാക്കി കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയത്.