‘ഫലപ്രദമായ പൊതുവിതരണ സമ്പ്രദായം കേരളത്തിലേത്’

തിരുവനന്തപുരം: സപ്ലൈകോയില്‍ അവശ്യസാധനങ്ങള്‍ ഇല്ലെന്ന ആക്ഷേപം തള്ളി മുഖ്യമന്ത്രി. ചില തെറ്റിദ്ധാരണകള്‍ ഉണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടെന്നും ചില സ്ഥലങ്ങളില്‍ സാധനങ്ങള്‍ വേഗത്തില്‍ തീര്‍ന്ന് പോകുന്നതിനാലാണ് ചിലയിടത്ത് സാധനങ്ങള്‍ കിട്ടാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഓണം ഫെയര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നല്ല രീതിയിലുള്ള വില്‍പ്പനയാണ് ഉണ്ടാകുന്നത്. ഫലപ്രദമായ പൊതുവിതരണ സമ്പ്രദായമാണ് കേരളത്തിലുള്ളത്. 1600ല്‍ പരം സപ്ലൈകോ ഔട്ട്ലെറ്റുകളാണ് സംസ്ഥാനത്തുള്ളത്. പ്രതിമാസം 40 ലക്ഷത്തോളം റേഷന്‍ കാര്‍ഡ് ഉടമകളാണ് സപ്ലൈകോയില്‍ നിന്നും സബ്സിഡി സാധനങ്ങള്‍ വാങ്ങുന്നത്. നിക്ഷിപ്ത താല്‍പര്യക്കാരുടെ നിര്‍ബന്ധമാണ് ഈ രംഗത്ത് ഒന്നും നടക്കുന്നില്ല എന്ന് വരുത്തി തീര്‍ക്കുന്നത്. അവമതിപ്പുണ്ടാക്കി വലിയ രീതിയിലുള്ള കുപ്രചരണം അഴിച്ചുവിടുകയാണ്.

സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഇകഴ്ത്തി കാണിക്കുകയെന്നതാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം, മുഖ്യമന്ത്രി പറഞ്ഞു. ഒട്ടേറെ പുതുമകളോടെയാണ് ഇത്തവണ ഓണം ഫെയര്‍ ഒരുക്കിയിട്ടുള്ളതെന്നും ഏറ്റവും കുറഞ്ഞ വിലക്കയറ്റ തോത് നിലനില്‍ക്കുന്ന സംസ്ഥാനം കേരളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വില വര്‍ദ്ധന നിയന്ത്രിക്കാനുള്ള ശ്രമം രാജ്യത്ത് നടന്നില്ലെന്നും കണ്ടില്ലെന്ന് നടിക്കുന്ന സ്ഥിതിയാണ് കേന്ദ്രസര്‍ക്കാര്‍ കാട്ടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജനങ്ങള്‍ക്ക് വേണ്ടി നിരവധി ഇടപെടലുകളാണ് സപ്ലൈകോയിലൂടെ നടത്തുന്നതെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനിലും പറഞ്ഞു. ഓരോ ഔട്ട്ലെറ്റുകള്‍ പരിശോധിച്ചാല്‍ അഭിമാനിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ നാല് ദിവസം സപ്ലൈകോയുടെ വില്‍പ്പന കൂടി വരുന്നു. ഇത് വ്യക്തമാക്കുന്നത് കേരളത്തിലെ ജനങ്ങള്‍ സപ്ലൈക്കോയെ ആശ്രയിക്കുന്നു എന്നതാണ്. ഇതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ചിലര്‍ തെറ്റായ പ്രചാരണം നടത്തുന്നുവെന്നും മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി.

 

spot_imgspot_img
spot_imgspot_img

Latest news

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

Other news

അയർലൻഡ് ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞടുക്കപ്പെട്ട് മലയാളി യുവാവ്..! മലയാളിയുടെ ചരിത്രനേട്ടത്തിനു പിന്നിൽ….

അയർലൻഡ് അണ്ടർ-19 men’s ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മലയാളി യുവാവ്. കിൽഡെയർ...

ഒരു വർഷത്തിലേറെയായി ശ്വാസകോശത്തിൽ കുടുങ്ങിയ മീൻമുള്ള് പുറത്തെടുത്ത് കൊച്ചിയിലെ ആശുപത്രി

കൊച്ചി: 64കാരനായ അബ്ദുൾ വഹാബിന് ഒരു വർഷത്തിലേറെയായി ഇടത് വശത്ത് നെഞ്ചുവേദന,...

പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ത്ത നാ​ല് മാ​സം പ്രായമുള്ള കുഞ്ഞ് മരിച്ചു; വീഴ്ചയില്ലെന്ന് ആ​ശു​പ​ത്രി അധികൃതർ

പ​ത്ത​നം​തി​ട്ട: പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ത്ത നാ​ല് മാ​സം മാത്രം പ്രാ​യ​മുള്ള കു​ഞ്ഞ് മ​രി​ച്ച​തി​ന്...

നാടിനെ നടുക്കി കൊലപാതകം; വർക്കലയിൽ ഗൃഹനാഥനെ വെട്ടി കൊലപ്പെടുത്തി, സഹോദരിയ്ക്കും പരിക്ക്

തിരുവനന്തപുരം: വർക്കലയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. വർക്കല കരുനിലക്കോട് സ്വദേശി സുനിൽദത്ത്(57 )...

ദേവീ മന്ത്രങ്ങളിൽ മുഴുകി അനന്തപുരി; പണ്ടാര അടുപ്പില്‍ തീപകര്‍ന്നു

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്ക് ആരംഭം കുറിച്ചുകൊണ്ട് പണ്ടാര അടുപ്പിൽ...

മനുഷ്യന്റെ അന്തസ്സിന് ഹാനീകരം! ക്ഷേത്രത്തിൽ എച്ചിൽ ഇലയിൽ ശയനപ്രദക്ഷിണം ചെയ്യുന്നത് വിലക്കി മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ്നാട് കരൂരിലെ ക്ഷേത്രത്തിലെ ആചാരങ്ങളിലൊന്നായ എച്ചിൽ ഇലയിൽ ശയനപ്രദക്ഷിണം ചെയ്യുന്നതിന്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!