കളിക്കുന്നതിനിടെ അറിയാതെ കാന്തങ്ങൾ വിഴുങ്ങി എട്ട് വയസുകാരൻ. പക്ഷെ കുട്ടിക്ക് ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടു. ഇംഗ്ലണ്ടിലാണ് സംഭവം. വിഴുങ്ങിപ്പോയ കാന്തങ്ങൾ ശരീരത്തിനുള്ളിൽ ഒട്ടിപ്പിടിക്കുമെന്നു ഭയന്നെങ്കിലും അത് സംഭവിച്ചില്ല. Eight-year-old boy accidentally swallows magnets while playing
സംഭവം ഇങ്ങനെ:
സംഭവം നടക്കുന്നത് കഴിഞ്ഞ വർഷമാണ്. വീട്ടുകാർ എട്ട് വയസുകാരൻ മകൻ ജൂനിയർ ഗാലന് കളിക്കാനായി ഒരു മാഗ്നെറ്റ് ബിൽഡിംഗ് സെറ്റ് വാങ്ങിക്കൊടുത്തതാണ് സംഭവങ്ങളുടെ തുടക്കം.കാന്തം കൊണ്ടുള്ള ഈ സെറ്റ് വച്ച് അവൻ കളിക്കുന്നതിനിടയിൽ അതിൽ രണ്ട് കാന്തങ്ങൾ എട്ട് വയസുകാരൻ അറിയാതെ വിഴുങ്ങി. കളിക്കുന്നതിനിടയില്‍ രണ്ട് കാന്തങ്ങളെടുത്ത് വായില്‍ നാവിന്‍റെ രണ്ട് ഭാഗത്തുമായി വച്ച് നോക്കുന്ന സമയത്ത് അബദ്ധത്തില്‍ അത് വിഴുങ്ങിപ്പോക്കുകയായിരുന്നു.
കാര്യമറിഞ്ഞ വീട്ടുകാർ ഒട്ടും വൈകാതെ അവനെയും കൊണ്ട് ആശുപത്രിയിലേക്ക് പാഞ്ഞു. എക്സ് റേയിൽ അവന്‍റെ വയറ്റില്‍ രണ്ട് കാന്തങ്ങളും കണ്ടെത്തി. ഇനി ഭയക്കാനില്ലെന്നും കാന്തം വയറ്റില്‍ നിന്നും തനിയെ പോയിക്കോളും എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പിന്നീട്, കാന്തങ്ങള്‍ പോയോ എന്ന് നോക്കാനായി വീണ്ടും ഒരു എക്സ് റേ കൂടി എടുത്തു. അതില്‍ കാന്തം ശരീരത്തില്‍ ഇല്ല എന്ന് സ്ഥിരീകരിച്ചു.
കാന്തങ്ങള്‍ ഏതെങ്കിലും അവയവത്തിന്‍റെ രണ്ട് ഭാഗത്തായി ഒട്ടിപ്പിടിച്ചിരുന്നുവെങ്കില്‍ അത് വലിയ അപകടത്തിന് വഴിവച്ചേനെ എന്നാണ് ജൂനിയറിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞത്.