സഹപാഠിയെ വെട്ടിയ എട്ടാം ക്ലാസുകാരൻ പിടിയിലായി. പെൻസിലിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നു തിരുനെൽവേലിയിൽ ആണ് സംഭവം. പാളയംകോട്ടയിലെ സ്വകാര്യ സ്കൂളിൽ ഇന്നലെ രാവിലെ നടന്ന സംഭവത്തിൽ വെട്ടേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ചഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. തുടർന്ന് ഇന്നലെ ബാഗിൽ കത്തിയുമായെത്തിയ എട്ടാംക്ലാസുകാരൻ സഹപാഠിയെ ആക്രമിക്കുകയായിരുന്നു. തലയിൽ അടക്കം മുറിവുകളുണ്ട്. സ്ഥിതി ഗുരുതരമല്ലെന്നു പൊലീസ് പറഞ്ഞു.
സംഭവത്തെ തുടർന്ന് പാളയംകോട്ട മേഖലയിലെ സർക്കാർ – സ്വകാര്യ സ്കൂൾ വിദ്യാർഥികളുടെ ബാഗുകൾ ദിവസവും പരിശോധിക്കാൻ അധികൃതർ അധ്യാപകർക്കു നിർദേശം നൽകിയിട്ടുണ്ട്. അക്രമം തടയാൻ ശ്രമിച്ച അധ്യാപകനും പരുക്കുണ്ട്.
തേക്കടിയിൽ കുരങ്ങിന്റെ ആക്രമണത്തിൽ നിന്നും ഓടി രക്ഷപെടുന്നതിനിടെ ബാലികയ്ക്ക് പരിക്ക്
തേക്കടിയിൽ കുരങ്ങിന്റെ ആക്രമണത്തിൽനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കുട്ടിയ്ക്ക് വീണു പരിക്കേറ്റു. ആലപ്പുഴ കറ്റാനം അനസ് അഹമ്മദിന്റെ മകൾ അയറയ്ക്കാണ് (7) പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം.
മാതാപിതാക്കൾക്കൊപ്പം ബസിൽ വന്നിറങ്ങി ടൈഗറിന്റെ ഫോട്ടോ പോയിന്റിലേക്ക് പോകുന്നതിനിടെ കുരങ്ങ്, കുട്ടിയുടെ വസ്ത്രത്തിൽ പിടിച്ചുവലിക്കുകയായിരുന്നു. ഭയന്ന് ഓടിമാറാൻ ശ്രമിക്കുന്നതിനിടെ ട്രഞ്ചിനിടയിലേക്ക് വീഴുകയായിരുന്നു.
ചുണ്ടുകൾക്കും നാവിനടിയിലും മു റിവേറ്റതിനാൽ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയ ശേഷം കോട്ടയത്തെ സ്വകാര്യ ആശുപത്രി യിലേക്ക് കൊണ്ടുപോയി. പരിക്ക് ഗുരുതരമല്ല.









