70 വർഷത്തെ ടുഗതര്‍ ബന്ധത്തിന് ശേഷം വൃദ്ധ ദമ്പതികൾ വിവാഹിതരായി; 95കാരൻ്റെയും 90കാരിയുടെയും വിവാഹ സ്വപ്നം യഥാർത്ഥ്യമാക്കി മക്കളും പേരക്കുട്ടികളും നാട്ടുകാരും: VIDEO

ലിവിങ് ടുഗെതർ ഇന്ന് സർവ്വസാധാരണമാണ്. അതിനു ശേഷം വിവാഹിതരാകുന്നവരും പിരിയുന്നവരും ഉണ്ട്. എന്നാൽ അതൊക്കെ ചെറിയ കാലയളവിൽ നടക്കും. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായ ഒരു ലിവിങ് ടുഗെതർ മാര്യേജ് ആണ് ഇപ്പോൾ വൈറലാകുന്നത്.

70 വർഷത്തെ ലിവിങ് ടുഗതര്‍ ബന്ധത്തിന് ശേഷം ദമ്പതികൾ വിവാഹിതരായ വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. രാജസ്ഥാനിലെ ദുംഗർപൂർ ജില്ലയിലെ ഗലന്ദർ ഗ്രാമത്തിലാണ് 95കാരനായ രമാ ഭായ് അംഗരിയും 90കാരിയായ ജിവാലി ദേവിയും വീട്ടുകാരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ 70 വർഷത്തിന് ശേഷം വിവാഹിതരായത്.

ഹൽദി, മെഹന്ദി, ഡിജെ നൈറ്റ് എന്നീ ആഘോഷങ്ങളോടെയായിരുന്നു വിവാഹം. ഇരുവരും ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ മക്കൾ തന്നെയാണ് വിവാഹത്തിനായുളള കാര്യങ്ങൾ മുൻകൈ എടുത്ത് ചെയ്തത്.

70 വർഷമായിട്ടും രമാ ഭായിയും ജിവാലി ദേവിയും ഇതുവരെ ഔദ്യോ​ഗികമായി വിവാഹം കഴിച്ചിരുന്നില്ല. പരമ്പരാഗത ആചാരങ്ങളോടെ വിവാഹം കഴിക്കണമെന്ന ഇരുവരുടെയും ആ​ഗ്രഹമാണ് ഒടുവിൽ വിവാഹത്തിൽ കലാശിച്ചത്.

ആയിരക്കണക്കിന് ആളുകളാണ് ഇവരുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്. എല്ലാം ചടങ്ങുകളുടെയും ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സാമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ദമ്പതികൾക്ക് എട്ട് മക്കളാണുളളത്. നാല് ആൺമക്കളും രണ്ട് പെൺമക്കളുമുള്ള ഇവർക്ക് നിരവധി പേരക്കുട്ടികളുണ്ട്.

മക്കളിൽ നാല് പേർ നിലവിൽ സർക്കാർ ജോലിക്കാരാണ്. ഗലന്ദർ ഗ്രാമത്തിലെ കർഷകനാണ് മൂത്തമകൻ ബാക്കു അംഗരി (60). രണ്ടാമത്തെ മകൻ ശിവറാം (55), മൂന്നാമത്തെ മകൻ കാന്തിലാൽ (52) എന്നിവർ അധ്യാപകരാണ്. നാലമത്തെ ലക്ഷ്മണൻ (52) കർഷകനാണ്. ഇവരുടെ പെൺമക്കളായ സുനിത അധ്യാപികയും അനിത നഴ്‌സുമാണ്.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ ന്യൂഡൽഹി: പഹൽഗാമിൽ തീവ്രവാദ ആക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന്...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

കുവൈത്തിൽ ചാരായ നിർമാണം; പ്രവാസി പിടിയിൽ

കുവൈത്തിൽ ചാരായ നിർമാണം; പ്രവാസി പിടിയിൽ കുവൈത്ത് സിറ്റി: കുവൈത്തിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ...

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും ദുബായ്: യുഎസിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും...

Related Articles

Popular Categories

spot_imgspot_img