റെയിൽവേ ട്രാക്കിന് സമീപം പുല്ലരിയുകയായിരുന്ന വയോധികൻ ട്രെയിൻ തട്ടി മരിച്ചു. തുവ്വൂർ കമാനത്ത് ഞായറാഴ്ച്ചയാണ് അപകടം. കമാനം സ്വദേശി കൂത്താറമ്പത്ത് ഭാസ്ക്കരൻ നായർ (79) ആണ് മരിച്ചത്.
പശുവിന് പുല്ലരിയുന്നതിനിടെ ഷൊർണ്ണൂർ-നിലമ്പൂർ പാസഞ്ചർ ഇടിച്ചാണ് അപകടം. കേൾവിക്കുറവുള്ള ഭാസ്ക്കരൻ ട്രെയിന് വരുന്നത് അറിയാൻ സാധിച്ചില്ല.
കരുവാരക്കുണ്ട് പോലീസിൻ്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. ഭാര്യ: ഐമാവതി . മക്കൾ: സുരേഷ് കുമാർ, നന്ദകുമാർ, രാജഗോപാൽ, മഞ്ജുള.
വിഴിഞ്ഞം യാഥാർഥ്യമാകുമ്പോൾ, പദ്ധതിയുടെ ജീവിക്കുന്ന രക്തസാക്ഷിയായ ഒരു എസ്.ഐ. ഇവിടുണ്ട്…
വിഴിഞ്ഞം പദ്ധതി രാജ്യത്തിന് തന്നെ അഭിമാനമാകുമ്പോൾ പിന്നിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേദനയും സഹനവും നിറഞ്ഞ കഥകൂടിയുണ്ട്. ലിജോ പി. മണി എന്ന കട്ടപ്പന സ്വദേശിയാണ് ആ പോലീസ് ഉദ്യോഗസ്ഥൻ.
വിഴിഞ്ഞം പദ്ധതി പ്രഖ്യാപിച്ച പ്പോൾ മുതൽ പ്രതിഷേധങ്ങളും ആരംഭിച്ചിരുന്നു. ആദ്യഘട്ട സമരം സംഘർഷഭരി തമല്ലായിരുന്നുവെങ്കിൽ 2023 ജൂൺ മാസം മുതൽ ആരംഭിച്ച രണ്ടാംഘട്ട സമരം സംഘർഷഭരിതമായിരുന്നു. മാസങ്ങൾ നീണ്ട ഈ സമരത്തിനിടയിൽ പോലീസും സമരക്കാരുമായി ഒട്ടേറെ ഏറ്റുമുട്ടലുകളുണ്ടായി.
സമരക്കാർക്കിടയിലും പോലീസുകാർക്കും പരിക്കേറ്റു. ജലപീരങ്കികളും കണ്ണീർവാതകങ്ങളും പല തവണ പ്രയോഗിക്കപെട്ടു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ഭക്ഷണം ഉപേക്ഷിച്ചും ദൈനംദിന ജോലികൾ ഉപേക്ഷിച്ചും തെരു വിലിറങ്ങി.
ഈ സമയം സർക്കാരിന് ചെയ്യാനുണ്ടായിരുന്നത് ഒന്നു മാത്രമാണ്, ഒന്നുകിൽ ചർച്ച അല്ലെങ്കിൽ സമരക്കാരുടെ കീഴടങ്ങൽ. ഇത് രണ്ടും അസാധ്യമായതോടെ സമരം കൂടുതൽ കലുഷിതമായി.
2023 നവംബർ 27 സമരത്തിന്റെ ഗതി മാറ്റിയ ദിവസമായിരുന്നു അന്ന് സാധാരണ ഗതിയിൽ ആരംഭിച്ച സമരത്തിൽ പതിവിലേറെ സമരക്കാർ സമരപ്പന്തലിലും റോഡരികളുമായി നിലയുറപ്പിക്കുന്നു. സമയം രാവിലെ 11.30 ആദ്യ ഷി ഫ്റ്റിലുണ്ടായിരുന്ന പോലീസുകാരെ പിൻവലിച്ച് രണ്ടാം ഷിഫ്റ്റിലുള്ള പോലീസുകാർ ഡ്യൂട്ടിയിൽ പ്രവേശിച്ചു.
നൂറുകണക്കിന് പോലീസുകാർ സമരക്കാരെ പ്രതിരോധിക്കുവാൻ രംഗത്തുണ്ട്. ഒരു വിഭാഗത്തിന് നേതൃത്വം നൽകുന്നത് എസ്.ഐ സെലക്ഷൻ ലഭി ച്ച് 2023 ഫെബ്രുവരി 14ന് ഡ്യൂട്ടി യിൽ പ്രവേശിച്ച ലിജോ പി. മണി.
ഉച്ചകഴിഞ്ഞതോടെ സമരം അക്രമാസക്തമായി പോലീസ് ലാത്തിവീശി. സംഘർഷം കടുത്തതോടെ സമരക്കാർ നാല് ദിക്കുകളിലേക്കും പാഞ്ഞു. സമീപത്തെ കെട്ടിടങ്ങൾ, മതി ലുകൾ എല്ലാം സമരക്കാർ കീഴടക്കി.
എന്നാൽ പോലീസ് സംഘത്തിന് നേതൃത്വം നൽകുന്ന ലിജോ പിന്മാറുവാൻ തയാറായില്ല ആളുകൾ ആക്ര മാസക്തം ആകുന്നതിൽനിന്നു പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ സമീപത്തുള്ള മതിലിന് മുകളിൽ നി ലയുറപ്പിച്ച ഒരു സമരാനുകൂലി സിമന്റ് കട്ടയെടുത്ത് ലിജോയുടെ നേരെ എറിഞ്ഞു.
കട്ട കാലിലേക്ക് വീണതോടെ ഇദ്ദേഹം നിലംപതിച്ചു. ആൾക്കൂട്ടത്തിനിടയിൽ എന്തോ ഒരു വസ്തു ശരീരത്ത് പതിച്ചു എന്ന് മനസിലാക്കി എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ബോധം മറയുന്ന അവസ്ഥ ഇതിനിടയിൽ സമരക്കാർ തന്റെ നേരെ പാഞ്ഞടുക്കുന്നത് ഒരു അപൂർണ ദൃശ്യം പോലെ മാത്രമേ ഇപ്പോഴും ലിജോയുടെ കണ്ണുകളിൽ തെളിയുന്നുള്ളു. അപ്പോഴേക്കും പോലീസ് ബൂട്ടുകൾ ലിജോയുടെ തലയും മറികടന്ന് സമരക്കാരെ പ്രതിരോധിക്കുവാനായി നീങ്ങി.
ഇനി താൻ ഇവിടെ കിടന്നാൽ തന്റെ ജീവൻ പോലും തിരിച്ചു കിട്ടില്ലന്ന തിരിച്ചറിവിൽ സർവ്വശക്തിയുമെടു ത്ത് എഴുന്നേൽക്കാൻ ശ്രമിച്ചു. ആദ്യ മൂന്നു ശ്രമങ്ങളും പരാജയപെട്ടു. പി ന്നീട് ഒറ്റക്കാലിൽ ഒരു വിധം ഞൊണ്ടി ജീവൻ മുറുകെ പിടിച്ച് ഒറ്റക്കാലിൽ നൂറ് മീറ്ററോളം പോലീസ് സ്റ്റേഷനിലേക്ക് എത്തിയതും ലിജോ ബോധരഹിതനായി നിലംപതിച്ചു.
പിന്നീട് സ്റ്റേഷനിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. സ്റ്റേഷനിലേക്കുള്ള വഴിയിൽ സംഘർഷം നടക്കുന്നതിനാൽ തന്നെ ആംബുലൻസിന് പോലും ആസമയം അങ്ങോട്ടേക്ക് എത്തിച്ചേരാൻ കഴിയുമായിരുന്നില്ല.
ഏതാണ്ട് ഒരു മണിക്കൂറിനു ശേഷമാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചത്. രണ്ടുദിവസത്തിന് ശേഷമാണ് ബോധം തിരിച്ചു കിട്ടിയത്. അപ്പഴാണ് ആ യാഥാർത്ഥ്യം അദ്ദേ ഹം തിരിച്ചറിഞ്ഞത്, തന്റെ കാലുകൾ രണ്ടായി ഒടിഞ്ഞിരി ക്കുന്നു.
തുടർന്ന് ദീർഘനാളത്തെ ആശുപത്രിവാസം. ഇതിനിടെ കുടുംബാംഗങ്ങൾ ആശുപത്രിയിൽ എത്തി. അൽപം ഭേദപ്പെട്ടപ്പോൾ കട്ടപ്പനയിലെ വീട്ടിലേക്ക്. പിന്നീട് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ തുടർ ചികിത്സ. 107 ദിവസത്തെ പരിചര ണം കഴിഞ്ഞ് 2024 മെയ് 12 ന് ഇടുക്കിയിൽ ജോലിയിൽ പ്രവേശിച്ചു.
ആദ്യം കട്ടപ്പന, നവംബർ 13 മുതൽ നെടുങ്കണ്ടം സ്റ്റേഷനിൽ എസ്.ഐ. ആയി ചുമതലയേറ്റു. ഇപ്പോഴും കാലിന് കമ്പി ഇട്ടിരിക്കുന്നതിനാൽ ശൈത്യകാലത്തെ കനത്ത തണുപ്പ് അനുഭവിക്കുമ്പോൾ കടുത്ത വേദനയാണ് അനുഭവിക്കുക. അന്ന് താനൊന്ന് പതറിയിരുന്നെങ്കിൽ ഇന്ന് തന്റെ ജീവൻ പോലും നഷ്ടമാകുമായിരുന്നെ ഈ നിയമപാലകൻ പറയുന്നു.